വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ 92-ാം ചരമദിനമാണിന്ന്. ചക്കിപ്പറമ്പന്‍ വാരിയം കുന്നത്ത് മൊയ്തീന് കുട്ടി ഹാജിയുടെയും തൂവ്വൂര്‍ പറവട്ടി കുഞ്ഞായിശ ഹജ്ജുമ്മയുടെയും മകനായി 1866 ല്‍ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുത്തിലാണ് കുഞ്ഞഹമ്മദാജി ജനിച്ചത്. വള്ളുവങ്ങാട്ടെ കുഞ്ഞിക്കമ്മു മൊല്ലയില്‍ നിന്ന് ഖുര്‍ആന്‍ പാരായണവും പ്രൈമറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടിയ ഹാജി ആലി മുസ്ല്യാരുടെ ജ്യേഷ്ഠ സഹോദരന് മമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്ന് പത്ത്കിതാബ്, ഉംദ, നഹ്വ്, സര്‍ഫ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഓതിപ്പഠിച്ചു. ശേഷം ഉമ്മയുടെ വീടായ തുവ്വൂരിലെ പറവട്ടി ഉണ്ണി മുഹമ്മദാജി എന്ന വല്ല്യുപ്പയുടെ കൂടെ താമസിച്ചു.
മക്കള്‍ക്ക് മലയാളവും ഇംഗ്ലീഷും വീട്ടില്‍ വെച്ച് പഠിപ്പിക്കാന്‍ പാണ്ടിക്കാട്ടെ ബാലകൃഷ്ണനെഴുത്തച്ഛന്‍ എന്ന ആളെ ഏര്‍പ്പാടാക്കിയിരുന്നു ഉണ്ണിമുഹമ്മദാജി. അവരോടൊപ്പം ഹാജിയും നന്നായി മലയാളവും അത്യാവശ്യം ഇംഗ്ലീഷും വശമാക്കി. വല്ല്യുപ്പ ഉണ്ണി മുഹമ്മദാജി ഒട്ടനേകം ഭൂസ്വത്തുക്കളുടെ ഉടമയും പേരുകേട്ട മലഞ്ചരക്ക്-പലചരക്ക് കച്ചവടക്കാരനുമായിരുന്നു.
വല്ല്യുപ്പയുടെ കൂടെ കൂടി കച്ചവടത്തിന്റെ തന്ത്രങ്ങള്‍ പഠിച്ച കുഞ്ഞഹമ്മദാജിയോട് ഇതേ രീതിയിലുള്ള ഒരു കച്ചവടം നെല്ലിക്കുത്തില്‍ തുടങ്ങുവാന്‍ ആവശ്യപ്പെടുകയും അതിനാവശ്യമായ സഹായ സൗകര്യങ്ങള്‍ വല്ല്യുപ്പ ചെയ്തുകൊടുക്കുകയും ചെയ്തു.
ഹാജി, നെല്ലിക്കുത്തില്‍ തുടങ്ങിയ കച്ചവടം വളരെ വേഗം പുരോഗതിപ്പെട്ടു. കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും മലഞ്ചരക്ക് സാധനങ്ങള്‍ കയറ്റിക്കൊണ്ട് പോയി അവിടെ നിന്ന് അരിയും പലചരക്ക് സാധനങ്ങളും തിരിച്ച് കൊണ്ട് വന്ന് കിഴക്കന്‍ ഏറനാട്ടില്‍ വില്‍ക്കുന്ന ഒരു മൊത്തക്കച്ചവടമായിരുന്നു അത്. ഇതിനായി പത്തോളം പോത്ത് വണ്ടികളും അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പത്തിലേ കുഞ്ഞഹമ്മദാജി നല്ലൊരു മാപ്പിളപ്പാട്ട് പ്രേമിയും ഗായകനുമായിരുന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രകളില്‍ പോത്ത് വണ്ടിയുടെ മുക്കണയിലിരുന്ന് ഇമ്പമാര്‍ന്ന ഈരടികളില്‍ മാപ്പിളപ്പാട്ടുകള്‍ ആലപിച്ച് രാത്രികളില്‍ ഏറനാടന്‍ വഴിയോരങ്ങളെ കോള്മയിര് കൊള്ളിക്കുകയും കൂടെയുള്ള വണ്ടിക്കാര് അത് ഏറ്റ് പാടുകയും ചെയ്തിരുന്നുവത്രെ.
കച്ചവടത്തില്‍ നിന്ന് കിട്ടുന്ന ലാഭത്തില്‍ നല്ല പങ്കും ഹാജി പൊതു പ്രവര്‍ത്തനത്തിനും സാധു സംരക്ഷണത്തിനുമായി വിനിയോഗിച്ചു. ബദ്ര്, ഉഹ്ദ്, മലപ്പുറം പട, ചേറൂര് പട, കുഞ്ഞിമരക്കാര്‍ ശഹീദിന്റെ കഥ തുടങ്ങിയവയൊക്കെ കഥാപ്രസംഗ രൂപേണ പാടിപ്പറയിപ്പിക്കല് അന്ന് ഏറനാടന്‍ ഗ്രാമങ്ങളില്‍ പതിവായിരുന്നു. ഇത് ഹാജിക്ക് അങ്ങേയറ്റം താല്പര്യമുള്ള കലയുമായിരുന്നു. ഈ കഥകളിലെ പല പദ പ്രയോഗങ്ങളും ബ്രിട്ടീഷ് വിരോധത്തിന്റെ ധ്വനി അടങ്ങുന്നതാണെന്ന സംശയം ബ്രിട്ടീഷ് അധികാരികളില്‍ പലര്‍ക്കുമുണ്ടായിരുന്നു. സത്യത്തില്‍ ബ്രിട്ടീഷ് വിരോധത്തിന്റെ അടങ്ങാത്ത അമര്‍ഷം ഹാജിയുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നതും ഇത്തരം ധീര-വീര-ശൂര സമര ഗാഥകളെ അയവിറക്കാനുള്ള അന്തര്‍ദാഹം അദ്ദേഹത്തില്‍ കുടിക്കൊണ്ടിരുന്നുവെന്നതും ഒരു വസ്തുതയാണ്.
ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ പലപ്പോഴായി നടന്ന ഒട്ടേറെ സമരങ്ങളില്‍ , കുടുംബങ്ങള്‍ നഷ്ടപ്പെട്ടതും സ്വത്തുക്കള്‍ കണ്ട്കെട്ടപ്പെട്ടതുമൊക്കെ ഹാജിയുടെ അകതാരില്‍ അടങ്ങാത്ത അമര്‍ഷമായി പതഞ്ഞ് പൊങ്ങിയിരുന്നു. 1894 മാര്‍ച്ച് 28, 29, 30, 31 തിയ്യതികളില്‍ മണ്ണാര്‍ക്കാട്ട് മാപ്പിള കര്‍ഷകരും ബ്രിട്ടീഷുകാരുമായി നടന്ന നേരിട്ടുള്ള പോരാട്ടത്തില്‍ ഹാജിയുടെ പിതാവ് വാരിയം കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയെയും ബന്ധു പുന്നക്കാടന് ചേക്കുവിനെയും അന്തമാനിലേക്ക് നാട് കടത്തുകയും അവര്‍ അവിടെ വെച്ച് മരണപ്പെടുകയും ചെയ്ത സംഭവം ഹാജിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
കുഞ്ഞഹമ്മദ് ഹാജി ഭാവിയില്‍ ഒരു വലിയ ശല്യക്കാരനാകുമെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഹാജിയുടെ കുടുംബങ്ങളിലെയും സുഹൃത്തുക്കളിലെയും ചിലരെ കൂട്ട്പിടിച്ച് അദ്ദേഹത്തെ മക്കത്തേക്ക് നാട് കടത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും 1889 ല്‍ അത് നടപ്പാക്കുകയും ചെയ്തു. യാത്രാ മദ്ധ്യേ ബോംബെയില്‍ കുറേ കാലം തങ്ങേണ്ടി വന്ന ഹാജി അവിടെ വെച്ച് കച്ചവടത്തിന്റെ കൂടുതല്‍ തന്ത്രങ്ങളും ഹിന്ദി, ഉറുദു ഭാഷകളും കോണ്‍ഗ്രസ്സ് രാഷ്ട്രീയവും വശമാക്കി. പിറ്റേ വര്‍ഷമാണ് ഹാജിക്ക് മക്കയിലേക്ക് പോകാന്‍ കഴിഞ്ഞത്. ജോലിയും ചെറിയ കച്ചവടവുമായി അഞ്ച് വര്‍ഷം മക്കയില്‍ കഴിച്ചുകൂട്ടി.
1905 ലാണ് സ്വദേശമായ നെല്ലിക്കുത്ത് അദ്ദേഹം തിരിച്ചെത്തിയതെങ്കിലും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നെല്ലിക്കുത്ത് താമസിക്കാന്‍ അനുവദിച്ചില്ല. കൊണ്ടോട്ടി മൊറയൂരിനടുത്ത് പോത്ത് വെട്ടിപ്പാറയിലേക്ക് താമസം മാറ്റിയ ഹാജി അവിടെ നിന്ന് കടൂരന്‍ ഉണ്ണി മമ്മദിന്റെ മകള്‍ ഉമ്മാക്കിയയെ വിവാഹം കഴിച്ചു. പഴയത് പോലെ അവിടെയും കച്ചവടം ആരംഭിക്കുകയും ഒരു ബ്രാഞ്ച് സ്വന്തം നാടായ നെല്ലിക്കുത്ത് സ്ഥാപിക്കുകയും ചെയ്തു.
കച്ചവടം അഭിവൃദ്ധിപ്പെടുകയും ഹാജി നല്ല സമ്പന്നനും ജനകീയ നേതാവും അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് വിരോധിയുമായി നാട്ടിലും അധികാര കേന്ദ്രങ്ങളിലും അറിയപ്പെട്ട് തുടങ്ങി. സര്‍ക്കാറിനെതിരായ പല പ്രശ്നങ്ങളിലും പരസ്യമായി ഇടപെടാന്‍ തുടങ്ങി. ബ്രിട്ടീഷ് വിരോധം കഴിയുന്നത്ര ജനങ്ങളില്‍ വളര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ 1908 ലും 1914ലും ഹജ്ജിനായി വീണ്ടും മക്കയിലേക്ക് പോയി.
ബ്രിട്ടീഷുകാര്‍ കണ്ണിലെ കരടായും ജനങ്ങള്‍ ധീരനായ ബ്രിട്ടീഷ് വിരോധിയായും വാരിയം കുന്നത്തിനെ ഇതിനകം അംഗീകരിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പെടുക്കുകയും അതിന്റെ നേതാക്കളുമായി ബന്ധം സ്ഥാപിക്കുകയും സമ്മേളനങ്ങളില്‍ സംബന്ധിക്കുകയും ചെയ്യാന്‍ തുടങ്ങി. നാട്ടില്‍ പുതുതായി രൂപീകൃതമായ ഖിലാഫത്ത് കമ്മിറ്റികളെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കി. ആലി മുസ്ല്യാരെ അറസ്റ്റ് ചെയ്തതോടെ കുഞ്ഞഹമ്മദാജി ഖിലാഫത്ത് സമരം ശക്തമാക്കി. ഒളിപ്പോരുകളും ഗറില്ലാ തന്ത്രങ്ങളുമൊക്കെ ആവിഷ്കരിച്ച് ബ്രിട്ടീഷുകാരെ പരസ്യമായി വെല്ലു വിളിച്ച് ഒരു തുറന്ന പോരിന് അദ്ദേഹം രൂപം നല്കി. അതോടെ സമരത്തിന്റെ തീജ്ജ്വാല ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ ആളിക്കത്തി. പല സ്ഥലങ്ങളിലും നേര്‍ക്ക് നേരെയുള്ള പോരാട്ടങ്ങള്‍ നടന്നു. ഇരു ഭാഗത്തും ആളുകള്‍ മരിച്ചു വീണു. എന്തിനും സജ്ജമായ ധൈര്യശാലികളുടെ ഒരു സമര സേനയെത്തന്നെ ഹാജി വാര്‍ത്തെടുത്തു. കൂട്ടത്തില്‍ അതിക്രമം കാണിച്ച സമര സേനാനികള്‍ക്ക് മുഖം നോക്കാതെയും കുടുംബം പരിഗണിക്കാതെയും അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനും അദ്ദേഹം മറന്നില്ല. സമരത്തെ ഒറ്റു കൊടുത്ത ബ്രിട്ടീഷ് പക്ഷക്കാരായ ആളുകളെയും മുഖവും ബന്ധവും നോക്കാതെ അദ്ദേഹം ശിക്ഷിച്ചിരുന്നു.
ജാതി-മത-വര്‍ഗ്ഗ ഭേദമെന്യെ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചവരെയും ഹൈന്ദവ ഭവനങ്ങള്‍ക്കും ഇല്ലങ്ങള്‍ക്കും മനകള്‍ക്കും ഒക്കെ സ്വന്തം സൈന്യത്തെ കാവലിരുത്തി അദ്ദേഹം രക്ഷിച്ചിരുന്നു. ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ ഇതിനകം ഒരു കുഞ്ഞഹമ്മദാജി ഭരണം തന്നെ സ്ഥാപിതമായിരുന്നുവെന്ന് പറയാം. സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറളി പിടിപ്പിച്ച വാരിയംകുന്നനെ വരിഞ്ഞ് കെട്ടിയിട്ടല്ലാതെ ഇനി വിശ്രമമില്ല എന്ന വാശിയില്‍ സര്‍വ സന്നാഹത്തോടെ വെള്ളപ്പട്ടാളം ഏറനാട്, വള്ളുവനാട് മുഴുക്കെ അരിച്ച് പെറുക്കി. ഹാജിയോട് ശത്രുതയുള്ള സകല സര്‍ക്കാര്‍ അനുകൂലികളെയും ഹാജിയെ പിടിക്കാനായി കൂടെ ക്കൂട്ടി. വെള്ളപ്പട്ടാളത്തിന് പിടി കൊടുക്കാതെ ഹാജി തന്റെ ഭരണം പൊടിപൊടിച്ചു. ഗതിയഞ്ചും കെട്ട ബ്രിട്ടീഷധികാരികള്‍ ഏറനാട്, വള്ളവനാട് പ്രദേശത്തെ ഭരണം ഒരുവേള കുഞ്ഞഹമ്മദാജിയെ ഏല്പിച്ചാലോ എന്ന് ചിന്തിക്കുന്നേടത്തോളം കാര്യങ്ങള്‍ എത്തി. അവസാനം ഹാജിയെ ജീവനോടെ പിടിക്കുക എന്ന ദൃഢ പ്രതിജ്ഞയോടെ 'മാര്‍ഷല്‍'ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗ കമാണ്ടര്‍മാരുടെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഉന്നത യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍ നിന്നും എം.എസ്.പി, ലോക്കല്‍ പൊലീസ് തുടങ്ങിയവയില്‍ നിന്നും പത്ത് പേരടങ്ങുന്ന സ്പെഷ്യല്‍ സെല്‍ തന്നെ അതിനായി രൂപീകരിക്കപ്പെട്ടു.
ബേറ്ററി' എന്നായിരുന്നു ആ സെല്ലിന്റെ പേര്. ഈ സ്പെഷ്യല്‍ സെല്ലിന്റെ തലവന്‍ ഇന്‍സ്പെക്ടര്‍ രാമനാഥ അയ്യര്‍ തന്ത്രജ്ഞനും സൂത്രശാലിയുമായിരുന്നു. ഹാജിയെ പിടിക്കാനുള്ള പല മാര്‍ഗ്ഗങ്ങളെ കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവസാനം കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തായിരുന്ന പൊറ്റയില്‍ ഉണ്യാലി മുസ്ല്യാരെ സൂത്രത്തില്‍ വശത്താക്കി ഹാജിയെയും കൂട്ടരേയും ചതിയില്‍ കുടുക്കാനുള്ള തന്ത്രം രാമനാഥ അയ്യര്‍ മെനഞ്ഞെടുത്തു. കീഴടങ്ങിയാല്‍ അദ്ദേഹത്തിന് മാപ്പ് കൊടുത്ത് മക്കത്തേക്ക് അയച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യാന്‍ മുസ്ല്യാരെ ശട്ടം കെട്ടി.
ഈ സന്ദേശവുമായി മുസ്ല്യാര്‍ ഹാജിയുടെ താവളമായ ചോക്കാട് കല്ലാമൂലയിലേക്ക് പുറപ്പെട്ടെങ്കിലും അവിടെ ഹാജിയെ കാണാന്‍ കഴിഞ്ഞില്ല. ആറു കിലോമീറ്റര്‍ അപ്പുറത്ത് വീട്ടിക്കുന്ന് എന്ന സ്ഥലത്താണ് താവളമെന്ന് അറിഞ്ഞ് മുസ്ല്യാര്‍, വളരെ പ്രയാസപ്പെട്ട് അവിടെയെത്തി. മുസ്ല്യാര്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ആലോചിച്ച് പറയാം എന്നാണ് ഹാജി മറുപടി നല്‍കിയത്. അന്ന് മുസ്ല്യാരുടെ നേതൃത്വത്തില്‍ എല്ലാവരും അവിടെ വെച്ച് ഇശാ നമസ്കരിച്ചു. മുസ്ല്യാര്‍ മടങ്ങി ക്യാപ്റ്റനോട് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. ഹാജിയുടെ താവളത്തിലേക്കുള്ള രഹസ്യ വഴിയും അവര്‍ക്ക് കൈമാറി.
സമയം പാഴാക്കാതെ അവര്‍ സര്‍വവിധ സന്നാഹങ്ങളോടെയും ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി. ക്യാപ്റ്റനും ഹാജിക്കും സംഭാഷണത്തിനുള്ള സൗകര്യം മുസ്ല്യാര്‍ സജ്ജമാക്കി. അവര്‍ സംഭാഷണം ആരംഭിച്ചു. ഇതിനിടെ അസര്‍ നമസ്കാരത്തിന് സമയമായി. ഹാജിയും സംഘവും അംഗശുദ്ധി വരുത്താനുള്ള ഒരുക്കത്തിനിടെ കയ്യിലുള്ള തോക്ക് ഹാജി താഴെ വെച്ചു. ഈ തക്കത്തില്‍ പൊന്തക്കാട്ടില്‍ ഒളിച്ച് ഹാജിയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന കൃഷ്ണപണിക്കര്‍ ചാടി വീണ് ഗോപാല മേനോന്റെ സഹായത്തോടെ ഹാജിയെ പിടിച്ചു. രാമനാഥ അയ്യര്‍ വിസിലടിച്ചു. നാലു ഭാഗത്തും ഒളിച്ചിരുന്ന 'ബാറ്ററി ' സംഘം ഒന്നായി ഇരച്ചു കയറി.
അര മണിക്കൂര്‍ നീണ്ട ഒരു ചെറു യുദ്ധം അവിടെ നടന്നു. രണ്ട് എം.എസ്.പിക്കാരും നാല് മാപ്പിള പോരാളികളും മരിച്ചുവീണു. ഹാജിയും സംഘവും പിടിക്കപ്പെട്ടു. പിടിക്കപ്പെട്ട ഹാജി അവരോട് ഇങ്ങനെ പറഞ്ഞു: മാപ്പ് നല്കി മക്കയിലേക്ക് അയക്കാം എന്ന് പറഞ്ഞാണ് നിങ്ങള്‍ എന്നെ വഞ്ചിക്കാന്‍ നോക്കിയത്. ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഈ ഏറനാടന്‍ മണ്ണിലാണ്. ഈ മണ്ണില്‍ തന്നെ മരിക്കണം എന്നാണ് എന്റെ ആഗ്രഹം. നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ഏതാനും മാസത്തേക്കാണെങ്കിലും മോചിതമായ ഈ മണ്ണില്‍ തന്നെ മരിക്കാന്‍ അവസരം കൈവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.''
പിന്നീട് അവര്‍ ഹാജിയെ കഠിനമായി പീഡിപ്പിച്ചെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. തുര്‍ക്കി തൊപ്പിയും കോട്ടും ധരിപ്പിച്ചാണത്രെ അവര്‍ ഹാജിയെ കോടതിയില്‍ ഹാജരാക്കിയത്. കേസ് കേട്ട കേണല്‍ അംഫ്രിയുടെ ചോദ്യങ്ങള്‍ക്ക് ഹാജി കൃത്യമായി മറുപടി പറഞ്ഞു. താങ്കളുടെ അവസാനത്തെ ആഗ്രഹമെന്താണെന്ന ചോദ്യത്തിന് ഹാജിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഞങ്ങള്‍ മരണവും അന്തസ്സോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്ന് വെടി വെച്ച് കൊല്ലാറാണ് പതിവ് എന്ന് കേട്ടിട്ടുണ്ട്. എന്റെ കണ്ണ് കെട്ടാതെ നേരെ മുന്നില്‍ നിന്ന് വിരിമാറിലേക്ക് വെടിയുതിര്‍ക്കണമെന്ന് മാത്രമാണ് എന്റെ അവസാനത്തെ ആഗ്രഹവും അപേക്ഷയും.''
അങ്ങനെ മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചരിവില്‍ ഇന്നത്തെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളിന്റെ ചാരത്ത് വെച്ച് ധീരനാം വാരിയം കുന്നന്റെ വിരിമാറിലേക്ക് വെള്ളപ്പട്ടാളത്തിന്റെ വെടിയുണ്ട ചീറിപ്പാഞ്ഞു. ആ ധീര ദേശാഭിമാനി അവിടെ ചരിഞ്ഞ് വീണു. അന്നത്തെ മലപ്പുറം അംശം അധികാരി കളപ്പാടന്‍ ആലിയുടെ നേതൃത്വത്തില്‍ അവിടെ വെച്ച് തന്നെ ഹാജിയുടെയും സഹചാരികളുടെയും മൃതദേഹങ്ങള്‍ ചുട്ടുകരിക്കുകയും ചെയ്തു.
പി. കുഞ്ഞിപ്പ നെല്ലിക്കുത്ത്
Chandrika - 1/20/2014

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment