പുഴക്കാട്ടിരി: ഖിലാഫത്ത് സമര നായകരായ കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും എം.പി. നാരായണ മേനോന്‍െറയും കുടുംബാംഗങ്ങളും ബന്ധുക്കളും സഹപ്രവര്‍ത്തകരും ഓര്‍മകള്‍ പങ്കുവെക്കാന്‍ മാര്‍ച്ച് 23ന് കടുങ്ങപുരത്ത് സംഗമിക്കുന്നു. സമര നായകരുടെ ജീവിതത്തെ ആസ്പദമാക്കി ചട്ടിപ്പറമ്പിലെ അലി അരിക്കത്ത് സംവിധാനം ചെയ്ത ‘റ്റ്വിന്‍ ലെജന്റ്സ് ഓഫ് മലബാര്‍’ എന്ന സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കടുങ്ങപുരം ഗവ. ഹൈസ്കൂളില്‍ ഒത്തുചേരുന്നത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് രണ്ട് കുടുംബത്തിലേയും അംഗങ്ങള്‍ പരിചയം പുതുക്കാന്‍ സംഗമിക്കുന്നത്. എം.പി. നാരായണ മേനോന് സ്മാരക വേദി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 23ന് വൈകുന്നേരം മൂന്നിന് അങ്ങാടിപ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



Posted in:
0 comments:
Post a Comment