പൊന്നാനിയിലെ കുട്ടിപ്പോക്കറും കോട്ടക്കലിലെ കുഞ്ഞാലി മരക്കാറും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ, പതിനാറാം നൂറ്റാണ്ടിലെ മാപ്പിള ചെറുത്തുനില്‍പ്പുകള്‍ക്ക് നായകത്വം വഹിച്ചപ്പോള്‍, ഉത്തര മലബാറില്‍ ആ ദൗത്യം നിര്‍വഹിച്ചത് കണ്ണൂരിലെ മമ്മാലിയും രാമന്തളിയിലെ പോക്കര് മൂപ്പരുമായിരുന്നു. എന്നാല്‍, മമ്മാലിമാരുടെയും പോക്കര് മൂപ്പരുടെ നേതൃത്വത്തിലുള്ള രാമന്തളി 17 ശുഹദാക്കളുടെയും രക്തസാക്ഷിത്വത്തെയും പോരാട്ട ചരിത്രത്തെയും ഏറെക്കുറേ തമസ്ക്കരിക്കാനാണ് ശ്രമങ്ങളുണ്ടായത്.
പോരാട്ട വഴി
ഏതാനും മുസ്ലിംകള് മാത്രമേ ഏഴിമലയുടെ വടക്കേ ഭാഗത്തുള്ള രാമന്തളി എന്ന ഗ്രാമത്തില്‍ ഉണ്ടായിരുന്നുള്ളൂ. മുസ്ലിംകളുടെ മതപരമായ സകലപ്രവര്‍ത്തനങ്ങളും ജുമാമസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു. തന്ത്രപ്രധാനമായ ഏഴിമല(രാമന്തളി)യില്‍ എ.ഡി 1524ല്‍ കോട്ട കെട്ടി താവളമുറപ്പിച്ച പോര്‍ച്ചുഗീസുകാര്‍ ക്രമേണ പ്രദേശത്തെ മുസ്ലിംകളെ ഒന്നടങ്കം ദ്രോഹിക്കാന്‍ തുടങ്ങി. തദ്ദേശീയരായ മുസ്ലിം കുടുംബങ്ങളെ തുരത്തുകയും അവരുടെ സ്വത്തുവഹകള്‍ കൊള്ളയടിച്ച് കോളനി സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിനു പിന്നിലെ അവരുടെ ലക്ഷ്യം. ദ്രോഹം കഠിനമായപ്പോള്‍ പറങ്കികളോട് എതിരിടാന്‍ തന്നെ മുസ്ലിംകള് തീരുമാനിച്ചു. 10 കുടുംബങ്ങളില്‍ നിന്നായി അരോഗ്യദൃഢഗാത്രരായ 17 ചെറുപ്പക്കാര്‍ പോരിനിറങ്ങാന്‍ തയാറായി. ഹസ്റത്ത് പോക്കര് മൂപ്പരായിരുന്നു തലവന്‍. യുദ്ധത്തിനൊരുങ്ങുംമുമ്പായി സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ഇവര്‍ സമീപപ്രദേശങ്ങളായ കുഞ്ഞിമംഗലം, പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൊടും ക്രൂരരും ശക്തരുമായ പറങ്കികളുടെ പരാക്രമങ്ങള്‍ സഹിക്കവയാതായപ്പോഴാണ് അവരുമായി പ്രതിരോധ സമരത്തിലേര്‍പ്പെടാന്‍ ഈ 17 യോദ്ധാക്കള്‍ക്കും തുനിയേണ്ടതായിവന്നത്. യുദ്ധക്കോപ്പുകളും ആധുനിക ആയുധങ്ങളും പറങ്കിപ്പരാക്രമികളുടെ പക്കലുണ്ടായിരുന്നുവെങ്കില്‍, അവരോട് കിടപിടിക്കാനുതകുന്ന പോരാട്ടസാമഗ്രികളോ പടക്കോപ്പുകളോ ഒന്നുംതന്നെ മുസ്ലിംകളുടെ കൈവശമുണ്ടായിരുന്നില്ല. പിറന്ന നാടിനോടുള്ള കൂറും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു അവരെ ഉത്തേജിപ്പിച്ച ഘടകം. മുസ്ലിം കുടുംബങ്ങളെ ജന്മംകൊണ്ട നാട്ടില്‍നിന്ന് ആട്ടിവിടാനും അവരുടെ ആരാധനാലയങ്ങള്‍ക്ക് കേടുപാട് വരുത്താനും തുനിഞ്ഞ പോര്‍ച്ചുഗീസുകാരെ ഏതുവിധേനയും ആക്രമിച്ചു കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പോക്കര് മൂപ്പരുടെ നേതൃത്വത്തിലുള്ള 17 അംഗ മുസ്ലിം യോദ്ധാക്കള്‍ ലഭ്യമായ ആയുധങ്ങളുമുപയോഗിച്ച് യുദ്ധക്കളത്തിലിറങ്ങി.
പോരാട്ടം അതിന്റെ പാരമ്യത പ്രാപിച്ചു. സര്‍വവിധ ശക്തിയുമുപയോഗിച്ച് ധാരാളം പറങ്കികളെ അവര്‍ വധിച്ചു. ഒടുവില്‍ 17 യോദ്ധാക്കള്‍ക്കും രക്തസാക്ഷിത്വം വരിക്കേണ്ടതായിവന്നു. മൃഗതുല്യരായ പറങ്കികള്‍ ഇവരുടെ തിരു ശരീരങ്ങള്‍ വെട്ടിനുറുക്കി പള്ളിമുറ്റത്തെ കിണറിലിടുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇവ കണ്ടെടുത്തു ഖബറടക്കി. പ്രസ്തുത കിണറിന്റെ അതേ സ്ഥാനത്തുതന്നെയാണ് ഖബറൊരുക്കിയത്. സേനാ നായകനായ ഹസ്റത്ത് പോക്കര് മൂപ്പരെ നടുവിലും മറ്റുള്ളവരെ ഇരു പാര്ശ്വങ്ങളിലുമായാണ് ഖബറടക്കം ചെയ്തത്. പടനായകനായ ഹസ്റത്ത് പോക്കര് മൂപ്പര്, പരി, ഖലന്തര്‍, പരി,കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹ്മദ്, ബാക്കിരി ഹസന്, ചെറിക്കാക്ക എന്നിങ്ങനെ 10 രക്തസാക്ഷികളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ. ഏഴു പേരുകള്‍ പില്ക്കാലത്ത് വിസ്മൃതിയിലായി. സേനാ നായകനായതുകൊണ്ടാണ് ഹസ്റത്ത് പോക്കര് മൂപ്പര്‍ക്ക് മൂപ്പര് എന്ന സ്ഥാനപ്പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. ഈ 17 രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാമസ്ജിദിനു മുന്നില്‍ സ്ഥിതിചെയ്യുന്ന 17 ശുഹദാമഖാം.
പറങ്കികള്‍ കോട്ട കെട്ടി തമ്പടിച്ച സ്ഥലം കോട്ടപ്പറമ്പ് എന്ന പേരിലാണറിയപ്പെടുന്നത്. അടുത്ത കാലംവരേയും ഈ സ്ഥലത്തെ മണ്ണിനടിയില്‍നിന്നും യുദ്ധോപകരണങ്ങളില്‍ ചിലത് കണ്ടെടുത്തിരുന്നു. ഇവ ശുഹദാ മഖാമില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏഴിമലയില്‍ നിന്നും കോട്ടപ്പറമ്പിലേക്ക് നാലുകിലോമീറ്റര്‍ ദൂരമേയുള്ളൂ. കോട്ടപ്പറമ്പിന്റെ തൊട്ടരികില്‍ വടക്കുഭാഗത്തായാണ് ജുമാമസ്ജിദും 17 ശുഹദാമഖാമും നിലകൊള്ളുന്നത്.
ഏഴിമലയും രാമന്തളിയും
മുന്‍കാലത്ത് ഏഴിമലയുടെ പരിസരപ്രദേശങ്ങള്ക്കൊന്നുംതന്നെ പ്രത്യേക സ്ഥലനാമങ്ങളുണ്ടായിരുന്നില്ല. പ്രസിദ്ധമായ ഏഴിമല എന്നപേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏഴിമല സമുദ്രസഞ്ചാരികളുടെ അടയാളമായിരുന്നു. ലോകത്തെവിടെയുമുള്ള കടല്‍ സഞ്ചാരികള്‍ക്ക് ഏഴിമലയെപ്പറ്റി അറിയാമായിരുന്നു. അറബിക്കടലിലെ കപ്പല്‍പാത ഏഴിമല അടയാളപ്പെടുത്തിയായിരുന്നു. ഈ നില ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ലൈറ്റ്ഹൗസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒന്‍പതാം നൂറ്റാണ്ടില്‍ സംഘകാലത്തെ മൂഷക രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഏഴിമല. നന്നന്‍ രാജാവായിരുന്നു അപ്പോള്‍ ഭരണാധികാരി. മൂഷക രാജവംശത്തിന്റെ ചിഹ്നം വാകമരമായിരുന്നതിനാലാണ് വാക എന്നര്‍ഥമുള്ള മുഷക ചേര്‍ത്ത് ഈ രാജവംശം അറിയപ്പെട്ടുവന്നത്. സംസ്കൃതത്തില്‍ കോലത്തുനാട്ടിലെ ഭരണാധികാരവംശം മൂഷക വംശം എന്നപേരിലാണറിയപ്പെട്ടിരുന്നത്. കോലത്തിരി രാജാക്കന്മാരുടെ ആദ്യ തലസ്ഥാനവും ഏഴിമലയായിരുന്നു. കപ്പലിലെത്തിയ ക്ഷത്രിയ സ്ത്രീയെയും ശൂദ്ര സ്ത്രീയെയും ചേരമാന്‍ പെരുമാള്‍ ഭാര്യമാരായി സ്വീകരിച്ചുവെന്നും ഇതില്‍ ക്ഷത്രിയ സ്ത്രീയിലുണ്ടായ മക്കളാണ് കോലത്തുനാടു വാണ കോലത്തിരിമാരെന്നും മൂഷക കാവ്യത്തില്‍ പരാമര്‍ശമുണ്ട്. കോലത്തിരിയുടെ പിന്മുറക്കാരാണ് ഇന്നത്തെ ചിറക്കല്‍ കോവിലകം.
ഏഴിമലക്ക് ചരിത്രത്തില്‍ പല പേരുകളുമുണ്ട്. അറബികള്‍ ഹീലിയെന്നും യൂറോപ്യര്‍ മൗണ്ട് ഏലി, ഡിലേലി എന്നൊക്കെയുമായിരുന്നു ഈ വിശ്വപ്രസിദ്ധ ചരിത്രഭൂമികയെ വിളിച്ചിരുന്നത്. ഏലി, ഏല്മല, ഏഴിനാട്, ഏഴമല, എലിഗിരി, ദേലിമല തുടങ്ങിയ നാമങ്ങളും ഇവയില്‍പെടുന്നു. ലക്ഷദ്വീപുകാര്‍ ഏളി എന്നാണ് ഈ മലയെ വിളിച്ചിരുന്നത്.
ഏഴ് മലനിരകള്‍ ചേര്‍ന്നതാണ് ഏഴിമല. ഉയരങ്ങള്‍ വ്യത്യസ്തമാണ്. കടലിലേക്ക് തള്ളിനില്‍ക്കുന്നതാണ് ഇതിലെ ഏറ്റവും ഉയരം കൂടിയ മല. ഇതിന് 280 മീറ്റര്‍ ഉയരമുണ്ട്. കേരളത്തില്‍ കടലിലേക്ക് തള്ളിനില്ക്കുന്ന ഏക മലയാണിത്. രാമന്തളി പഞ്ചായത്തിന്റെ തെക്കേ അറ്റത്താണ് ഏഴിമല സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ നമ്പര്‍ വണ്‍ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ഇവിടെയാണ്. പ്രകൃതി മനോഹാരിതയുടെ നിത്യഹരിത സാക്ഷ്യമായി, ഏഴിമല വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണിന്ന്.
