കുഞ്ഞിക്കാദര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം

ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.


രാജ്യത്തിന് വേണ്ടി പോരാടി ധീരരക്തസാക്ഷിത്വം വരിച്ച ദേശാഭിമാനിയാണ് ഉമൈത്താനകത്ത് കുഞ്ഞിക്കാദറെന്ന് ടൂറിസം വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍.

ഇദ്ദേഹം ആരായിരുന്നു എന്നും എന്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതാണെന്നും പുതു തലമുറക്ക് എത്തിച്ചകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. താനൂര്‍ ദേവധാര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ.: വി. പി ബാബു അധ്യക്ഷത വഹിച്ചു, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കട്ടിവീട്ടില്‍ തങ്കം, സി. കെ. താനൂര്‍, കെ. രാജഗോപാല്‍, ടി. സെമീര്‍ ഓമച്ചപ്പുഴ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശൈലജ ദേവി എന്നിവര്‍ പ്രസംഗിച്ചു, ട്രസ്റ്റ് സെക്രട്ടറി ഇ. ജയന്‍ സ്വാഗതവും, രാജന്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ടര്‍ : പ്രോമനാഥന്‍
Sat, 06/01/2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal