മഞ്ചേരി: മലബാര്‍ കലാപം ആഘോഷിക്കേണ്ടതില്ലെന്ന് ചരിത്രകാരന്‍ ഡോ. എം.ഗംഗാധരന്റെ അഭിപ്രായത്തോട് യോജിപ്പാണെന്ന് ഡോ. എം.ജി.എസ്.നാരായണന്‍. മഞ്ചേരി എന്‍.എസ്.എസ് കോളേജ് ചരിത്രവിഭാഗം സംഘടിപ്പിച്ച '1920-ലെ മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എം.ഗംഗാധരന്‍ മുമ്പ് അതുപറഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും ചില മുസ്‌ലിം തീവ്രവാദ നേതാക്കളും കെ.ഇ.എന്നെപ്പോലുള്ളവരും അതിനെതിരെ ചാടിവീണു. ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും ഇടയില്‍ വിഭാഗീയത സൃഷ്ടിക്കുവാനായി സാമ്രാജ്യത്വവാദികള്‍ സ്വീകരിച്ച നടപടികള്‍ ഫലിച്ചതിന്റെ ദുരന്തമാണ് മലബാര്‍ കലാപം. അത് ആഘോഷിക്കപ്പെടുകവഴി സാമുദായിക ധ്രുവീകരണവും പഴയ പ്രതികാര നടപടികളും തിരികെ വരികയാണ്. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അത് ആഘോഷിക്കപ്പെടുകവഴി കലാപത്തിന്റെ അനന്തരഫലങ്ങള്‍ 2020 ലും അവസാനിക്കില്ല -അദ്ദേഹം പറഞ്ഞു.
News @ mathrubhumi
16 Sep 2011
Related Post
- മലബാര്‍ സമരം ഓര്‍മിക്കാന്‍ പോലും പാടില്ലെന്നോ?
- മലബാര്‍ കലാപം വായിക്കുമ്പോള്‍ മഞ്ഞക്കണ്ണട വെക്കരുത്
- മലബാര്‍ കലാപം അനുസ്‌മരിച്ചുകൂടെന്നോ
- മലബാര്‍ കലാപം ഓര്‍ക്കപ്പെടേണ്ടത് മതേതര ഐക്യത്തിന്റെ പേരില്‍




Posted in:
0 comments:
Post a Comment