മക്കരപ്പറമ്പ്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഖിലാഫത്ത് സമരത്തിന് നേതൃത്വംനല്കിയവരുടെ ഓര്‍മകള്‍ പങ്കുവെച്ച് എം.പി. നാരായണ മേനോന്റെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും മക്കളും ബന്ധുക്കളും ഒത്തുകൂടി. അലി അരിക്കത്ത് സംവിധാനം നിര്‍വഹിക്കുന്ന ചരിത്രവിവരണ ചലച്ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപനത്തോടനുബന്ധിച്ചാണ് സംഗമം നടന്നത്.
മക്കരപ്പറമ്പ് പുണര്‍പ്പ വി.എം.എച്ച്.എം.യു.പി. സ്കൂളില്‍ നടന്ന ഒത്തുകൂടലില്‍ ചിത്രത്തിന്റെ പ്രകാശനം റിട്ട. ഡി.ഐ.ജി ഏലച്ചോല അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. സ്കൂള്‍ എച്ച്.എം സിബി മാത്യു അധ്യക്ഷതവഹിച്ചു. കട്ടിലശ്ശേരി മൗലവിയുടെ മക്കളായ വി.എം. ഫാത്തിമ, ഖദീജ, സുലൈഖ, പേരമക്കളായ കെ.പി. സലീന, ടി.കെ. മുഹമ്മദാലി, എം.പി. നാരായണ മേനോന്റെ പൗത്രന് പ്രൊഫ. എം.പി. സുരേന്ദ്രനാഥന്‍, ഡോ. ടി. ഉസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
Mathrubhumi News
10.12.13



Posted in:
0 comments:
Post a Comment