മലബാര്‍ കലാപത്തെപ്പറ്റി കൂടുതല്‍ പഠിക്കണം - എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: മലബാര്‍ കലാപം കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാക്കണമെന്നും ഇതിന് സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരും ചരിത്ര ഗവേഷകരും മുന്‍കൈയെടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യുട്ടീവ് മീറ്റ് ആവശ്യപ്പെട്ടു.

'മലബാര്‍ കലാപം: ആത്മീയതയുടെ ഉള്ളടക്കം തിരിച്ചറിയുക' എന്ന സന്ദേശവുമായി 31ന് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സിമ്പോസിയം നടത്താന്‍ യോഗം തീരുമാനിച്ചു.

മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക ചെയര്‍മാന്‍ സി.പി. സൈതലവിയെ ആദരിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, സി.കെ.സി.ടി ജില്ലാ ട്രഷററായി തിരഞ്ഞെടുത്ത അബ്ദുറഹീം കൊടശ്ശേരിയെയും ആദരിച്ചു. 'മര്‍മരം' സ്‌പെഷല്‍ പതിപ്പ് സലിം കൂട്ടിലങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു. മനുഷ്യജാലിക ഫണ്ടിനായി സിദ്ധീഖ് വളമംഗലത്തില്‍ നിന്ന് ആദ്യതുക സ്വീകരിച്ചു. സത്താര്‍ പന്തലൂര്‍, ഒ.എം.എസ്. തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സാബിയലി ശിഹാബ്തങ്ങള്‍, ശമീര്‍ഫൈസി ഒടമല, സാജിദ് മൗലവി തിരൂര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഖയ്യും കടമ്പോട്, ശിഹാബ് കുഴിഞ്ഞോളം, റഫീഖ് ഫൈസി തെങ്ങില്‍, റസാഖ് പുതുപൊന്നാനി എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi: 28 Dec 2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal