താനൂര്‍: മലബാര്‍ കലാപത്തെ കുറിച്ച് ആഴത്തിലുള്ള പഠനം ഇനിയും അനിവാര്യമാണെന്ന് കലാപത്തെക്കുറിച്ച് താനൂരില്‍ നടക്കുന്ന ചരിത്രസെമിനാറില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച അക്കാദമിക് പണ്ഡിതരും രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു. 
താനൂര്‍ ജങ്ഷനില്‍ ഉമൈത്താനത്ത് കുഞ്ഞിക്കാദര്‍ നഗറില്‍ ശനിയാഴ്ച നടന്ന സെമിനാറില്‍ 'മലബാര്‍ കലാപത്തിന്റെ തൊണ്ണൂറാമാണ്ട്' മലബാര്‍ കലാപവും മാധ്യമങ്ങളും' മലബാര്‍ കലാപം ആഹ്വാനവും താക്കീതും' 'മലബാര്‍ കലാപത്തിന്റെ പ്രത്യയ ശാസ്ത്രം' മലബാര്‍ കലാപവും സ്ത്രീപക്ഷവും' 'മലബാര്‍ കലാപത്തിന്റെ വര്‍ത്തമാനം' എന്നീ ആറ് വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. കലാപത്തിന്റെ കാരണങ്ങളെ വൈകാരികമായി അവതരിപ്പിച്ച ഒട്ടേറെ സ്ത്രീകളുണ്ട്. കൂട്ടമായി ഒച്ചയുണ്ടാക്കിയും ദയനീയത അവതരിപ്പിച്ചും തന്ത്രങ്ങളിലൂടെയും ബ്രിട്ടീഷുകാരില്‍ നിന്നുള്ള അക്രമത്തെ സ്ത്രീകള്‍ കലാപസമയത്ത് തടഞ്ഞിട്ടുണ്ട്.
കലാപത്തില്‍ പങ്കെടുത്ത പൂക്കോട്ടൂരിലെ'ചിരുത' എന്നൊരു സ്ത്രീയെ പറ്റി നാട്ടുകാരില്‍ നിന്ന് അറിയാനിടയാതായി അവതാരക ഷഹ്നാസ് ഹുസൈന് പറഞ്ഞു. മലബാര്‍ കലാപത്തോടനുബന്ധിച്ചുണ്ടായ വാഗണ്‍ ട്രാജഡി കൂട്ടക്കൊല എന്ന നാമകരണം ചെയ്യണം. 1921ലെ അനുഭവത്തെ 2011ലെ അനുഭവങ്ങളില്‍ നിന്നുകൊണ്ടു വായിക്കുമ്പോഴാണ് കലാപത്തിന്റെ പ്രസക്തി തിരിച്ചറിയുക. 1921ലെ കലാപത്തിന്റെ സൃഷ്ടിക്കു പിന്നില്‍ ഖിലാഫത്തു പ്രസ്ഥാനമായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് കലാപത്തെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് 'മലബാര്‍ കലാപത്തിന്റെ വര്‍ത്തമാനം' എന്ന വിഷയം അവതരിപ്പിച്ച പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. യോജിപ്പിന്റെ മേഖല കണ്ടെത്തിയുള്ള സമരമായിരുന്നു മലബാര്‍ കലാപം. കമ്യൂണിസ്റ്റുകാര്‍ പറയുന്ന 'സ്വത്വവാദം'ഇതാണെന്ന് പ്രഫ. എം.എം. നാരായണന് അഭിപ്രായപ്പെട്ടു. കലാപത്തെ തള്ളിപ്പറഞ്ഞ മുസ്ലിംലീഗ് 1921 ലെ 'കത്തിയൂരുമെന്ന്' മുദ്രാവാക്യം വിളിക്കുന്നത് അര്‍ഥശൂന്യമാണെന്ന് അഡ്വ. പി.പി. ബഷീര്‍ കുറ്റപ്പെടുത്തി. നാടിന്റെ നാനാഭാഗത്തും മലബാര്‍ കലാപത്തില്‍ പങ്കെടുത്ത ധീര ദേശാഭിമാനികളുണ്ടായിരുന്നു. അവരെല്ലാം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ചവരും ആയിരുന്നുവെന്ന് ടി.കെ. ഹംസ അഭിപ്രായപ്പെട്ടു.
എ. വിജയരാഘവന് എം.പി., കെ.ടി. ജലീല്‍ എം.എല്‍.എ, ഹുസൈന് രണ്ടത്താണി, കെ.ടി. കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഇ. ജയന്, ഇ. ഗോവിന്ദന്, എന്‍. രാമകൃഷ്ണന്, വി.സി. കമലം, സുല്‍ഫത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
News: Madhyamam
Published on Sun, 02/20/2011

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment