മലബാര്‍ സമരത്തിന്റെ 92-ാം വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഇന്ത്യന്‍ ദേശീയ സമരത്തിന്റെ ഭാഗമായ 1921 മലബാര്‍ സമരത്തിനുശേഷം മലബാറില്‍ മുസ്‌ലിംങ്ങള്‍ക്കിടയിലുണ്ടായ ബ്രിട്ടീഷ് വിരോധവും ദേശസ്‌നേഹവും സാമൂഹിക രാഷ്ട്രീയ രംഗത്തുണ്ടാക്കിയ ആശാവഹമായ നേട്ടങ്ങളും പഠന വിധേയമാക്കണമെന്ന് മലബാര്‍ സമരത്തിന്റെ 92-ാം വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി യംഗ്‌മെന്‍സ് ലൈബ്രറി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം തലവന്‍ കെ.കെ അബ്ദുല്‍ സത്താര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.പി.എ വഹാബ്, ഡോ. ഇ.കെ അഹമ്മദ്കുട്ടി, ഡോ. മായിന്‍കുട്ടി, കെ.പി അബ്ദുല്‍ അസീസ്, അബ്ദുറഹിമാന്‍കുട്ടി, കവറൊടി മുഹമ്മദ്, കെ. മൊയ്തീന്‍കോയ പ്രസംഗിച്ചു.

തിരൂരങ്ങാടിയുടെ പ്രാദേശിക ചരിത്ര രചന ടേബിള്‍ ടോക്ക് പ്രൊഫ. എം. ഹാറൂണ്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ പണിക്കര്‍, സി.എച്ച് മൂസ മാസ്റ്റര്‍, ഒ. ഷൗക്കത്ത്, താപ്പി റഹ്മത്തുല്ല, മനരിക്കല്‍ അഷ്‌റഫ്, പൂങ്ങാടന്‍ അബ്ദുല്ലക്കുട്ടി, തയ്യില്‍ അബ്ദുല്‍ ലത്തീഫ്, ഇല്ലിക്കല്‍ അബ്ദുല്‍ റസാഖ്, മാടാന്‍ അബൂബക്കര്‍, പി.എം അഷ്‌റഫ്, എ.കെ മുസ്തഫ പ്രസംഗിച്ചു.
വായനശാലയിലേക്കുള്ള പുതിയ ടെലിവിഷന്റെ സ്വിച്ച് ഓണ്‍ പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാം നിര്‍വഹിച്ചു. മലബാര്‍ സമര ചരിത്രവുമായി ബന്ധപ്പെട്ട ഫോട്ടോ, പുസ്തകം, ചിത്ര പ്രദര്‍ശനവുമുണ്ടായിരുന്നു.

ഫോട്ടോഗ്രാഫര്‍ സിറാജ് ലെന്‍സ്മാന്‍, ചിത്രകാരന്‍ അജ്മല്‍ ഹസ്സന്‍ എന്നിവര്‍ക്കുള്ള ഉപഹാരം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. മുഹമ്മദലി നിര്‍വഹിച്ചു. ബി. മുസ്തഫ നന്ദി രേഖപ്പെടുത്തി.

Chandrila Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal