മലപ്പുറം: ചരിത്രകുതുകികള്‍ക്കും പഠിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദമായ ചരിത്രരേഖകളുടെ പ്രദര്‍ശനം ജില്ലാ കലക്റ്ററേറ്റില്‍ ആറിന് തുടങ്ങും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പുരാരേഖാ വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കോഴിക്കോട് മേഖലാ കേന്ദ്രങ്ങളാണ് പ്രദര്‍ശനം സജ്ജമാക്കുക.
സിവില്‍ സ്റ്റേഷന്‍ ബി. 3 ബ്ലോക്കില്‍ രാവിലെ 10.30ന് ജില്ലാ കലക്റ്റര്‍ എംസി മോഹന്‍ദാസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 1831 നും 1851 നുമിടയില്‍ മലബാര്‍ ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായിരുന്ന മുസ്ലീം പള്ളികളുടെയും മുസ്ലീംകളുടെയും എണ്ണം, ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരെ സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ് എച്ച്.വി കൊനോലിയുടെ റിപോര്‍ട്ട്, മലബാര്‍ കലാപ ബാധിത പ്രദേശമായ തിരൂരങ്ങാടിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള രേഖ എന്നിവ പ്രദര്‍ശനത്തിന് ഉണ്ടാവും.
1873 ലെ കൊളത്തൂര്‍ ലഹള സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റിന്റെ നോട്ടീസ്, മലപ്പുറം നേര്‍ച്ച സംബന്ധിച്ച് സയ്യിദ് അഹമ്മദ്ബിന്‍ മുഹമ്മദ് ഹൈദ്രോസ് മുത്തുകോയ തങ്ങള്‍ (മലപ്പുറം ഖാസി) മലബാര്‍ കലക്റ്റര്‍ക്കയച്ച കത്ത്, താനൂരില്‍ 1921 ല്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട റിപോര്‍ട്ട്, 1921 ലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരൂരങ്ങാടിയിലും മറ്റുമുള്ള ശവകുടീരങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച കത്ത്, മലബാര്‍ ലഹള ടോട്ടന്‍ ഹാമിന്റെ റിപോര്‍ട്ട്, മലബാര്‍ കലാപത്തെ സംബന്ധിച്ച് കൊണേ്ടാട്ടി വലിയ തങ്ങള്‍ ജില്ലാ മജിസ്ട്രേറ്റ് ജെ.എ തോരന് എഴുതിയ കത്തും പ്രദര്‍ശനത്തില്‍ ഉണ്ടാവും തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രധാനപ്പെട്ട മലയാളികളുടെ സ്റ്റാംപുകളും പ്രദര്‍ശനത്തിനുണ്ടാവും. സി.വിഅബ്ദുളള കുറ്റ്യാടിയുടെ ശേഖരത്തിലുളളതാണ് സ്റ്റാംപുകള്‍.
News @ Mathrubhumi
06.09.2012



Posted in:
0 comments:
Post a Comment