പൊന്നാനി: കേരള മുസ്‌ലിംകളുടെ സാമൂഹിക സ്വത്വത്തെ പ്രകാശിപ്പിച്ചത് മഖ്ദൂം കുടുംബമായിരുന്നുവെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. മഖ്ദൂം പൊന്നാനിയും കേരള മുസ്‌ലിം ജീവിതവും എന്ന വിഷയത്തില്‍ പൊന്നാനിയിലാണ് സെമിനാര്‍ നടന്നത്. പൊന്നാനി കേന്ദ്രമാക്കി മഖ്ദൂം ഒന്നാമനും രണ്ടാമനും നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ കേരള മുസ്‌ലിം ജീവിതത്തെ സവിശേഷമായി സ്വാധീനിച്ചു. മുസ്‌ലിം സമൂഹത്തെ മത ബോധമുള്ളവരാക്കാനും ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ പ്രായോഗിക സംവിധാനങ്ങള്‍ ഉണ്ടാക്കാനും അവര്‍ക്ക് സാധിച്ചു -സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ നടക്കുന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായിരുന്നുസെമിനാര്‍. മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷെയ്ക് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരന്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം, കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ ഷിഹാബ് പൂക്കോട്ടൂര്‍, പ്രബോധനം പത്രാധിപര്‍ ടി.കെ. ഉബൈദ്, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, മാലിക്ക് ശഹബാസ്, അബ്ദുറഹിമാന്‍ ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.
Posted on: 22 Aug 2013
Mathrubhumi
Posted on: 22 Aug 2013
Mathrubhumi



Posted in:
0 comments:
Post a Comment