മലബാര്‍ സമരകാലത്ത് ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും മാപ്പിളമാരോടൊപ്പവും പ്രവര്‍ത്തിച്ച നേതാവ് എം.പി നാരായണ മേനോന്റെ നാട്ടുകാരും സഹപ്രവര്‍ത്തകരുമായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും കളക്കണ്ടത്തില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരും. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിക്കടുത്താണ് ഇവരുടെ ജന്മസ്ഥലം.
പ്രക്ഷോഭ വഴിയില്‍ പരസ്പരം കൈമെയ് മറന്നു നീങ്ങിയ സഹപ്രവര്‍ത്തകരായിരുന്നു ഇവരെങ്കിലും ചരിത്ര രേഖകളില്‍ കളക്കണ്ടത്തില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ പേര് അപൂര്‍വമായേ കാണുകയുള്ളൂ. എം.പിയെ സംബന്ധിച്ചു തന്നെ നമ്മുടെ ദേശീയ രാഷ്ടീയ ചരിത്രത്തില്‍ വളരെയൊന്നും കാണുന്നില്ലല്ലോ.
സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 19 വര്‍ഷം ബല്ലാരി ജയിലില്‍ താന്‍ കിടന്നിട്ടുണ്ടെന്ന് ഒരിക്കല്‍ എന്നോട് കളക്കണ്ടത്തില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാര് പറഞ്ഞിരുന്നു. ജയില്‍ മോചിതനായ അദ്ദേഹം കാര്‍ഷികവൃത്തി പുനരാരംഭിക്കുന്നതിനു പകരം പഴയ മദിരാശിയിലെത്തി ബര്‍മയിലേക്ക് കപ്പല്‍ കയറുകയാണുണ്ടായത്. അവിടെ ഹിന്സഡ ജില്ലയില്‍ ഏതാനും മലയാളികളുള്ള ഒരിടത്ത് ആവരുടെ ഒത്താളയോടെ ഒരു ഹോട്ടല്‍ ആരംഭിച്ചു.
ആണ്മക്കളായ കുഞ്ഞിമുഹമ്മദും സെയ്ദും മമ്മുണ്ണിയും ഇക്കാലയളവില്‍ നാട്ടിലെ പള്ളിദര്‍സില്‍ പഠനം ആരംഭിച്ചിരുന്നു. അധികം വൈകാതെ മൂന്നു പേരെയും കുഞ്ഞബ്ദുല്ല മുസ്ലിയാര് ബര്‍മയില്‍ വരുത്തി ബിസിനസ് വിപുലമാക്കി. മക്കള്‍ ബിസിനസ് ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പായപ്പോള്‍ അതെല്ലാം മക്കളെ ഏല്‍പ്പിച്ച് അദ്ദേഹം തന്റെ ദേശമായ പുഴക്കാട്ടിരിയില്‍ തിരിച്ചെത്തി കാര്‍ഷികവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മുള്ള്യാകുര്‍ശിയിലെ കളക്കണ്ടത്തില്‍ സെയ്താലി മുസ്ലിയാരാണ് പിതാവ്. മഖ്ദൂം പരമ്പരയില്‍പ്പെട്ട ആ ഖാദി കുടുംബമായിരുന്നു മുള്ള്യാകുര്‍ശി മഹല്ലിന്റെ ഖാദി സ്ഥാനം വഹിച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആധിപത്യത്തില്‍ മുള്ള്യാകുര്‍ശി പില്കാലത്ത് ശാന്തപുരം ആയിത്തീരുന്നത് വരെയും മുസ്ലിയാര് പാരമ്പര്യം പേരില്‍ പുലര്‍ത്തി വന്ന ആ കുടുംബത്തിനായിരുന്നു ഖാദി പദവി.
മലബാര്‍ ജില്ലാ കലക്ടര്‍ 1920കളില്‍ പുറത്തിറക്കിയ ജില്ലാ ഗസറ്റില്‍, നിയമിക്കപ്പെട്ട ഖാദിമാരുടെ പട്ടികയില്‍ കാര്യവട്ടം വില്ലേജില്‍ കളക്കണ്ടത്തില്‍ സെയ്താലി മുസ്ലിയാരുടെ പേരുണ്ട്. രണ്ടാംലോക മഹായുദ്ധം നടന്നപ്പോള്‍ ബര്‍മയില്‍ നിന്ന് ജീവരക്ഷാര്‍ഥം പലായനം ചെയ്തു വന്ന ആയിരക്കണക്കിന് ഇന്ത്യന്‍ അഭയാര്‍ഥികളില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ഇളയ മക്കളായ സെയ്ദ് മുസ്ലിയാരും മമ്മുണ്ണി മുസ്ലിയാരും നാട്ടിലെത്തിയെങ്കിലും മൂത്ത പുത്രന് കുഞ്ഞിമുഹമ്മദ് മുസ്ലിയാര് അവിടെ കുടുങ്ങി. തുടര്‍ന്ന് അദ്ദേഹം അവിടെ വച്ച് വിവാഹം ചെയ്തു. അവര്‍ക്ക് രണ്ടു കുട്ടികളുമുണ്ടായി. വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞിമുഹമ്മദ് മുസ്ലിയാരും നാട്ടിലെത്തി ബിസിനസ് ആരംഭിച്ചു.
പ്രമുഖ ഇസ്ലാമിക പണ്ഡിതനും താനൂര്‍ ഇസ്ലാഹുല് ഉലൂമില്‍ 1950കളില്‍ ഉസ്താദുമായിരുന്ന പുഴക്കാട്ടിരിക്കടുത്ത പാതിരമണ്ണയിലെ വിശാരത്തൊടി കുഞ്ഞീതു മുസ്ലിയാരുടെ സഹോദരി ഖദീജയായിരുന്നു കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ഭാര്യ. കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ഏക മകള്‍ പാത്തുണ്ണിയെ വിവാഹം ചെയ്തത് താഴെക്കോട് കരിങ്ങല്ലത്താണിയിലെ മഖ്ദൂം പരമ്പരയില്‍ പെട്ട കിഴക്കേതലക്കല്‍ കോയക്കുട്ടി മുസ്ലിയാരുടെ പുത്രന് മാനുപ്പ മുസ്ലിയാരാണ്.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുകയും എന്നാല്‍ ചരിത്രം അധികം രേഖപ്പെടുത്താതെ പോകുകയും ചെയ്ത ആ വലിയ മനുഷ്യന് 1972 ജൂലായില്‍ തന്റെ തൊണ്ണൂറാം വയസില്‍ അന്തരിച്ചു.

Posted in:
0 comments:
Post a Comment