'സ്വാതന്ത്യ്രസമര സേനാനി കൊന്നാര്‌ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍" പ്രകാശനം ചെയ്തു.

മുജീബ്‌ തങ്ങള്‍ കൊന്നാര്‌ രചിച്ച "സ്വാതന്ത്യ്രസമര സേനാനി കൊന്നാര്‌ സയിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍" എന്ന ചരിത്ര ഗ്രന്ഥം ഡോ. എം കെ മുനീര്‍ (പഞ്ചായത്ത്‌ സാമൂഹ്യക്ഷേമമന്ത്രി) ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിക്ക്‌ നല്‍കി പ്രകാശനം ചെയ്യുന്നു.

എടവണ്ണപ്പാറ: യുവചരിത്രകാരന്‍ മുജീബ്‌ തങ്ങള്‍ കൊന്നാര്‌ രചിച്ച 'സ്വാതന്ത്യ്രസമര സേനാനി കൊന്നാര്‌ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍" എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം പഞ്ചായത്ത്‌ സാമൂഹ്യക്ഷേമമന്ത്രി ഡോ.എം കെ മുനീര്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിക്ക്‌ നല്‍കി പ്രകാശനം ചെയ്തു.
1921 ലെ മലബാര്‍ കലാപത്തില്‍ വീരമൃത്യു വരിച്ച ആലിമുസ്ല്യാര്‍, വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയസ്വാതന്ത്യ്രസമര നേതാക്കളുടെ ഗണത്തില്‍ പെടുന്ന ഒരു ധീരദേശാഭിമാനിയായിരുന്നു കൊന്നാര്‌ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങളെന്ന്‌ ഡോ.എം കെ മുനീര്‍ പ്രകാശനചടങ്ങില്‍ പറഞ്ഞു.
പുസ്തകത്തിന്റെ പുറം ചട്ട
1921 ലെ മലബാര്‍ മാപ്പിള സ്വാതന്ത്യ്ര സമരത്തില്‍ കൊന്നാര്‍്‌ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ നടത്തിയ ബ്രിട്ടീഷ്‌ വിരുദ്ധപോരാട്ടവും, തുടര്‍ന്ന്‌ ആ ധീരദേശാഭിമാനിയെ തൂക്കി കൊന്ന ചരിത്രവും വിവരിക്കുന്ന ഈ കൃതി അനേകം കോടതി രേഖകള്‍ കൊണ്ട്‌ സമ്പന്നമാണ്‌. കൊന്നാര്‌ മഖാം കമ്മറ്റിയാണ്‌ ഈ ചരിത്രഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal