മക്കരപ്പറമ്പ്: ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിനു കരുത്തേകിയ ഖിലാഫത്ത് സമരനായകന് കട്ടിലശ്ശേരി മുഹമ്മദ് മുസ്്ല്യാര്‍ സ്ഥാപിച്ച ആദ്യ ഓത്തുപള്ളിയില്‍ നിന്ന് വള്ളുവനാട് ദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രം പുറത്തിറക്കി പുണര്‍പ്പ വി.എം.എച്ച്.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്ന മൌലവി ഒളിവിലിരുന്നുകൊണ്ടാണ് 1915ല്‍ പുണര്‍പ്പയില്‍ നിര്‍ബന്ധിത മതപഠന കേന്ദ്രം സ്ഥാപിച്ചത്. പിന്നീട് കുറ്റമോചിതനായശേഷം 1917ലാണ് വള്ളുവനാട്ടിലെ ആദ്യത്തെ യു.പി.സ്കൂളായി സ്ഥാപനത്തെ ഉയര്‍ത്തുന്നത്. സ്കൂളിന്റെ 95ാംവാര്‍ഷിക ഉപഹാരമായിട്ടാണ് സ്പന്ദനം ചരിത്ര സുവനീര്‍ പുറത്തിറക്കിയത്. സ്കൂളിലെ ജാലകം കുട്ടിപത്രാധിപ സമിതിയാണ് സുവനീര്‍ തയ്യാറാക്കിയത്. മങ്കട എ.ഇ.ഒ എം ശിവശങ്കരന് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക എ എം ആയിശാബി, പി.ടി.എ പ്രസിഡന്റ് എം ഷറഫുദ്ദീന്, സുവനീര്‍ എഡിറ്റര്‍ സാദിഖ് കട്ടുപ്പാറ, കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍, ഷമീര്‍ രാമപുരം പങ്കെടുത്തു.
News @ Thejas
News @ Thejas



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment