മലപ്പുറം: 'മമ്പുറം തങ്ങന്മാരാണു മാപ്പിള നാട്ടിലെ മുസ്ലികളുടെ ഹൃദയം ഭരിച്ചിരുന്നതെന്ന് അബ്ദുറഹ്മാന് അറിയാമായിരുന്നു. സയ്യിദലി പ്രശ്നം (മമ്പുറം സയ്യിദ് അലവിയുടെ ഏക മകന് സയ്യിദ് ഫള്ലിന്റെ പുത്രനായ സയ്യിദലി അടക്കമുള്ള പിന്മുറക്കാരെ മമ്പുറത്തേക്കു തിരിച്ചുകൊണ്ടുവരുന്നത്) മാപ്പിള നാടിന്റെ വിരിമാറിലേക്കു തീക്കൊളുത്തിയ പന്തംപോലെ അബ്ദുറഹ്മാന് വീശിയെറിഞ്ഞു'- പേജ് 295 മുഹമ്മദ് അബ്ദുറഹ്മാന്.
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന് മമ്പുറം സയ്യിദലവി തങ്ങളുടെ സന്തതി പരമ്പരകളെ കുറിച്ചുള്ള വിവരം എവിടുന്നു ലഭിച്ചുവെന്നു ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, അക്കാലത്ത് മലപ്പുറം ജില്ലയിലെ മക്കരപറമ്പില്‍ താമസിച്ചിരുന്ന പ്രമുഖ കുടുംബമായിരുന്ന ഏലച്ചോല കുഞ്ഞാപ്പുഹാജി എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ സയ്യിദ് ഫള്ലിന്റെ പുത്രന് സയ്യിദലിയെ കണ്ടു സംസാരിച്ച വിവരം പുറത്തുവരുന്നു. ഇക്കു എന്ന കുഞ്ഞാപ്പുഹാജി പതിറ്റാണ്ടുകള്‍ക്കു മുമ്പെഴുതിയ ഡയറിക്കുറിപ്പുകളിലാണ് ഹജ്ജ് കര്‍മത്തിനു പോയി സയ്യിദലി തങ്ങളെ കണ്ട വിവരമുള്ളത്.
1937 ഡിസംബര്‍ ആറിന്റെ താളുകളിലാണ് ഹജ്ജ് യാത്രാവിവരണം തുടങ്ങുന്നത്. 1938 ഫെബ്രുവരി 15നായിരുന്നു കൂടിക്കാഴ്ച.
ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയതോടെ ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയ കുഞ്ഞാപ്പുഹാജി മമ്പുറം തങ്ങളുടെ പേരില്‍ ഒരു ധര്മപ്പെട്ടി കടൂപുറം ജുമുഅത്ത് പള്ളി മുറ്റത്ത് സ്ഥാപിച്ചു. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം ഹജ്ജിനു പോവുന്നവരുടെ പക്കല്‍ മക്കത്തെ തങ്ങളുടെ കുടുംബത്തിന് എത്തിച്ചുകൊടുക്കുകയായിരുന്നു. പിന്നീട് അബ്ദുറഹ്മാന് സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമ്പുറം റസ്റ്റോറേഷന്‍ കമ്മിറ്റിയുടെ ഇടപെടലുകളിലൂടെ മാഹിയിലെത്തിയ സയ്യിദലി തങ്ങളുടെ കൈയില്‍ ഈ വരുമാനം നേരിട്ടു കൊണ്ടുപോയിക്കൊടുത്തു. പിന്നീട് ആ കുടുംബത്തെയോ കുടുംബത്തില്പ്പെട്ടവരെയോ കണെ്ടത്താന്‍ കഴിയാതെവന്നതിനാല്‍ ഈ ഭണ്ഡാരത്തില് നിന്നുള്ള വരുമാനം മറ്റു മാര്‍ഗങ്ങളില്‍ ചെലവഴിക്കുകയായിരുന്നു.
ഇന്ന് ഈ ഡയറിക്കുറിപ്പുകള്‍ പിന്മുറക്കാരനായ റിട്ട. ഡി.ഐ.ജി. ഇ സി അബൂബക്കറിന്റെ കൈവശമാണുള്ളത്. ചട്ടിപറമ്പിലെ അലി അരീക്കത്ത് സംവിധാനം ചെയ്യുന്ന റ്റ്വിന്‍ ലെജന്‍സ് ഓഫ് മലബാര്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണു ഡയറിക്കുറിപ്പ് വെളിച്ചത്തു വന്നത്.

Thejas News

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment