കോഴിക്കോട്: പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം മുന്‍ തലവനുമായ ഡോ. എസ്.എം. മുഹമ്മദ് കോയ (70) നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സാന്നിദ്ധ്യമായിരുന്ന എസ്എം മുഹമ്മദ് കോയ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, തിരുവനന്തപുരം ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീ്സ് എന്നിവയില്‍ അംഗമായിരുന്നു.
കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ താമസിക്കുന്ന അദ്ദേഹം സിയസ്കോയുടെ പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറി, ലൈബ്രറി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
2002 ല്‍ കാലിക്കറ്റ് യൂണിവേഴ്സി്റ്റിയില്‍ നിന്നും വിരമിച്ച അദ്ദേഹം വാഴയൂര്‍ സാഫിയില്‍ ഗസ്റ്റ് ലക്ചററായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.
മലബാറിലെ മാപ്പിളമാര്‍ എന്ന ഗവേഷണ ഗ്രന്ഥത്തിന് 1988 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ നിന്നും പി എച്ച് ഡി ലഭിച്ചു. 'സംഹദ്' എന്ന തൂലികാ നാമത്തില്‍ നിരവധി കായിക നിരൂപണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
പരേതനായ പി.എം ആലിക്കോയയാണ് പിതാവ്. ഭാര്യ :പി പി ജമീല.മക്കള്‍ :പിപി ഷാനവാസ് (ഷാര്‍ജ), ഷബീബ, ഷര്‍നാസ്.
മയ്യത്ത് നമസ്കാരം വൈകീട്ട് പരപ്പില്‍ ശാദുലി പള്ളിയില്‍

Published on Thu, 03/01/2012

Posted in:
0 comments:
Post a Comment