മലപ്പുറം: ചരിത്രത്തെ വളച്ചൊടിക്കുന്നത് ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. യാമ്പൂ കെ.എം.സി.സി സംഘടിപ്പിച്ച മലബാര്‍ സമരം ഒരു ഫ്ളാഷ് ബാക്ക് സെമിനാറും 1921 മലബാര്‍ സമര പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. മലബാര്‍ സമരത്തെ ചരിത്രം അവഗണിച്ചെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഇത് വലിയ പങ്കുവഹിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
1921 സിനിമയില്‍ ആലിമുസ്ലിയാരെ അവതരിപ്പിച്ച പത്മശ്രീ മധുവും നിര്‍മാതാവ് മണ്ണില്‍ മുഹമ്മദും വിശിഷ്ടാതിഥികളായി. കെ.പി.എ കരീം താമരശ്ശേരി അധ്യക്ഷത വഹിച്ചു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിനു ശക്തി പകര്‍ന്ന പോരാട്ടമായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. വെള്ളക്കാര്‍ക്കെതിരെ ഹിന്ദു-മുസ്ലിം മൈത്രി പ്രകടമായ സമരം കൂടിയായിരുന്നു ഇത്. സമദാനി പറഞ്ഞു.
1921 മലബാര്‍ സമര പുസ്തകം നിര്‍മ്മാതാവ് മണ്ണില്‍ മുഹമ്മദിനു നല്കി നടന് മധു പ്രകാശനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, സഊദി കെ.എം.സി.സി നാഷണല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, പി. ഉബൈദുല്ല എം.എല്‍.എ, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, അഡ്വ. യു.എ ലത്തീഫ്, അഹമ്മദ് കുട്ടി ഉണ്ണികുളം, നൗഷാദ് മണ്ണിശ്ശേരി, അബ്ദുല്‍ കരീം പുഴക്കാട്ടിരിമാലിക്ക് മഖ്ബൂല്‍ ആലുങ്ങള്‍ ഫായിദ അബ്ദുറഹിമാന്, ഇ. സാദിഖലി. ഡോ. മുഹമ്മദലി, എ.കെ മുസ്തഫ, നാസര്‍ നടുവില്‍ പ്രസംഗിച്ചു.
News @ Chabdrika
8/17/2014





Posted in:
2 comments:
ഇതേ മാതൃകയില്‍ കുറച്ചു കഴിഞ്ഞാല്‍ 2002 ലെ ഗുജറാത്ത് കലാപം തീവ്രവാദത്തിനെതിരെ ഉള്ള പോരാട്ടമായിരുന്നു എന്ന് വ്യാഖ്യാനിക്കാന്‍ ആളുണ്ടാവും ............
ഇതേ മതൃക എന്നുളളത് ഒഴിവാക്കാമായിരുന്നു
Post a Comment