അങ്ങാടിപ്പുറം: മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി എം.പി നാരായണമേനോനെ അനുസ്മരിക്കാന്‍ 23ന് വൈകുന്നേരം അങ്ങാടിപ്പുറത്ത് സമ്മേളനം ചേരും. എം.പി നാരായണ മേനോന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സ്മാരകസമിതി പ്രസിഡന്റ് ഡോ.ടി ഹുസൈന്‍ അദ്ധ്യക്ഷത വഹിക്കും. ടി.എ കബീര്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം റീഡര്‍ ഡോ.പി ശിവദാസനും , മഞ്ചേരി എന്‍.എസ്.എസ് കോളേജ് ചരിത്രവിഭാഗം മുന്‍മേധാവി ഡോ.എം.വിജയലക്ഷ്മിയും പ്രഭാഷണം നടത്തുമെന്ന് സ്മാരക സമിതി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കുട്ടന്‍ അറിയിച്ചു.
News @ Mathrubhumi



Posted in:
0 comments:
Post a Comment