തിരൂരങ്ങാടി: ഹജൂര്‍ കച്ചേരി പൈതൃക സ്മാരകമാക്കുന്നതിന്റെ ഭാഗമായി മുറ്റം ഇന്റര്‍ലോക്ക് ലെയ്യുന്ന പ്രവൃത്തി പ്രതിസന്ധിയില്‍. പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തേണ്ടി വരുമെന്ന് തൊഴിലാളികള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
താലൂക്ക് ഓഫീസായി പ്രവര്‍ത്തികുന്ന ഹജൂര്‍ കച്ചേരിയുടെ മുറ്റം നിറയെ തൊണ്ടി വാഹനങ്ങളും മറ്റും നിറ്യൂഞ്ഞിരിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാണ ചുമതലയിലുള്ള പൊതുമരാമത്ത് വകുപ്പ് ജില്ലാ കലക്ടര്‍ക്കും മറ്റും പല തവണ കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഈ കത്തിന് പരിഹാരം കാണാന്‍ അതികൃതര്‍ ഇത് വരെ തയാറായിട്ടില്ലെന്ന് മാത്രമല്ല നിലവില്‍ പിടിച്ചിടുന്ന വാഹനങ്ങളും ഇവിടെ തന്നെയാണ് നിര്‍ത്തുന്നത്. 2008 മുതല്‍ റവന്യൂ വകുപ്പും പോലീസും മണല്‍ അബ്കാരി കേസുകളിലായി പിടിച്ച വാഹനങ്ങളാണ് ഹജൂര്‍ കച്ചേരിയുടെ മുറ്റത്തുള്ളവയില് അധികവും.
കഴിഞ്ഞ ദിവസം കുറച്ച് വാഹനങ്ങള്‍ ഹജൂര്‍ കച്ചേരിയുടെ മുന്‍ ഭാഗത്ത് നിന്നു എടുത്തുമാറ്റി സൈഡില്‍ വച്ചിരുന്നു. എന്നാല്‍ ഇത് പ്രവൃത്തികള്‍ക്ക് തടസമാണ്. ഈ വാഹനങ്ങള്‍ മാറ്റാതെ പ്രവൃര്‍ത്തി നടത്താനാവില്ലെന്ന് പൊതുമാരാമത്ത് അധികൃതര്‍ പറഞ്ഞു.
ഹജൂര്‍ കച്ചേരിക്ക് മുന്നിലെ ഇരിപ്പിടത്തിന്റെയും കവാടത്തിന്റെയും പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇവ പൂര്‍ത്തിയായാല്‍ ഈ വാഹനങ്ങള്‍ മാറ്റുക വലിയ പ്രസായമായിരിക്കും. കവാടം പൊളിക്കാതെ ക്രൈനുകള്ക്ക് ഹജൂര്‍ കച്ചേരിയുടെ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
എഞ്ചനില്ലാത്തതും സ്റ്റാര്ട്ടാകാത്തതുമായ അനേകം വാഹനങ്ങളാണ് ഹജൂര്‍ കച്ചേരിയുടെ മുറ്റത്തുള്ളത്. ഇതിനാല്‍ തന്നെ ഈ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ക്രൈന് അത്യാവശ്യമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോള്‍ പ്രവൃത്തി പുരോഗമിക്കുന്നത്. ഇവ നീക്കം ചെയ്യാതെയുള്ള നിര്‍മാണം അനാവിശ്യമാണ്. 67 ലക്ഷത്തിന്റെ പ്രവൃത്തികളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഹജൂര്‍ കച്ചേരിയുടെ കെട്ടിടത്തിലെയും മേല്‍ക്കൂരയുടെയും കേടുപാടുകളും വൈദ്യുതീകരണത്തിലെ കേടുപാടുകളും പരിഹരിച്ചിട്ടുണ്ട്. ഇവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കവാടത്തിന്റെ നിര്‍മാണവും ഇരിപ്പിടത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണിയും കൊടിഞ്ഞി റോഡ് ഡൈഡിന്റെ ഭാഗത്ത് മതില് കെട്ടുന്നതും മുറ്റം ഇന്റര്‍ ലോക്ക് ചെയ്യുന്നതുമാണ് ഇനി ബാക്കിയുള്ളത്. ഈ പ്രവൃത്തികള്‍ നടക്കണമെങ്കില്‍ മുറ്റത്ത് നിന്നു വാഹനങ്ങള്‍ മാറ്റേണ്ടതുണ്ട്.
ഇവ മാറ്റാതെ ഇന്റര്‍ ലോക്ക് പ്രവൃത്തിയും കൊടിഞ്ഞി റോഡ് സൈഡിലെ മതില് കെട്ടല്‍ പ്രവൃത്തിയും നടത്താന്‍ കഴിയില്ല. ഈ തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകിരക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment