തിരൂര്‍: മലബാര്‍ കലാപം ഹിന്ദുവിരുദ്ധ സമരമാണെന്ന പ്രചാരണം ഒരു വിഭാഗം ഇപ്പോഴും തുടരുകയാണെന്നും സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ഭയന്നത് കേരളത്തിലെ മാപ്പിളമാരെയായിരുന്നുവെന്നും ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍. എം.ഇ.എസിന്‍െറ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ സംഘടിപ്പിച്ച ‘വാഗണ്‍ ട്രാജഡി: മലബാര്‍ കലാപത്തിലെ ജ്വലിക്കുന്ന ഒരേട്’ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധ പ്രകടനമായാണ് ഖിലാഫത്ത് പ്രസ്ഥാനം ഉയര്‍ന്നുവന്നത്. 19ാം നൂറ്റാണ്ടില്‍ ജന്മിവിരുദ്ധ കലാപങ്ങള്‍ അധികവും നടത്തിയത് മുസ്ലിംകളാണ്. ഇത് മറ്റ് സമുദായങ്ങളെ ഉപദ്രവിക്കാനായിരുന്നില്ല. കുടിയാന്മാരെ ദ്രോഹിക്കുന്ന ജന്മിമാരെ മുസ്ലിംകളും ഹിന്ദുക്കളും ചേര്‍ന്ന് നേരിട്ടിട്ടുണ്ട്. മുസ്ലിംകളെ പല വിധത്തില്‍ ബ്രിട്ടീഷുകാര്‍ ദ്രോഹിച്ചിരുന്നു. ഇതിനെതിരെയുണ്ടായ പ്രതിഷധം കലാപമായി പടരുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസും മുസ്ലിം പ്രസ്ഥാനങ്ങളും ഒന്നിക്കുന്നത് ബ്രിട്ടീഷുകാരെ അലട്ടിയിരുന്നു. അതിനാല്‍ മുസ്ലിംകള്‍ക്കെതിരെ ക്രൂരമായ മര്‍ദനം അവര്‍ അഴിച്ച് വിട്ടു. വാഗണ്‍ ട്രാജഡിയേക്കാള്‍ ക്രൂരമായ മര്‍ദനമുറകള്‍ ബ്രിട്ടീഷുകാരില്‍നിന്ന് മുസ്ലിംകള്‍ നേരിട്ടിട്ടുണ്ടെന്നും ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. ഹുസൈന്‍ രണ്ടത്താണി മോഡറേറ്ററായിരുന്നു. പ്രഫ. അഷ്റഫ് കടക്കല്‍, പ്രഫ. ഡോ. ഫുക്കാര്‍ അലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. എം.ഇ.എസ് സംസ്ഥാന ട്രഷറര്‍ വി. മൊയ്തുട്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് എ. മുഹമ്മദ്, സുവര്‍ണ ജൂബിലി ഓര്‍ഗനൈസിങ് കണ്‍വീനര്‍ സി.ടി. സക്കീര്‍ ഹുസൈന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍, ട്രഷറര്‍ ഇ. ചേക്കുഹാജി, മുഹമ്മദ് കടവനാട്, ടി. മുഹമ്മദ് ഹാജി, കെ. ഏന്തീന്‍കുട്ടി ഹാജി, വി.ഇ.എ അബ്ദുറഹ്മാന്‍, കെ. അബ്ദുല്‍ ജലീല്‍, ജോസ് ജോസഫ്, അന്‍വര്‍ സാദത്ത്, പി.വി. അബ്ദുല്‍ നാസര്‍, അബ്ദുല്‍ ലത്തീഫ് നഹ, എം. അബ്ദുല്‍ ഹമീദ്, എന്‍. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. സി.ആര്‍. മുഹമ്മദ് അന്‍വര്‍ ഖിറാഅത്ത് നടത്തി. സെന്‍ട്രല്‍ സ്കൂള്‍ ചെയര്‍മാന്‍ എ. മൊയ്തീന്‍കുട്ടി സ്വാഗതവും സെക്രട്ടറി കെ. മുഹമ്മദ് ഷാഫി ഹാജി നന്ദിയും പറഞ്ഞു.




Posted in:
0 comments:
Post a Comment