കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിലെ മലബാര്‍കലാപ സ്മാരകത്തിന് മുന്നില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കല്‍ പതിവാകുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനവുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകളും കൊടികളുമാണ് ഇപ്പോള്‍ സ്മാരകത്തിന് മുന്നിലുള്ളത്. സ്മാരകത്തില്‍നിന്ന് അല്പം ഇടവിട്ടാണ് ബോര്‍ഡുകള്‍ നില്ക്കുന്നതെങ്കിലും സ്മാരം മറയുന്ന രീതിയിലാണിത്. പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഇടമായതിനാല്‍ ഇവിടെ ബോര്‍ഡുകള്‍ വെക്കുന്നത് സ്ഥിരം കാഴ്ചയാണ്. നേരത്തെയും ഒരു രാഷ്ട്രീയപാര്‍ട്ടി ഇവിടെ സമ്മേളന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ എടുത്തുമാറ്റാന്‍ നഗരസഭ നല്കിയ അവസാനതീയതി ഏപ്രില്‍ 30 ആണ്. ബോര്‍ഡുകള്‍ നഗരസഭ എടുത്തുമാറ്റുമ്പോള്‍ മലബാര്‍ സ്മാരക കലാപ പരിസരവും വൃത്തിയാകും.



Posted in:
0 comments:
Post a Comment