ഓര്‍മയായി മമ്പുറം പള്ളി വെടിവയ്പും ആലി മുസ്ല്യാരുടെ അറസ്റ്റും

അണയാത്ത ഓര്‍മയായി മമ്പുറം പള്ളി വെടിവയ്പും ആലി മുസ്ല്യാരുടെ അറസ്റ്റും


പരപ്പനങ്ങാടി: 1921 ആഗസ്ത്‌ 31. അന്നാണ്‌ സ്വാതന്ത്യ്രസമരത്തിന്‌ നേതൃത്വം കൊടുത്ത ഒരു പണ്ഡിതനെ ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തതും അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്ത പള്ളിക്കു നേരെ വെടിയുതിര്‍ത്തതും.

പൂക്കോട്ടൂരില്‍ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരേയുള്ള കലാപത്തിനു നേതൃത്വം കൊടുത്ത ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആലിമുസ്്ല്യാരെ അറസ്റ്റ്‌ ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണു 1921 ആഗസ്ത്‌ 31ന്‌ ആമു സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മമ്പുറം പള്ളി വളയുകയും ഉള്ളിലുള്ളവര്‍ക്കു നേരെ വെടിവയ്ക്കുന്നതും.

പള്ളിയിലുണ്ടായിരുന്ന കാരാടന്‍ മൊയ്തുവിനെയാണ്‌ ആദ്യം വെടിവച്ചിട്ടത്‌. നിരവധി മുസ്്ലിംകള്‍ വെടിവയ്പ്പിനെ തുടര്‍ന്ന്‌ രക്തസാക്ഷികളായി.

കൂടെയുള്ളവര്‍ മരിച്ചു വീഴാന്‍ തുടങ്ങിയതോടെ ആലി മുസ്്ല്യാര്‍ ഇറങ്ങിവന്ന്‌ അറസ്റ്റ്‌ വരിക്കുകയായിരുന്നു.

പള്ളിയിലുള്ളവരെ അറസ്റ്റ്‌ ചെയ്യരുതെന്ന ഉറപ്പിലാണ്‌ ആലി മുസ്്ല്യാര്‍ കീഴടങ്ങിയത്‌. പിന്നീട്‌ ആലിമുസ്്ല്യാരെ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ അദ്ദേഹത്തെ തൂക്കിലേറ്റുകയാണ്‌ ചെയ്തത്‌. ഇന്ത്യയുടെ സ്വാതന്ത്യ്ര ചരിത്രത്തില്‍ ആഗസ്ത്‌ പീഡനങ്ങളുടേയും പോരാട്ടങ്ങളുടേയും ചരിത്ര ഏടുകളാല്‍ എഴുതിചേര്‍ത്തപ്പെട്ട മാസമാണ്‌.

ഈ സംഭവത്തെ തുടര്‍ന്നാണ്‌ മലബാറില്‍ ശക്തമായ പോരാട്ടങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നേരെ നടക്കുന്നത്‌.

മമ്പുറം പള്ളിയിലെ വെടിവയ്പ്പിനെ തുടര്‍ന്ന്‌ താനൂരില്‍ നിന്നു വന്ന ഖിലാഫത്ത്‌ നേതാവായ കുഞ്ഞിക്കാദറിനെ പതിനാറുങ്ങലിലെ പള്ളിയില്‍ നിന്നു പിടികൂടിയതും പിന്നീട്‌ തൂക്കിലേറ്റുന്നതും ആഗസ്തിലായിരുന്നു.

മമ്പുറം പള്ളിയില്‍ പൂര്‍വികരുടെ രക്തതുള്ളികളും ബ്രിട്ടീഷ്‌ പോലിസിന്റെ വെടിയൊച്ചകളും ഇന്നും നിലനില്‍ക്കുന്നുണ്ടാവും.

News @ Thejas
29.08.12

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal