പോരാട്ടകാലത്തെ കോഡ് ഭാഷ നാട്ടുഭാഷയാക്കി ചട്ടിപ്പറമ്പ് ഗ്രാമം
മക്കരപറമ്പ്: ബ്രിട്ടീഷ് വിരുദ്ധ സമര പോരാട്ടത്തില്‍ പോരാളികള്‍ ആശയ വിനിമയത്തിനുപയോഗിച്ചിരുന്ന കോഡ് ഭാഷകള്‍ പ്രാദേശിക ഭാഷയാക്കി ചട്ടിപ്പറമ്പ് ഗ്രാമം. മലബാര്‍ സമര കാലത്ത് പോരാളികളില്‍ തന്നെ നുഴഞ്ഞു കയറിയിരുന്ന ബ്രിട്ടീഷ് ചാരന്‍മാര്‍ക്ക്തങ്ങളുടെ സമര നീക്കങ്ങള്‍ പെട്ടെന്ന് മനസ്സിലാകാതിരിക്കാന്‍ വേണ്ടിയാണ് സമര അംഗങ്ങള്‍ വിവിധ കോഡ് ഭാഷകള്‍ ഉപയോഗിച്ച് വന്നിരുന്നത്.
പെട്ടെന്ന് പടിച്ചെടുക്കാന്‍ കഴിയാത്ത പുതുമയുള്ള ഭാഷയെ ഇന്നും സ്വന്തം ഗ്രാമീണ ഭാഷയാക്കി ഉപയോഗിച്ചു വരുന്ന നിരവധി ചെറു ഗ്രാമങ്ങള്‍ ഇന്നും മലപ്പുറത്തും പരിസരങ്ങളിലുമുണ്ട്. കുറുവ, കോഡൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ചട്ടിപ്പറമ്പ്, ചാഞ്ഞാല്‍, ഉദയപുരം, സഡന്‍സിറ്റി, പഴമള്ളൂര്‍, പഴംങ്കുളം, മീനാര്‍കുഴി, പാങ്ങ് തുടങ്ങിയ പ്രദേശങ്ങളിലാണ് നിരവധിയാളുകള്‍ ഇത്തരത്തിലുള്ള ചരിത്ര കോഡുഭാഷകള്‍ ഉപയോഗിച്ചുവരുന്നത്. അറുപത് വയസിന് മുകളിലുള്ളവരാണ് ഭാഷാ രംഗത്തെ വിദഗ്ധരായി അറിയപ്പെടുന്നത്. പുതു തലമുറയിലെ ഒരുപറ്റം യുവാക്കളും ഭാഷാ പരിശീലിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഓരോ വാക്കിന്റേയും ആദ്യ അക്ഷരം രണ്ടാമത്തേതാക്കിയും രണ്ടാം അക്ഷരത്തെ ആദ്യ അക്ഷരമാക്കിയുമാണ് കോഡ് ഭാഷയാക്കി ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യവും രണ്ടാമതും അക്ഷരത്തോടൊപ്പമുള്ള നിലവിലുണ്ടാവുന്ന ഉച്ചാരണ ചിഹ്നങ്ങള്‍ക്ക് സ്ഥാന ചലനവുമുണ്ടാവില്ല. ഉദാഹരണത്തിന് നീ വരുന്നോ-ജീരവുന്നോ, എന്തിനു പോന്നു - ന്തെ ഈ നവൂ, എനിക്ക് അറിയില്ല - ക്ക് റഹില്ല, വിശപ്പുണേ്ടാ - ചൈപ്പുണേ്ടാ, മഴ വരുന്നുണ്ട് - ഴമ രവുണേ്ടാ, കല്ല്യാണത്തിന് പോകണം - ലക്യാണത്തിനു ഗോപണം, ഇന്ന് സല്‍ക്കാരം ഉണ്ട് - നീഹ് കല്‍സാരണേ്ടാ.
ഇത്തരം രസകരവും സാധാരണക്കാര്‍ക്ക് പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയാത്തതുമായ ഭാഷയെ ദിവസങ്ങളോളം മുതിര്‍ന്നവരോടൊപ്പം ചെലവഴിച്ചാണ് കേട്ട് പഠിച്ചെടുക്കുന്നത്. ചട്ടിപ്പറമ്പിനടുത്ത് സഡന്‍സിറ്റിയിലെ യുവ കൂട്ടായ്മയാണ് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത ചരിത്ര ഡോക്യുമെന്ററി സംവിധായകന്‍ ചട്ടിപ്പറമ്പിലെ അലി അരീക്കത്ത് തയ്യാറാക്കുന്ന ടിന്‍ ലെജന്‍സ് ഓഫ് മലബാര്‍ എന്ന ഡോക്യുമെന്ററി സിനിമക്കു വേണ്ടിയുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് ഭാഷയുടെ ചരിത്രം തേടുന്നത്.
ഷമീര്‍ രാമപുരം
News @ Thejas Daily



Posted in:
0 comments:
Post a Comment