![]() |
| ചരിത്ര സ്മാരകമാക്കി മാറ്റുന്ന ഊട്ടി നഗര പൊലീസ് സ്റ്റേഷൻ കെട്ടിടം ... |
ഊട്ടി∙ ബ്രിട്ടിഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന മാപ്പിള ലഹളയ്ക്കിടെ വധിക്കപ്പെട്ട മലയാളികളടക്കമുള്ള പൊലീസുകാരുടെ പേരുകൾ കൊത്തിവച്ച മാർബിൾ ഫലകമുള്ള ഊട്ടി നഗര പൊലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമാക്കുന്നു. സ്മാരകം ഈ വർഷം തുറക്കാനാണു പരിപാടി.
മാപ്പിളലഹള നടന്ന 1921ൽ നീലഗിരിയോടു ചേർന്നു കിടക്കുന്ന ഏറനാട്, വള്ളുവനാട് മേഖലകളിൽ ജോലിക്കു നിയോഗിക്കപ്പെട്ട പൊലീസുകാർ വധിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഇവരുടെ പേരാണ് ഈ സ്റ്റേഷനിൽ പിന്നീടു മാർബിൾ ഫലകത്തിൽ കുറിച്ചുവച്ചത്. 2015വരെ ഈ കെട്ടിടത്തിൽ തന്നെയായിരുന്നു ഊട്ടി നഗര പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പിന്നീടു പ്രവർത്തനം തൊട്ടടുത്ത കോൺക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റി. അതിനു മുൻപു പഴയ കെട്ടിടം ഇടിച്ചു പുതിയതു നിർമിക്കാനാണു പൊലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ എതിർപ്പിനെ തുടർന്നു പഴയതു നില നിർത്താൻ തീരുമാനമാക്കുകയായിരുന്നു
![]() |
| മാപ്പിള ലഹളയിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഊട്ടി നഗര പൊലീസ് സ്റ്റേഷനിലെ ശിലാഫല.. |
പൊലീസ് മ്യൂസിയം ആക്കി മാറ്റി പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കാനാണു പരിപാടിയെന്നു ജില്ലാ പൊലീസ് മേധാവി മുരളി രംഭ അറിയിച്ചു. ഇവിടെ നീലഗിരി പൊലീസിന്റെ ചരിത്രം വിഷയമാക്കിയുള്ള ഫോട്ടോകൾ, പഴയ തോക്കുകളടക്കമുള്ള ആയുധങ്ങൾ, നീലഗിരി ജില്ലയിലെ മറ്റു പൗരാണിക സ്ഥലങ്ങളുടെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങൾ, ജില്ലയിലെ ഗോത്രവർഗക്കാരുടെ ജീവിതരീതികൾ തുടങ്ങിയവയും പ്രദർശിപ്പിക്കാനാണു പരിപാടിയെന്നും അദ്ദേഹം അറിയിച്ചു.
http://localnews.manoramaonline.com/chennai/local-news/chennai-police-station.html





Posted in:
0 comments:
Post a Comment