താനൂര്‍: മലബാര്‍ കലാപം നയിച്ച പോരാളികള്‍ ഭാഷക്കും സംസ്ക്കാരത്തിനും സാഹിത്യത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയെന്ന് എ വിജയരാഘവന്.
മലബാര്‍ കലാപത്തിന്റെ 90ാംവാര്ഷികത്തോടമനുബന്ധിച്ചു താനൂരില്‍ നടക്കുന്ന സെമിനാറിന്റെ രണ്ടാംദിന സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്വത്വത്തിനും ജന്മിത്വത്തിനും എതിരായ കലാപ മനോഭാവത്തെ പൂര്‍ണതയിലെത്തിച്ചത് 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അടിച്ചമര്‍ത്താന്‍ ശ്രമിച്ച കലാപങ്ങളില്‍ നിറഞ്ഞുനിന്നത് ഒടുങ്ങാത്ത സ്വാതന്ത്യ്ര ദാഹമായിരുന്നെന്ന് അധ്യക്ഷതവഹിച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ കെ കെ എന്‍ കുറുപ്പ് പറഞ്ഞു. മലബാര്‍ കലാപം ശക്തിപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പിന്നോട്ടുപോയതായി കലാപത്തിന്റെ വര്‍ത്തമാനം എന്ന സെഷനില്‍ എ ശ്രീരാമകൃഷ്ണന് പറഞ്ഞു.
വിവിധ സെഷനുകളില്‍ എം എം നാരായണന്, ഡോ. മുജീബ് റഹ്്മാന്‍, കെ ഉമ്മര്‍, ഹുസൈന് രണ്ടത്താണി, ഡോ. അബ്ദുറസാഖ്, ടി കെ ഹംസ, അഡ്വ. പി പി ബഷീര്‍ സംസാരിച്ചു
News: Thejas Daily

Posted in:
0 comments:
Post a Comment