ചരിത്രത്തോടൊപ്പം
ഏഴിമലയില്‍ വച്ച് എ.ഡി 1524(ഹിജ്റ 931)ല്‍ പ്രദേശത്തെ മുസ്ലിംകള് പോര്‍ച്ചുഗീസുകാരോട് ഏറ്റുമുട്ടിയെന്ന ് മഖ്ദൂം രണ്ടാമന്റെ ലോകപ്രശസ്ത ചരിത്ര ഗന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പരാമാര്‍ശമുണ്ട്(പേജ്-41).ഏഴിമല എന്നത് രാമന്തളി തന്നെയാണ്. ഏഴിമല രാമന്തളി വില്ലേജില്‍പെട്ട സ്ഥലമാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.
തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഉള്‍പ്പെടെയുള്ള ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ യുദ്ധം രാമന്തളിയിലല്ലാതെ സമീപ പ്രദേശങ്ങളിലെവിടെയും നടന്നിട്ടില്ല. ഏഴിമലയുടെ 40 കിലോ മീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു പ്രദേശത്തും ഒരുകാലത്തും യുദ്ധം നടന്നതായി ചരിത്രരേഖയില്ലെന്ന് മാത്രമല്ല, പോരാട്ട ഭൂമിയോ യുദ്ധോപകരണങ്ങളോ അവശിഷ്ടങ്ങളോ രാമന്തളിയിലല്ലാതെ മറ്റെവിടെയും കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ, പരാമര്‍ശിച്ച യുദ്ധം രാമന്തളി 17 ശുഹദാ പോരാട്ടമല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ലെന്നു തീര്‍ച്ചയാണ്.
പ്രസ്തുത പോരാട്ടം നടന്ന നൂറ്റാണ്ടിലും അതിന്റെ തൊട്ടടുത്ത നൂറ്റാണ്ടുകളിലും രാമന്തളി, പയ്യന്നൂര്‍, മാടായി തുടങ്ങിയ വിസ്തൃത പ്രദേശങ്ങള്‍ക്ക് മൊത്തത്തില്‍ ഏഴിമല എന്ന ഒറ്റപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ചരിത്ര വസ്തുത മിക്ക ചരിത്രകാരന്മാരും അവഗണിച്ചുവെന്നും ചരിത്രത്തില്‍ രേഖയുള്ള രാമന്തളി 17 ശുഹദാ പോരാട്ടത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ പോയെന്നുംതോന്നുന്നു. ഇവ്വിഷയകമായി പ്രമുഖ ചരിത്രകാരന് കെ.കെ അസൈനാര്‍ മാസ്റ്റര്‍ 'ചരിത്രം തമസ്കരിച്ച പോരാട്ടം' എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
അധിനിവേശ വിരുദ്ധ സമര ചരിത്രങ്ങളില്‍ അധികം വെളിച്ചംകാണാതെപോയ രാമന്തളി 17 ശുഹദാക്കളുടെ പോരാട്ട ചരിത്രം വേണ്ടവിധം രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ജമാഅത്തുകളിലൊന്നായ രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് 17 ശുഹദാ മഖാമിന്റെ ഭരണം നടത്തുന്നത്. ഈ ധീരരക്തസാക്ഷികളുടെ അമരസ്മരണക്കായി വര്‍ഷാവര്‍ഷം ഏപ്രില്‍ മാസത്തില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉറൂസ് നടക്കുന്നു.
റഹീം പെടേന ദാരിമി
Suprabhaatham

Posted in:
0 comments:
Post a Comment