മലബാര്‍ കലാപചരിത്ര ഗ്രന്ഥം പുന:പ്രകാശനം ചെയ്തു



തിരൂരങ്ങാടി: മൂന്നര പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങി കോപ്പികള്‍ തീര്‍ന്നു പോയ മലബാര്‍ കലാപത്തിന്റെ സ്മരണകളും പഠനങ്ങളും 94ാം വാര്‍ഷികത്തിന്റെ ഭാഗമായി വീണ്ടും പ്രകാശനം ചെയ്തു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടന്ന ചരിത്രസെമിനാറും എക്‌സിബഷനും പ്രൗഢമായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ധീരമായ അധ്യായമായിരുന്നു മലബാര്‍ കലാപമെന്ന് പുസ്തകം പ്രകാശനം ചെയ്ത വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പുസ്തകം ഏറ്റുവാങ്ങി. ചരിത്ര സെമിനാര്‍ ഡോ കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന്റെ എല്ലാ ക്രൂരതകളെയും അനാവരണം ചെയ്യുന്ന ഗ്രന്ഥം തേടി വിവിധ സ്ഥലങ്ങളില്‍ നിന്നും ഗവേഷകര്‍ തിരൂരങ്ങാടിയിലെത്തുന്ന പശ്ചാത്തലത്തിലാണ് പുസ്തകം പുന:പ്രസിദ്ധീകരിച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.
ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, ഡോ കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ വിഷയം അവതരിപ്പിച്ചു. എക്‌സിബിഷന്‍ എംകെ ബാവ ഉദ്ഘാടനം ചെയ്തു. അഡ്വ പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, മംഗലം ഗോപിനാഥ്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഡോ എന്‍.എ.എം അബ്ദുല്‍ഖാദര്‍, കെ.പി മുഹമ്മദ്കുട്ടി, ഡോ ഇ.കെ അഹമ്മദ്കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി, എം മുഹമ്മദ് കുട്ടി മുന്‍ഷി, കവറൊടി മുഹമ്മദ് മാസ്റ്റര്‍, എം.എന്‍.എ കുഞ്ഞിമുഹമ്മദാജി,സി അബൂബക്കര്‍ ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം അബ്ദുറഹിമാന്‍കുട്ടി പി.ഒ ഹംസ മാസ്റ്റര്‍, എ.കെ മുസ്ഥഫ, കെ.എം മോയ്തീന്‍, മേജര്‍ കെ ഇബ്രാഹിം, യു.കെ മുസ്തഫ മാസ്റ്റര്‍, ഒ ഷൗക്കത്തലി,എല്‍ കുഞ്ഞിമുഹമ്മദ്, എം.വി സിറാജ് പ്രസംഗിച്ചു. ഫോട്ടോഗ്രാഫര്‍ സിറാജ് പകര്‍ത്തിയ ചിത്രങ്ങളും പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗത്തിന്റെ ചരിത്ര പ്രദര്‍ശനവും എക്‌സിബിഷനെ പഠനാനുഭവമാക്കി.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal