ആരായിരുന്നു പി.എ. സെയ്തുമുഹമ്മദ്? ദാര്ശനികന്, ചരിത്രഗവേഷകന്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, മലയാള-സംസ്കൃത ഭാഷാ പണ്ഡിതന്... ഒരു പക്ഷേ, സംഘാടകന്‍ എന്നതായിരിക്കാം അദ്ദേഹത്തിന് ഇണങ്ങുന്ന ഏറ്റവും നല്ല വിശേഷണം. വിദ്യാര്‍ഥിരാഷ്ട്രീയവും വിപ്ലവചിന്തയിലൂന്നിയ സാമൂഹികജനാധിപത്യ മതേതര കാഴ്ചപ്പാടുകളുമായി പൊതുരംഗത്ത് എത്തിയ സെയ്തുമുഹമ്മദ് അവയിലൂടെ ബഹുമുഖ മേഖലകള്‍ വെട്ടിപ്പിടിക്കുകയായിരുന്നു.
കിങ്ങ് മേക്കര്‍
തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും താന്‍ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും ഏതുവിധ സഹായവും സേവനങ്ങളും ചെയ്യുവാനും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാനും സുഹൃത്തുക്കള്‍ സെയ്ത് എന്നു വിളിക്കുന്ന സെയ്തുമുഹമ്മദ് അദ്ദേഹം എന്നും പരിശ്രമിച്ചുപോന്നു. പാര്ശ്വവല്ക്കരിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്ത സമൂഹങ്ങളെയും സമുദായങ്ങളെയും വ്യക്തികളെയും കൈപിടിച്ച് ഉയര്‍ത്താനും അര്‍ഹരായവരെ ഉയരങ്ങളില്‍ എത്തിക്കാനും സ്വയം തോള് വച്ച് കൊടുത്ത കര്മകുശലനായിരുന്നു അദ്ദേഹം. ഒപ്പം നടന്നുനീങ്ങിയ സുഹൃദ്കൂട്ടായ്മകളും പിന്തുടര്‍ന്ന അനുയായികളും അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സ്വാഭാവികം.
വിദ്യാര്‍ഥികളും യുവാക്കളും തങ്ങളുടെ പ്രിയപ്പെട്ട ഈ മാര്‍ഗദര്‍ശിയെ 'ഉസ്താദ്' എന്നാണ് വിശേഷിപ്പിച്ച് വിളിക്കാറുള്ളത്. 'ഉസ്താദി'ന്റെ തണലില്‍ വളര്‍ന്നു വലുതായവരില് പലരും പിന്നീട് ഉയര്‍ന്ന പദവികളിലെത്തി. സഹപ്രവര്‍ത്തകരെയും അനുയായികളെയും ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നവരെ നാം പൊതുവെ 'കിങ്ങ് മേക്കര്‍' എന്നാണ് വിളിക്കുക പതിവ്. ആ അര്‍ഥത്തില്‍ സെയ്തുമുഹമ്മദ് പൂര്‍ണനായ കിങ്ങ് മേക്കറായിരുന്നു. തനിക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളിലല്ല തന്റെ കൂടെയുള്ളവരെ സ്ഥാനമാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. തീര്‍ച്ചയായും യോഗ്യത അദ്ദേഹം മാനദണ്ഡമാക്കി. അതില്‍ രാഷ്ട്രീയമോ സമുദായമോ മതമോ മറ്റേതെങ്കിലും വിഭാഗീയതകളോ അദ്ദേഹം പരിഗണിച്ചില്ല.
ഒരു പുരുഷായുസ്സ് മുഴുവനും നമ്മോടൊപ്പം ജീവിക്കാന്‍ അദ്ദേഹത്തിനായില്ല. 45 വര്‍ഷം മാത്രമാണ് അദ്ദേഹം ജീവിച്ചത്. ഈ കാലഘട്ടത്തിനുള്ളില്‍ തന്നെ മികച്ച ചരിത്രകാരനെന്ന പേരും പ്രശസ്തിയും അദ്ദേഹത്തിന് നേടാനായി. ഈ ചെറുപ്രായത്തിനിടയില്‍ 17 ചരിത്രഗ്രന്ഥങ്ങള്‍ രചിച്ചു. കേരള മുസ്ലിം ഡയറക്ടറി സ്ഥിതിവിവര രേഖയും സര്‍ഗം(മലയാളം ഡൈജസ്റ്റ്) മാസികയും പ്രസിദ്ധീകരിച്ചു. മലയാളം എക്സ്പ്രസിന്റെ ലേഖകനായിരുന്നു. കൊച്ചിയില്‍നിന്നുള്ള ജനശക്തി, യുവകേരളം തുടങ്ങിയവയുടെ പത്രാധിപരായി. കേരള ഇസ്ലാമിക് സെമിനാര്‍ റിവ്യൂകള്‍, സുവനീറുകള്‍ എന്നിവ എഡിറ്റ് ചെയ്യുന്നതിലും പങ്കുവഹിച്ചു.
മരിക്കുമ്പോള്‍ കേരള മുസ്്ലിം ജമാഅത്തെ ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു സെയ്തുമുഹമ്മദ്. ഒപ്പം ജമാഅത്ത് ടൈംസിന്റെ പത്രാധിപ ചുമതലയും നിര്‍വഹിച്ചിരുന്നു. 1975 ഡിസംബര്‍ 20ന് അദ്ദേഹം നമ്മോട് വിടപറയുമ്പോള്‍ ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതില്‍ എത്രയോ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞിരുന്നു.
ജീവിക്കുന്ന സ്മാരകങ്ങള്‍
അദ്ദേഹം പരിശ്രമിച്ചുണ്ടാക്കിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്നും അദ്ദേഹത്തിന് സ്മാരകമായി നിലകൊള്ളുന്നു. മഹാരാജാസ് കോളജ് കോംപൌണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന കേരള ഹിസ്റ്ററി അസോസിയേഷന് ഓഫിസ് അതിലൊന്നാണ്. കേരള ഹിസ്റ്ററി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും ആ സ്ഥാപനത്തിന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. കേരള യൂനിവേഴ്സിറ്റിയുടെ ഹിന്ദി പഠന കേന്ദ്രമായിരുന്ന കെട്ടിടവും സ്ഥലവും ഹിസ്റ്ററി അസോസിയേഷന് ലഭിച്ചത് സെയ്തുമുഹമ്മദിന്റെ ഭഗീരഥ പ്രയത്നം കൊണ്ടാണ്. പിന്നീടതു വിപുലീകരിക്കുകയായിരുന്നു. കേരള ചരിത്രമെന്ന ബൃഹത്തായ ഗ്രന്ഥം അദ്ദേഹത്തിന്റെ മുന്‍കൈയാലാണ് എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്.
തൊട്ടടുത്തു നില്ക്കുന്ന സാഹിത്യപരിഷത്ത് ആസ്ഥാനത്തിനും സെയ്തുമുഹമ്മദുമായി വൈകാരികബന്ധമുണ്ട്. സാഹിത്യ പരിഷത്തിനെ അതിന്റെ ശോച്യാവസ്ഥയില്നിന്നും ഉയര്‍ത്തിക്കൊണ്ടുവന്നത് സെയ്തുമുഹമ്മദിന്റെ കൂടി അധ്വാനഫലമായാണ്.
മലപ്പുറം ജില്ലയിലെ കൊണേ്ടാട്ടിയില്‍ ഇന്ന് മാപ്പിള കലാ അക്കാദമിയായി ഉയര്‍ന്ന് നില്ക്കുന്ന വൈദ്യര് സ്മാരക സൌധം സെയ്തുമുഹമ്മദിന്റെ കൂടി ഓര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട്.
വൈദ്യര്‍ക്ക് ഒരു സ്മാരകം
നിര്‍മിച്ച് മാപ്പിള സാഹിത്യത്തെയും മാപ്പിളപ്പാട്ടുകളെയും കുറിച്ച് പഠിച്ച് ഒരു ജനതയുടെ ചരിത്രവും സംസ്കാരവും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ ഉതകുന്ന കേന്ദ്രം സെയ്തുമുഹമ്മദിന്റെ സ്വപ്നമായിരുന്നു. അതിനുവേണ്ടി സാഹിത്യ പരിഷത്തിന്റെ വേദികളില്‍ ടി. ഉബൈദ് സാഹിബിനും ഒ. അബു സാഹിബിനൊപ്പം നിന്നുകൊണ്ട് ശബ്ദിച്ച സെയ്തുമുഹമ്മദ് കേരള ഇസ്ലാം സെമിനാറുകളിലൂടെയും അതിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടി മത, സാമൂഹിക, രാഷ്ട്രീയ, സാമുദായിക നേതാക്കളെ അണിനിരത്തി തിരൂരങ്ങാടിയില്‍ ഒരു മാപ്പിള സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. 1971 മെയ് എട്ട്, ഒമ്പത് തിയ്യതികളിലാണ് ആ സെമിനാര്‍. മുസ്ലിം രാഷ്ട്രീയസാംസ്കാരിക പഠനചരിത്രത്തില് സുപ്രധാനമായ പങ്കാണ് ആ സെമിനാറിനുള്ളത്.
ഇതേ തുടര്‍ന്ന് സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സര്‍ക്കാര്‍ തലത്തില്‍ വൈദ്യര് സ്മാരക കമ്മിറ്റിക്ക് രൂപം നല്കി. 1972 ഡിസംബര്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. അന്നത്തെ കൊണേ്ടാട്ടി എം.എല്‍.എ. സയ്യിദ് ഉമര്‍ ബാഖവി തങ്ങള്‍ ചെയര്‍മാനായും പെരിന്തല്‍മണ്ണ ആര്.ഡി.ഒ. ട്രഷറര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ പി.എ. സെയ്തുമുഹമ്മദും അംഗമായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്മാരകമന്ദിരം പൂര്ത്തീകരിച്ചുകാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.
വിവാദങ്ങളോട് വിട്ടുവീഴ്ചയില്ലാതെ
തന്റെ വാക്വിലാസം കൊണ്ടും തൂലികകൊണ്ടും ആരെയും തന്റെ അഭിപ്രായത്തിലേക്കും നന്മയുടെ വഴികളിലേക്കും നയിക്കാന്‍ സെയ്തുമുഹമ്മദിന് കഴിഞ്ഞിരുന്നു. അഭിപ്രായങ്ങളെയും സത്യത്തെയും എതിര്‍ക്കുന്നവര്‍ക്ക് വായടപ്പന്‍ മറുപടി കൊടുക്കാനും അദ്ദേഹം മടിച്ചില്ല.
പ്രഫസര്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായ കാലം. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റെ ഉപ്പൂപ്പാക്ക് ഒരു ആനണ്ടാര്‍ന്നു എന്ന ഗ്രന്ഥം പാഠപുസ്തകമാക്കിയപ്പോഴും സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനായി സെയ്തുമുഹമ്മദിനെ അന്നത്തെ സാംസ്കാരിക മന്ത്രി സി.എച്ച്. മുഹമ്മദ് കോയ നിയമിച്ചപ്പോഴും ഇളകി പുറപ്പെട്ട കോലാഹലങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും സെയ്തുമുഹമ്മദിന് കൂടുതല്‍ സമയം വേണ്ടിവന്നില്ല. സാഹിത്യ അക്കാദമി ചെയര്മാന് കുറ്റിപ്പുഴയും ശൂരനാട് കുഞ്ഞന്‍പിള്ളയും പ്രഫസര്‍ മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടും സി.പി. ശ്രീധരനും ടാറ്റപുരം സുകുമാരനും മറ്റു സാഹിത്യപ്രമുഖരും കൂടെ നിന്നതോടെ എതിരാളികള്‍ മുട്ടുമടക്കി.
മലയാള സാഹിത്യരംഗത്തെ പ്രമുഖരുടെ സംരംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ നാഷനല്‍ ബുക്ക്സ്റ്റാള്‍ പ്രതിസന്ധിയിലായപ്പോള്‍ സെയ്തുമുഹമ്മദ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. സെയ്തുമുഹമ്മദും സുഹൃത്തുക്കളും നാട്ടിലിറങ്ങി ഷെയറു പിരിച്ചും എഴുത്തുകാരെ ഒരുമിച്ച് നിര്‍ത്തിയും സംഘത്തെയും നാഷനല്‍ ബുക്ക് സ്റ്റാളിനെയും കരകയറ്റുകയായിരുന്നു. സെയ്തുമുഹമ്മദിനെപ്പോലെ മികച്ച ഒരു സംഘാടകനെ ഒരുപക്ഷേ, കേരളം പിന്നീട് കണ്ടിരിക്കില്ല.
സീതി കെ. വയലാര്‍
Thejas Daily

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment