കോഴിക്കോട്: വൈദേശിക അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന് ഊര്‍ജം പകര്‍ന്ന ചാലിയം മുല്ലമേല്‍ ഡച്ച്കോട്ട വിസ്മൃതിയില്‍. പോര്‍ച്ചുഗീസ് അധിനിവേശത്തെ തുരത്തിയോടിച്ച ചാലിയം മുല്ലമേല്‍ കോട്ടയുടെ ചരിത്രപ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒരു ശിലാഫലകം പോലും ഇവിടെ സ്ഥാപിക്കാവന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 1532ലാണ് പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് കോട്ട സ്ഥാപിച്ചത്. 1498ല്‍ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡഗാമ എതിര്‍പ്പ് രൂക്ഷമായതോടെയാണ് അവിടെ നിന്നു പിന്‍വാങ്ങി ചാലിയത്ത് കോട്ട സ്ഥാപിച്ചത്. ചാലിയത്തെ ഖബര്‍സ്ഥാനില്‍ നിന്നു കല്ലുകള്‍ ശേഖരിച്ചാണ് ഇവിടെ കോട്ട പണിതത്. ഇത് നാട്ടുകാരുടെ പ്രത്യേകിച്ചു മുസ്ലിംകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. കല്ലും മരവും മാത്രമുപയോഗിച്ചു മൂന്നു നിലകളില്‍ തീര്‍ത്ത കോട്ട 1571ല്‍ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിലാണു പൊളിച്ചുമാറ്റിയത്. കോട്ടയ്ക്കു ചുറ്റും കിടങ്ങു കുഴിച്ച് ഉപരോധിച്ചാണ് പോര്‍ച്ചുഗല്‍ സൈന്യത്തെ ഇവിടെനിന്നു തുരത്തിയത്. പൊളിച്ചുമാറ്റിയ കോട്ടയുടെ കല്ലുകള്‍ ചാലിയം പള്ളിക്കും മരങ്ങള്‍ കുറ്റിച്ചിറയിലെ മിസ്കാല് പള്ളിക്കും നല്‍കുകയായിരുന്നു. പോര്‍ച്ചുഗീസ് അക്രമത്തില്‍ മിസ്കാല് പള്ളിയുടെ മരഉരുപ്പടികള്‍ക്ക് നേരത്തേ കേടുപാടുകള്‍ പറ്റിയിരുന്നു. ഇതിനു പരിഹാരമായാണ് സാമൂതിരി രാജാവിന്റെ നിര്‍ദേശപ്രകാരം സേനാനായകന് കുഞ്ഞാലിമരക്കാര്‍ ഇങ്ങനെ ചെയ്തത്. ഇത് കുറ്റിച്ചിറ പള്ളിയിലെ ശിലാഫലകത്തില്‍ കൊത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചാലിയം ബീച്ചില്‍ കടലിലേക്ക് ഇറങ്ങിനില്ക്കുന്ന പാറക്കെട്ടുകള്‍ക്കു സമീപം തന്ത്രപ്രധാനമായ ഭാഗത്ത് സ്ഥാപിച്ചിരുന്ന കോട്ടയുടെ തിരുശേഷിപ്പായി കാടുപിടിച്ചു കിടക്കുന്ന ഒരു ചെറിയ മണ്‍കൂന മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ഇവിടെ ഒരു കോട്ട നിലനിന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശിലാഫലകമെങ്കിലും സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആഗ്രഹമെന്ന് ചരിത്രാന്വേഷിയും ചാലിയം ഫിഷറീസ് സ്കൂള്‍ അധ്യാപകനുമായ എ അബ്ദുറഹീം പറഞ്ഞു. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍, ഖാളി മുഹമ്മദിന്റെ കാവ്യസംഗ്രഹമായ ഫതഹുല്‍ മുബീന് തുടങ്ങി നിരവധി ഗ്രന്ഥങ്ങളില്‍ ഈ കോട്ടയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. Thejas Daily



Posted in:
0 comments:
Post a Comment