കൊണ്ടോട്ടി: മാപ്പിളകലയുടെ അക്ഷയഖനി കേരളീയര്‍ക്ക് തുറന്നുതന്ന ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്ദുള്‍കരീം മാസ്റ്റുടെ ഓര്‍മപ്പുസ്തകം പ്രകാശനംചെയ്തു. "ചരിത്രം വര്‍ത്തമാനമാക്കിയ ഒരാള്‍" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈദ്യര്‍ സ്മാരകത്തില്‍ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. ജീവിച്ചിരിക്കുമ്പോള്‍ കരീംമാസ്റ്റര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാതെപോയെന്ന് മന്ത്രി പറഞ്ഞു. ഡോ. എം ഗംഗാധരന്‍ അധ്യക്ഷനായി. എം പി അബ്ദുസമദ് സമദാനി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെ കെ മുഹമ്മദ് അബ്ദുള്‍കരീം പുരസ്കാരം ചടങ്ങില്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നിന് മന്ത്രി എ പി അനില്‍കുമാര്‍ സമര്‍പ്പിച്ചു. റസാഖ് പയമ്പ്രോട്ട് പുസ്തകം പരിചയപ്പെടുത്തി. കെ മുഹമ്മദുണ്ണിഹാജി എംഎല്‍എ, കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമബീവി, ആസാദ് വണ്ടൂര്‍, സി പി സൈതലവി എന്നിവര്‍ സംസാരിച്ചു. എ കെ അബ്ദുറഹ്മാന്‍ സ്വാഗതവും സലാം തറമ്മല്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് അബ്ദുള്‍കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വര പബ്ലിക്കേഷനാണ് വിതരണം. 300 പേജുള്ള പുസ്തകത്തിന്റെ എഡിറ്റര്‍ റസാഖ് പയമ്പ്രോട്ടാണ്. 160 രൂപയാണ് വില.ല.




Posted in:
0 comments:
Post a Comment