മലബാര്‍ പോരാട്ടത്തെ തമസ്‌കരിച്ചു -കെ.ടി. ജലീല്‍ എം.എല്‍.എ

മലബാര്‍ പോരാട്ടത്തെ തമസ്‌കരിച്ചു -കെ.ടി. ജലീല്‍ എം.എല്‍.എ



നെല്ലിക്കുത്ത്: ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ സമരമെന്നും മറ്റു സ്വാതന്ത്ര്യസമരങ്ങള്‍ രേഖപ്പെടുത്തിയതുപോലെ ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. കേരളാ മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുത്ത് ആലിമുസ്‌ലിയാര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ നടക്കുന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് 'ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും മലബാര്‍ പോരാട്ടത്തിന്റെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. വി. കുഞ്ഞാലി, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ചരിത്രവിഭാഗം തലവന്‍ ഡോ. കെ.കെ. മുഹമ്മദ് അബ്ദുസ്സത്താര്‍, കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരിറ്റി സെക്രട്ടറി സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. മുജീബ് റഹ്മാന്‍ നെല്ലിക്കുത്ത്, പി. കുഞ്ഞിപ്പ, കെ.വി.എസ്. അഹമ്മദ്‌കോയ തങ്ങള്‍, ജാബിര്‍ ആനക്കയം എന്നിവര്‍ പ്രസംഗിച്ചു.

Posted on: 21 Sep 2013
Mathrubhumi

കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സെമിനാര്‍ നാളെ
Posted on: 18 Sep 2013


മലപ്പുറം: കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും മലബാര്‍ പോരാട്ടത്തിന്റെ രാഷ്ട്രീയവും' സെമിനാര്‍ വ്യാഴാഴ്ച നാലിന് മഞ്ചേരി നെല്ലിക്കുന്നത്ത് ആലിമുസ്‌ലിയാര്‍ സ്മാരക ഹാളില്‍ നടക്കും. സെമിനാറില്‍ കെ.ടി ജലീല്‍ എം.എല്‍.എ,എം.ഉമ്മര്‍ എം.എല്‍.എ,ശൈഖ്മുഹമ്മദ് കാരക്കുന്ന്,ഡോ.കെ.കെ മുഹമ്മദ്, അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന കേരളമുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.മുജീബ്‌റഹ്മാന്‍ നെല്ലിക്കുന്നത്ത്,പി.കുഞ്ഞിപ്പ,ജബ്ബാര്‍ പയ്യനാട് എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal