മലബാര്‍ കലാപം ഓര്‍ക്കപ്പെടേണ്ടത് മതേതര ഐക്യത്തിന്റെ പേരില്‍ - ഇ. അഹമ്മദ്

മഞ്ചേരി: മലബാര്‍ കലാപം ഓര്‍ക്കപ്പെടേണ്ടത് മതത്തിന്‍േറയോ സമുദായികതയുടെയോ പേരില്‍ അല്ല മറിച്ച് സാധാരണ ജനങ്ങള്‍ അനുഭവിച്ചുപോന്ന അവശതകള്‍ക്കെതിരായ മതേതര ഐക്യത്തിന്റെ പേരിലാണെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ഏതെങ്കിലും ജാതിമത സാമുദായിക വിഭാഗങ്ങളുടെ കലാപമായി മലബാര്‍ ലഹളയെ ചുരുക്കുന്നത് ചരിത്രവിരുദ്ധമാണെന്നും ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യം ഇരുപതുകളിലെ കലാപങ്ങളുടെ കൂടിഗുണഫലമാണെന്നും അദ്ദേഹം പറഞ്ഞു . മഞ്ചേരി എന്‍.എസ്.എസ് കോളേജ് ചരിത്രവിഭാഗം സംഘടിപ്പിച്ച 1920ലെ മഞ്ചേരി രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രസക്തി എന്ന യു.ജി.സി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, രാജശേഖരന്‍ നായര്‍, പ്രൊഫ. കുഞ്ഞാലി, സന്ധ്യ.എം. ഉണ്ണികൃഷ്ണന്‍, എം. ഹരിപ്രിയ, ഡോ. ദേവദാസ്, ജി. സുനില്‍കുമാര്‍ സംസാരിച്ചു. അക്കാദമിക് സെഷനില്‍ 1920കളില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ബഹുജനപങ്കാളിത്തം എന്ന വിഷയത്തില്‍ ഡോ. വി. കൃഷ്ണാനന്ദ് വിഷയാവതരണം നടത്തി. വിവിധ സെഷനുകളില്‍ ഡോ. സി. ഹരിദാസ്, ഡോ. എം.പി. മുജീബ് റഹ്മാന്‍, ഡോ.ഗോപാലന്‍കുട്ടി, ഡോ. ചിത്രാദേവി, ഡോ. വി. ശ്രീവിദ്യ, പ്രൊഫ. എസ്. രാജശേഖരന്‍ നായര്‍, ഡോ. ആസാദ്, പി. അനിത തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

News @ Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal