മങ്കട: മലബാര്‍ കലാപത്തിന്റെ ഇരകളായ മങ്കടയിലെ പതിനഞ്ച് രക്തസാക്ഷികള്‍ക്കായി പൊതു സ്മാരകം പണിയണമെന്ന് ആവശ്യമുയരുന്നു. ചരിത്ര സംഭവങ്ങള്‍ പുതിയ തലമുറക്ക് പകര്‍ന്ന് നല്കാന് കഴിയുന്ന പൊതുവായ സ്മാരകം ഉയരണമെന്നാണ് ആവശ്യം. നേരത്തെ വെള്ളിലയില്‍ അഞ്ച് പേര് മരണപ്പെട്ടവരുടെ ഖബറിടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംരക്ഷിച്ചിരുന്നു.
കടന്നമണ്ണയിലും, വെള്ളില യു.കെ പടിയിലുമുള്ള ഖബറിടങ്ങള്‍ കൂടി സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ കാലയളവില്‍ ലഭ്യമായ വിവരമനുസരിച്ച് പതിനഞ്ച് പേരാണ് മങ്കടയില്‍ ഗൂര്‍ഖാസ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. ഈ സംഭവത്തിന് ഒരു നൂറ്റാണ്ടിനോടടുക്കുമ്പോഴാണ് ചരിത്ര തല്പരരായ ആളുകള്‍ ഇതിനായി രംഗത്ത് വരുന്നത്.
മലബാര്‍ കലാപത്തിന്റെ ഇരകളായ മങ്കടയിലെ പതിനഞ്ച് രക്തസാക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനനല്കി ഉചിതമായ തരത്തില്‍ സ്മാരകം പണിയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുല്‍ കരീം അറിയിച്ചു. മങ്കടയുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ ചരിത്രതല്പരരായ യുവാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും. ആവശ്യമായ സ്ഥലം പഞ്ചായത്തിന്റെ കൈവശത്തിലില്ലാത്തതാണ് തടസ്സം. എന്നാല്‍ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട് ഇതിനുള്ള സാധ്യതകള്‍
പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
News @ Chandrika
8/21/2014



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment