മങ്കട:മിനാരങ്ങളുടേയും കല്വിളക്കുകളുടേയും പരസ്പര സ്നേഹത്തിന് ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ മങ്കട ഗ്രാമത്തിന് ഇടം നേടി കൊടുത്ത് മാപ്പിള പോരാളികള്‍ കാവലിരുന്നു സംരക്ഷിച്ച കോവിലകം ബംഗ്ലാവ് ഓര്‍മയായി.
വള്ളുവനാടന്‍ രാജവംശത്തിന്റെ പ്രൌഡസ്മരണകള് ഉറങ്ങുന്ന വള്ളുവകോനാതിരി രാജാവിന്റെ സ്വരൂപമായ മങ്കട കോവിലകം ബംഗ്ലാവാണ് ഇന്നലെ ചരിത്രമായത്.1921ലെ മലബാര്ലഹളക്കും ബ്രിട്ടീഷ്, ടിപ്പുപടയോട്ടങ്ങള്ക്കും സാക്ഷ്യംവഹിച്ച ബംഗ്ലാവ് ശത്രുക്കളില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് അക്കാലത്തെ മങ്കടയിലെ മാപ്പിള പോരാളികളായിരുന്നു. 1918-21ല്‍ കോവിലകം ആക്രമിക്കുവാന്‍ കലാപാരികള്‍ പുറപ്പെട്ടതായി വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ജുമുഅക്ക് പോലും പോകുവാന്‍ കഴിയാതെ മാപ്പിള പോരാളികള്‍ രാജസ്വരൂപത്തിനു കാവലിരുന്നുവെന്നാണു ചരിത്രം.
ഇതിന്റെ പ്രത്യുപകരമായിട്ടാണു മുസ്്ലിംകള്‍ക്ക് ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍വേണ്ടി വള്ളുവക്കോനാതിരി രാജാവ് ഏക്കര്‍ കണക്കിനു ഭൂമിയും പള്ളി നിര്‍മിക്കാനവശ്യമായ ഉരുപ്പടികളും സംഭാവനയായി നല്‍കിയതെന്നാണു പഴമക്കാര്‍ പറയുന്നത്. വള്ളുവക്കോനാതിരിയുടെ സ്നേഹസമ്മാനമായി നിര്‍മിച്ചതാണ് ഇന്നത്തെ മങ്കട മഹല്ല് ജുമാമസ്ജിദ്. കോവിലകം പള്ളി എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. ശില്‍പ്പചാരുത വിളിച്ചോതുന്ന ബംഗ്ലാവിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിരവധി ബ്രിട്ടീഷ് മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാടുവാഴികള്‍ക്കും ആതിഥ്യം പകര്‍ന്ന ബംഗ്ലാവില്‍ അതിഥികളായി എത്തുന്നവരുടെ കാളവണ്ടിയും കുതിരവണ്ടിയും കെട്ടുന്നതിന് പ്രത്യേക സ്ഥലമുണ്ടായിരുന്നു. വള്ളുവകോനാതിരിയുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ബ്രിട്ടീഷ് കലക്ടര്‍മാരും ഉദ്യോഗസ്ഥരും ഇവിടെയാണു ക്യാമ്പ് ചെയ്തിരുന്നത്. കോവിലകത്തിന്റെ മുന്‍വശത്തുള്ള മങ്കട ഗവ. ഹൈസ്കൂളിനോടു ചേര്‍ന്നുള്ള ഭാഗത്താണു ബംഗ്ലാവ് സ്ഥിതിചെയ്തിരുന്നത്.
പ്രദേശത്ത് ആദ്യകാലത്തു വൈദ്യുതി, ഫോണ്‍, എ.സി, ടി വി തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിച്ചതും ഈ ബംഗ്ലാവിലാണ്. മങ്കട കോവിലകത്തെ കാശിവിശ്വനാഥ വര്‍മ്മയെന്ന ഉണ്ണിതമ്പുരാനും ഭാര്യ മഞ്ചേരി കോവിലകത്തെ കുഞ്ഞികാവിലമ്മയും മക്കളുമാണു ബംഗ്ലാവിന്റെ ഒടുവിലത്തെ അവകാശികള്‍. ഇവര്‍ നിലമ്പൂര്‍ കോവിലകത്തെക്കു താമസം മാറ്റിയതോടെയാണു ബംഗ്ലാവും ആറേക്കര്‍ സ്ഥലവും കൈമാറിയത്. ഇവര്‍ കഴിഞ്ഞ ദിവസം ഈചരിത്ര സ്മാരകം പൊളിച്ചു നീക്കം ചെയ്തു.
സ്നേഹ ബന്ധങ്ങളുടേയും ഹിന്ദു-മുസ്്ലിം മതമൈത്രിയുടേയും ഇഴപിരിയാത്ത ചരിത്ര കഥകളുറങ്ങുന്ന കോവിലകം ബംഗ്ലാവ് ഇനി ഓര്‍മയില്‍ മാത്രം. ബംഗ്ലാവിന്റെ നിത്യസ്മരണകളായി മങ്കട കോവിലകം പള്ളിയം മാണിക്കോത്ത് ക്ഷേത്രവും ഇപ്പോഴും തല ഉയര്‍ത്തി നില്ക്കുന്നു.
ഷമീര്‍ രാമപുരം
Thejas News

 Unknown
Unknown
 
 Posted in:
 Posted in:   
 
1 comments:
koovilakatthinteyum palliyudeyum ambalaththntethumaaya chithrangal mkudi venamaayirunnu,
Post a Comment