എം.പി. നാരായണമേനോനെ മാതൃകയാക്കണം - അഹമ്മദ് കബീര്‍ എം.എല്‍.എ



പെരിന്തല്‍മണ്ണ: സ്വാതന്ത്ര്യസമരത്തിന് മലബാറില്‍ നെടുനായകത്വം വഹിച്ച എം.പി. നാരായണമോനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും കാണിച്ച മാതൃക ദേശീയതലത്തില്‍ കൊണ്ടുവരണമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു. അങ്ങാടിപ്പുറത്ത് എം.പി. നാരായണമേനോന്‍ സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവിഭാഗങ്ങളുടെ വൈവിധ്യങ്ങളെ ഒരേലക്ഷ്യത്തിലേക്ക് ഒന്നിപ്പിക്കുന്ന പാലം പണിതുവെക്കുകയാണ് ഇവര്‍ചെയ്തതെന്ന് എം.എല്‍.എ പറഞ്ഞു. അങ്ങാടിപ്പുറത്ത് എം.പി. നാരായണമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്മാരക സമിതി പ്രസിഡന്റ് ഡോ. ടി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വാഗണ്‍ ട്രാജഡി എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം റീഡര്‍ ഡോ. പി. ശിവദാസന്‍ സ്മാരക പ്രഭാഷണം നടത്തി. മഞ്ചേരി എന്‍.എസ്.എസ്‌കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. എം. വിജയലക്ഷ്മി, സ്വാഗതസംഘം കണ്‍വീനര്‍ പി. രാധാകൃഷ്ണന്‍, സ്മാരകസമിതി സെക്രട്ടറി യു. ഹരിഹരന്‍, മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം കെ.പി.സി.സി അംഗം സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. നാരായണ മേനോന്റെ 126 ാം ജന്മദിനത്തോടനുബന്ധിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്.

Posted on: 24 Mar 2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal