കേരള മുസ്‌ലിം സമൂഹത്തിന്റെ ദിശാനിര്‍ണയത്തില്‍ പ്രോജ്വല കാന്തി പരത്തിയ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് പുറത്തിറക്കിയ പത്രമാണ് അല്‍അമീന്‍. സമരസമൂഹത്തിന്റെ തീപ്പന്തമായി ജ്വലിക്കുകയും അധികാരവൃന്ദങ്ങളെ പിടിച്ചുലക്കുന്ന അസ്വസ്ഥതയായിത്തീരുകയും ചെയ്‌ത അല്‍അമീന്‍ ഒരു കാലഘട്ടത്തിന്റെ അതിജീവനപ്പോരാട്ടത്തിന്റെ കൂടി അധ്യായമാണ്. മലബാറിലെ സ്വാതന്ത്ര്യസമര സംഘങ്ങളുടെ നാവായിരുന്നു അല്‍അമീന്‍.
1924 ഒക്‌ടോബര്‍ 12ന് കോഴിക്കോട്ട് ആദ്യ ലക്കം പുറത്തിറങ്ങി. മലബാര്‍ സമരത്തെത്തുടര്‍ന്ന് മുസ്‌ലിംകളെക്കുറിച്ച് അന്യമതക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാനും സത്യാവസ്ഥ പുറത്തറിയിക്കാനും ഒരു പത്രം അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ ഇതിന് പ്രേരിപ്പിച്ചത്. 1923 ഡിസംബറില്‍ സാഹിബ് മാനേജിംഗ് ഡയറക്‌ടറും പി അസൈന്‍കോയ മുല്ലയടക്കം ആറുപേര്‍ ഡയറക്‌ടര്‍മാരുമായി അല്‍അമീന്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തു. ആദ്യം കോഴിക്കോട് കല്ലായ് റോഡിലായിരുന്നു. പിന്നെ കോര്‍ട്ട്‌റോഡിലേക്ക് മാറ്റി. മദിരാശി നവീന കേരളം പ്രസ്സും തലശ്ശേരിയിലെ ഇസ്‌ലാമിയ്യ പ്രസ്സും ചേര്‍ന്നതായിരുന്നു അല്‍അമീന്‍ പ്രസ്സ്. പത്രത്തിന് ഷെയര്‍ പിരിക്കാന്‍ ബര്‍മയിലും സിലോണിലുമടക്കം സാഹിബ് സഞ്ചരിച്ചു. തന്റെ സ്വത്ത് മുഴുവനും വിറ്റ് അച്ചടിയന്ത്രവും വാങ്ങി. സൈനുദ്ദീന്റെ മഖ്‌ദൂമിന്റെ ഫത്‌ഹുല്‍മുഈന്‍ പരിഭാഷ അടക്കം നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളും അല്‍അമീന്‍ പ്രസ്സിലാണ് അച്ചടിച്ചത്. ഇതിനു മുന്‍കൈ എടുത്തതും സാഹിബ് തന്നെയായിരുന്നു.
മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍അവ്വല്‍ 12ന് ആദ്യലക്കം പുറത്തിറങ്ങി. നബിയുടെ മഹത്വ നാമമായ `അല്‍അമീന്‍’ എന്ന് പത്രത്തിന് പേരിടുകയും ചെയ്‌തു. ആ പേരിന് കളങ്കം ചാര്‍ത്തുന്നതൊന്നും പത്രം മുഖേന ഉണ്ടാകരുതെന്ന് സാഹിബിന് നിര്‍ബന്ധമായിരുന്നു. ആ നാമത്തെ അര്‍ഥവത്താക്കിക്കൊണ്ടാണ് അല്‍അമീന്‍ പ്രവര്‍ത്തിച്ചത്.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മലബാറിലെ മാപ്പിളമാരെ നിര്‍വീര്യമാക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ കണ്ടുപിടിച്ച ഉപായമായിരുന്നു അന്തമാന്‍ സ്‌കീം. അല്‍അമീന്‍ അതിനെ ശക്തമായി എതിര്‍ത്തു. ഗവണ്‍മെന്റിനെയും മുസ്‌ലിംകള്‍ക്കിടയിലെ യാഥാസ്ഥിതികരെയും അല്‍അമീന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അന്ധവിശ്വാസം, ആഡംഭരം, സ്‌ത്രീധനം, ആര്‍ഭാടകല്യാണം എന്നിവക്കെതിരെയും അല്‍അമീന്‍ പൊരുതി. അധികാരകേന്ദ്രങ്ങളും ഉദ്യോഗസ്ഥരും പരമ്പരാഗത മുസ്‌ലിംകളും അല്‍അമീനെ വെറുത്തു. പല നിലക്കും പത്രത്തെ നിശ്ചലമാക്കാന്‍ ആവുന്നത് ചെയ്‌തു.
1930ല്‍ സിവില്‍ നിയമ ലംഘന പ്രസ്ഥാനം തുടങ്ങിയപ്പോള്‍, സമരവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും സമരസന്ദേശം പ്രസിദ്ധീകരിക്കാനും അല്‍അമീന്‍ ദിനപത്രമാകേണ്ടതുണ്ടെന്ന് സാഹിബും സഹപ്രവര്‍ത്തകരും തീരുമാനിച്ചു. 1930 ജൂണ്‍ 25 മുതല്‍ അല്‍അമീന്‍ ദിനപത്രമായി. പക്ഷേ, ആഗസ്‌ത് 4ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പത്രഓര്‍ഡിനന്‍സിന്റെ വ്യവസ്ഥകളനുസരിച്ച് 2000 രൂപ കെട്ടിവെക്കാന്‍ ഗവണ്‍മെന്റ് കല്‍പിച്ചു. അന്ന് കണ്ണൂര്‍ ജയിലില്‍ ആയിരുന്ന പത്രാധിപര്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്, അന്യായമായ പ്രസ്‌തുത കല്‍പന അനുസരിക്കരുതെന്ന് പ്രവര്‍ത്തകരെ അറിയിച്ചു. അതോടെ പത്രം ഗവണ്‍മെന്റ് കണ്ടുകെട്ടി. നവംബര്‍ 20ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും സാമ്പത്തിക പരാധീനത പത്രത്തെ ബാധിച്ചു, വീണ്ടും ത്രൈദിനമാക്കി.
നേതാജി സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് രൂപീകൃതമായപ്പോള്‍ അല്‍അമീന്‍ അതിനെ പിന്തുണച്ചു. ഒപ്പം, കോണ്‍ഗ്രസ്സിന്റെ വലതുപക്ഷ നേതൃത്വത്തെ വിമര്‍ശിക്കാനും തുടങ്ങി. ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന് പ്രോത്സാഹനം നല്‍കി. ഇടതുപക്ഷ നേതാക്കളുടെ ലേഖനങ്ങള്‍ ധാരാളം പ്രസിദ്ധീകരിച്ചു. തൊഴിലാളി, കര്‍ഷക, അധ്യാപക സംഘടനകളുടെ വാര്‍ത്തകള്‍ക്കും അല്‍അമീന്‍ പ്രാധാന്യം നല്‍കി. 1939 മാര്‍ച്ച് 15 മുതല്‍ വീണ്ടും ദിനപത്രമായി. എന്നാല്‍ രണ്ടാംലോക യുദ്ധത്തില്‍ ബ്രിട്ടനോട് നിസ്സഹകരിച്ച് നിയമലംഘനത്തിനും സ്വാതന്ത്ര്യസമരത്തിനും ആക്കംകൂട്ടാന്‍ ആഹ്വാനംചെയ്‌തുകൊണ്ട് `കോണ്‍ഗ്രസ്സും യുദ്ധവും’ എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അല്‍അമീന്‍ വീണ്ടും നിരോധിച്ചു. 1939 സപ്‌തംബര്‍ 29ന് ആയിരുന്നു ഇത്.
അല്‍അമീന്റെ എല്ലാ ലക്കങ്ങളിലും പേരിനു താഴെ ഈ ഖുര്‍ആന്‍ വചനം ചേര്‍ത്തിരുന്നു: “അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കോ നിങ്ങള്‍ക്കു തന്നെയോ ദോഷകരമായിരുന്നാല്‍ പോലും നീതി പാലിച്ച് നിങ്ങള്‍ ദൈവത്തില്‍ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍.”
അല്‍അമീന്‍ വെറുമൊരു രാഷ്‌ട്രീയ പത്രമായിരുന്നില്ല. അനേകം എഴുത്തുകാരെ അത് വളര്‍ത്തിക്കൊണ്ടുവന്നു. ഇടപ്പള്ളി സ്വദേശിയും മഹാകവി ചങ്ങമ്പുഴയുടെ ബന്ധുവുമായ പി എസ് ഗോപാലന്‍പിള്ള അല്‍അമീന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജ് വരെ ആയിട്ടുണ്ട്. ഭാഷാസ്‌നേഹികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അല്‍അമീന്‍ അത്താണിയായിരുന്നു. അല്‍അമീനെ സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായല്ല, ഹിന്ദുക്കളെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായാണ് യാഥാസ്ഥിതിക മുസ്‌ലിംകള്‍ കണ്ടത്. അങ്ങനെ തെറ്റിദ്ധരിച്ച് അവര്‍ പത്രത്തെ എതിര്‍ക്കുകയും ചെയ്‌തു. വലതുപക്ഷ കോണ്‍ഗ്രസുകാര്‍ അടക്കമുള്ള പല ഹിന്ദുക്കളും അല്‍അമീനെ മാപ്പിളപത്രമായി മുദ്രകുത്തി. ചിലരുടെ കണ്ണില്‍ അല്‍അമീന്‍ വഹാബി പത്രവുമായിരുന്നു!
കേരളത്തിലെ നിയമ ലംഘന പ്രസ്ഥാനത്തിന് അല്‍അമീനോടുള്ള കടപ്പാട് മറ്റൊരു പത്രത്തോടും ഉണ്ടാവില്ല. അക്കാലത്ത് മാതൃഭൂമി പോലും മുഖപ്രസംഗ കോളം ഒഴിച്ചിട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ അല്‍അമീന്‍ അനിതരമായ ധീരതയോടെ `പന്തീരിപന്ത്രണ്ട്’ തുടങ്ങിയ മുഖപ്രസംഗങ്ങളിലൂടെയും വാര്‍ത്താശീര്‍ഷകങ്ങളിലൂടെയും നിയമലംഘനത്തിന് ഊക്ക് പകര്‍ന്നു.
1930 ജൂലൈ 29ന് ഗവണ്‍മെന്റും പത്രങ്ങളും എന്ന മുഖപ്രസംഗം അല്‍അമീന്റെ നിലപാട് തെളിയിക്കുന്ന മുഖരേഖയാണ്.
“സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. `നിങ്ങള്‍ക്ക് ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം’ എന്നാണ് മുഹമ്മദ് നബി അനുശാസിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച് ഒരു പത്രം നടത്തിക്കൊണ്ട് പോവുക അസാധ്യമായിത്തോന്നുന്നു. അഭിപ്രായ പ്രകാശനത്തില്‍ സത്യം ഒളിച്ചുവെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്നും പ്രവാചക പ്രഭു അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്‌തുത വചനം ഗൗരവപൂര്‍വം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയാണ് അല്‍അമീന്‍ ഇന്നോളവും നിലനിന്നുപോന്നത്. പക്ഷേ, അമീനെ ചെകിടനായ ചെകുത്താനാക്കാനാണ് ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ ഭരണാധികാരികളുടെ എത്ര മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം സധൈര്യം കഴുത്തുകാണിച്ചുകൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കാന്‍ അല്‍അമീന്‍ ആഗ്രഹിക്കുന്നില്ല.”
1940ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി സാഹിബിനെ അറസ്റ്റ് ചെയ്‌തു. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തുവന്ന സാഹിബ് പത്രം പുനപ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെങ്കിലും ആ മഹാജീവിതം പൊലിഞ്ഞതോടെ അല്‍അമീനും നിശ്ചലമായി. അല്‍അമീന്‍ എന്ന പേരില്‍ കോഴിക്കോട്ട് നിന്ന് ഒരു സായാഹ്നപത്രം പില്‍ക്കാലത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. പിന്നീടത് മലപ്പുറത്തേക്ക് മാറ്റി. ഈ മൊയ്‌തു മൗലവിയുടെ മകന്‍ വി സുബൈര്‍ ആയിരുന്നു പത്രാധിപര്‍.
ഇടഞ്ഞും തടഞ്ഞുമാണെങ്കിലും വെറും പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ പോരാട്ടവീര്യങ്ങള്‍ക്ക് ചൂടും ചൂരും പകര്‍ന്നതാണ് അല്‍അമീന്റെ വിജയം. പത്ര നടത്തിപ്പിന്റെ ലാഭത്തെക്കുറിച്ച് ചിന്തിക്കാതെ സമൂഹജാഗരണത്തിന് ഉശിര് പകരാനാണ് സാഹിബ് ശ്രമിച്ചത്. സമൂഹത്തോടും സമുദായത്തോടും സംവദിക്കാനുള്ള മാര്‍ഗമായിരുന്നു ദിനപത്രം. ഉപകരണമായും ആയുധമായും ഒരേവിധം പത്രം സാഹിബിന് തുണയായി. അധികാരത്തമ്പുരാക്കന്മാരുടെ മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ പത്രം കൊണ്ട് എത്ര കഴിയുമെന്ന് സാഹിബാണ് കാണിച്ചുതന്നത്. സ്വദേശാഭിമാനിയുടെ പ്രൗഢപൈതൃകം സാഹിബിന് കരുത്ത് പകര്‍ന്നിട്ടുണ്ടാവാം. സ്വദേശാഭിമാനിയും അല്‍അമീനും നമുക്കും കരുത്താവട്ടെ.
കാലം, കാല്‍പാടുകള്‍ -28-
പി എം എ ഗഫൂര്‍

Posted in:
0 comments:
Post a Comment