തിരൂരങ്ങാടി: മലബാര്‍ കലാപം: ആത്മീയതയുടെ ഉള്ളടക്കം തിരിച്ചറിയുക വിഷയത്തില്‍ ജില്ലാ എസ്.കെ.എസ്.എസ.്എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന സിംപോസിയം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ക്യാംപസ് ഓഡിറ്റോറിയത്തില്‍ നാളെ നടക്കും. വൈകുന്നേരം 4.30ന് ടി എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡന്റ് യു ഷാഫി ഹാജി, ദാറുല്‍ ഹുദാ രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി സന്ദേശം നല്‍കും. സത്താര്‍ പന്തല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപപൂര്വ മലബാര്‍: മതം, രാഷ്ട്രീയം, സമൂഹം, ചെറുത്തുനില്‍പ്പിന്റെ ആത്മീയ പരിസരം, കലാപാനാന്തര കാലം, മുസ്ലിം സാമൂഹിക അതിജീവനം വിഷയങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. പി കുഞ്ഞാലി, സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, അലിഗഢ് യൂനിവേഴ്സിറ്റി മലപ്പുറം കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
News @ Thejas Daily
News @ Thejas Daily



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment