മലപ്പുറം: മലബാറിലെ മുസ്ലിംകള് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കു സ്വാതന്ത്ര സമരവീര്യം പകര്‍ന്നു ദിശാബോധം നല്കിയ ധീര ദേശാഭിമാനിയായിരുന്നു എം പി നാരായണമേനോനെന്ന് അദ്ദേഹത്തിന്റെ സഹോദരീപുത്രനും പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനുമായ ഇന്ത്യനൂര്‍ ഗോപി അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 26ന് കൊണേ്ടാട്ടിയില്‍ സംഘടിപ്പിക്കുന്ന ഉണരുന്ന മലപ്പുറം ജന ശക്തി മഹാസംഗമത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ നടന്ന എം പി നാരായണമേനോനും മലബാര്‍ സമരവും സമരസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരുടെ മുന്നിലും മുട്ടുമടക്കാതെ ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി ശ്രമിക്കുകയും അവരോടൊന്നിച്ചുനിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാട്ടം നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ജുമുഅ നമസ്കാരം കഴിഞ്ഞു വരുന്ന മാപ്പിളമാരെ വിളിച്ചുകൂട്ടി സ്വാതന്ത്യ്ര സമരത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്യാനുള്ള ആവേശം പകര്ന്നുന്നു നല്കാനുമായിരുഅദ്ദേഹം കൂടുതല്‍ സമയവും ചെലവഴിച്ചത്, മലബാറിന്റെ മുക്കുമൂലകളില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ എം പി നാരായണമേനോന് മുന്‍പന്തിയിലുണ്ടായിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുമൊത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പൊതുവിദ്യാഭ്യാസത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഈ സമര സേനാനികളുടെ സ്മാരകമായി ഒരുരു എല്‍.പി. സ്കൂള്‍ പോലുമില്ല. അദ്ദേഹത്തിന് ഔദ്യോഗിക തലത്തില്‍ ഒരു സ്മാരകം നിര്‍മിക്കാനോ ചരിത്രപാഠത്തില്‍ അര്‍ഹമായ പരിഗണന നല്‍കാനോ അധികാരികള്‍ വിമുഖത കാണിച്ചുവെന്നും ഗോപി പറഞ്ഞു.
15 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ അദ്ദേഹം മരിക്കുന്നതുവരെ സര്‍ക്കാരില്‍ നിന്നു യാതൊരുവിധ ആനുകൂല്യങ്ങളോ പെന്‍ഷനുകളോ പറ്റിയിരുന്നില്ല. അതു സ്വാതന്ത്യ്രസമരത്തിന്റെ ഉദ്ദേശ്യശുദ്ധി കളങ്കിതമാക്കുമെന്നു വിശ്വസിച്ചാണ് എല്ലാം വേണെ്ടന്നുവച്ചത്.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് സുജീര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. എം പി സുരേന്ദ്രന്, അലി അരിക്കത്ത്, പി വി ജോണി, ജോസ് വര്‍ഗീസ്, ടി കെ മുഹമ്മദ്, ഹംസ അങ്ങാടിപ്പുറം, കെ ജാഫര്‍, നസീര്‍ മങ്കട സംസാരിച്ചു.
News @ Thejas Daily
14.09.14

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment