മൈത്താന്റെകത്ത് കുഞ്ഞിക്കാദര്‍ പോര്‍നിലങ്ങളിലെ വീറുറ്റ ഓര്‍മ്മയാണ്. പഞ്ചാര മണലിലെ ആ പടനായകന്‍ ആരായിരുന്നുവെന്നോ പണി എന്തായിരുന്നുവെന്നോ ഇളം തലമുറക്ക് അറിയാനിടയില്ല. അതുകൊണ്ടുതന്നെ നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് ഉയരാനിടയുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ തൊണ്ണൂറാമാണ്ട് പൂര്‍ത്തിയായപ്പോഴാണ് വൈദേശികാധിപത്യത്തിനെതിരില്‍ പടപൊരുതി വീരമൃത്യു വരിച്ച ആ ധീര യോദ്ധാവിനെ ഓര്‍ക്കുന്നത്.
പോര്‍ച്ചുഗീസ് കൊള്ളക്കാരുടെ കാലം തൊട്ട് തന്നെ വിദേശിയരുടെ ചൂഷണത്തിനും ആധിപത്യത്തിനുമെതിരെ മാപ്പിളമാര്‍ സമരം ആരംഭിച്ചിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് ആധിപത്യം തുടങ്ങിയപ്പോഴും അവരത് തുടര്‍ന്നു. പടവെട്ടിയ സമുദായത്തെ തകര്‍ക്കാനുള്ള ബ്രിട്ടീഷുകാരുടെ പ്രതികാരത്തിന്റെ ഫലമായി ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പത്തയ്യായിരം മാപ്പിളമാരാണ് രക്തസാക്ഷികളായത്. ജയിലിലും മറ്റും കിടന്നു കഷ്ടപ്പെട്ടവര്‍ അതിലുമധികമാണ്. ആ ധീരാത്മാക്കളുടെ കൂട്ടത്തില്‍ സ്മരിക്കപ്പെടേണ്ട ഒരു പേരാണ് ബ്രിട്ടീഷുകാരുടെ തൂക്ക് മരത്തില്‍ ആത്മത്യാഗം ചെയ്ത യു.പി. കുഞ്ഞിക്കാദര്‍.
1921-ല്‍ പട്ടാളക്കോടതി അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് പ്രഖ്യാപിക്കുകയും തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തു. തന്റെ ഭാര്യയുടെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് ആണ്‍ കുട്ടിയാണെങ്കില്‍ അവന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിക്കുമെന്ന ധീരമായ പ്രഖ്യാപനമാണ് ഒടുവില്‍ അദ്ദേഹം നടത്തിയത്.
താനൂരിലെ കുലീന കുടുംബത്തിലാണ് കുഞ്ഞിക്കാദര്‍ ജനിച്ചതും വളര്‍ന്നതും. ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് ജനിച്ച അദ്ദേഹത്തിന്റെ ചരിത്രം ഖിലാഫത്ത് സംഘടനയുമായി ബന്ധപ്പെട്ടതാണ്. മാപ്പിളമാര്‍ എഴുത്തും വായനയും പഠിക്കുന്നത് വളരെ ദുര്‍ലഭമായ ഒരു കാലഘട്ടത്തില്‍ സ്മര്യപുരുഷന്‍ മതവിദ്യാഭ്യാസത്തോടൊപ്പം ഒരു എയിഡഡ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. വ്യാപാര തല്പരനായിരുന്ന അദ്ദേഹം പ്രായപൂര്‍ത്തിയായതോടെ കച്ചവടത്തിലേക്ക് തിരിയുകയും താനൂരിലും തിരൂരിലും അരിക്കച്ചവടം നടത്തിവരികയും ചെയ്തിരുന്നു. നാട്ടിലും പരിസരപ്രദേശങ്ങളിലും സ്വാധീനശക്തിയുണ്ടായിരുന്ന കുഞ്ഞിക്കാദര്‍ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചു.
ബ്രിട്ടീഷുകാര്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് നേരെ നടത്തിയിരുന്ന അക്രമണങ്ങളും ഇന്ത്യയിലെ അനധികൃത ഭരണ വും മൗലാനാ മുഹമ്മദലി, മൗലാനാ ശൗക്കത്തലി, ഗാന്ധിജി എന്നീ ദേശീയ നേതാക്കളുടെ ആഹ്വാനങ്ങളും കുഞ്ഞിക്കാദറിനെ കടുത്ത ഒരു ബ്രിട്ടീഷു വിരോധിയാക്കി മാറ്റി. അന്ന് ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്‌ലീം ലീഗും സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു. നാട്ടില്‍ കുഞ്ഞിക്കാദറിനുണ്ടായിരുന്ന സ്വാധീനത്തിന്റെ ഫലമായി മുസ്‌ലികളില്‍ ഭൂരിപക്ഷവും മുസ്‌ലിംലീഗ്, ഖിലാഫത്ത് പ്രവര്‍ത്തകന്മാരായി.
നവീനകേരളം, സഞ്ചാരി തുടങ്ങിയ പത്രങ്ങളില്‍ ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ പത്രങ്ങള്‍ വായിക്കുന്നതിലും നാട്ടുകാര്‍ താല്പര്യം കാണിച്ചു.
ബ്രിട്ടീഷുകാരെയൊ അവരുടെ ഭരണത്തെയോ അനുകൂലിക്കുന്നത് അനിസ്‌ലാമികമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് അക്കാലത്ത് ഒരു ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. കുഞ്ഞിക്കാദറുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും ഗുരുനാഥനും താനൂര്‍ ഖിലാഫത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.എന്‍.പരീക്കുട്ടി മുസ്‌ല്യാര്‍ ഈ ഫത്‌വയും നാട്ടുകാരെ അറിയിച്ചു.
ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിക്കുവാനും ബ്രിട്ടീഷുകാരെ നാട്ടില്‍ നിന്ന് കെട്ട്‌കെട്ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അറബി - മലയാളത്തിലൊരു പുസ്തകവും രചിച്ചു. ബ്രിട്ടീഷുകാരോട് അക്രമരഹിത സമരം നടത്തണമെന്നും അതിന് സകല മുസ്‌ലിംകളും ഒത്തൊരുമിക്കണമെന്നും അദ്ദേഹം ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ചു ആഹ്യാനം ചെയ്തു. തന്റെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ എന്ന പുസ്തകം 1921ല്‍ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ഗവണ്‍മെന്റ് കണ്ട് കെട്ടുകയും ഗ്രന്ഥകര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
താനൂരില്‍ ഖിലാഫത്ത് കമ്മിറ്റി ആദ്യമായി രൂപീകരിച്ചത് 1918ല്‍ മാടത്തിങ്കല്‍ മൈതാനത്ത് ചേര്‍ന്ന യോഗത്തില്‍ വെച്ചാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പ്രസിഡണ്ടായി വരിയില്‍ മാളിയേക്കല്‍ ചെറുകോയതങ്ങള്‍, ജനറല്‍ സെക്രട്ടറിയായി പരീക്കുട്ടി മുസ്‌ല്യാര്‍, സെക്രട്ടറിമാരായി കുഞ്ഞിക്കാദര്‍, ടി.കെ. ഹസ്സന്‍ കുട്ടി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കുഞ്ഞിക്കാദറിന്റെ മേല്‍നോട്ടത്തില്‍ ഈ കമ്മിറ്റിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സുശക്തമായ കോട്ടയായിരുന്നു താനൂര്‍. അലി സഹോദന്മാര്‍ക്ക് താനൂരിനെയും കുഞ്ഞിക്കാതറിനെയും അറിയാമായിരുന്നു. അബ്ദുല്‍കരീം എന്ന വാഗ്മി അന്ന് മഹാത്മാഗാന്ധിയെ അനുഗമിച്ചിരുന്നു. ഇവരോട് കുഞ്ഞിക്കാതറിനുണ്ടായിരുന്ന സമ്പര്‍ക്കവും സ്‌നേഹവും മൂലം ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച് ആ വാഗ്മി താനൂരില്‍ വന്ന് പ്രസംഗിച്ചു. 1918-ല്‍ ഗാന്ധിജിയുടെയും ശൗക്കത്തലിയുടെയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് വെച്ച് നടന്ന പൊതുയോഗത്തില്‍ താനൂര്‍ ഖിലാഫത്ത് പ്രതിനിധികളും സന്ദര്‍ശകന്മാരും സംബന്ധിച്ചിരുന്നു.
താനൂര്‍ ഖിലാഫത്തിന്റെ ആഭിമുഖ്യത്തില്‍ 1920-ല്‍ ഒരു മഹാസമ്മേളത്തിന് ഒരുക്കങ്ങള്‍ നടത്തി. യാക്കൂബ് ഹസ്സന്‍ സേട്ടുവിനെ അദ്ധ്യക്ഷനായി ക്ഷണിച്ചെങ്കിലും കോഴിക്കോട് വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും താനൂര്‍ സമ്മേളനം നിരോധിക്കുകയും ചെയ്തു. ഈ വാര്‍ത്ത പോലീസ് ഇന്‍സ്‌പെക്ടര്‍ കരുണാകരന്‍ കുഞ്ഞിക്കാദറിനെ അറിയിച്ചപ്പോള്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേട്ടിന്റെ രേഖാമൂലമുള്ള കല്പനയുണ്ടെങ്കില്‍ മാത്രമെ നിരോധനോത്തരവ് അംഗീകരിക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം സമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചു. പിന്നീട് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിന്റെ കല്പന ലഭിച്ചതനുസരിച്ച് സമ്മേളനം റദ്ദാക്കുകയും ചെയ്തു.
തദ്ദേശ വാസികളില്‍ പലരും അന്ന് താനൂര്‍ കടപ്പുറത്ത് പുറംപോക്കില്‍ തെങ്ങിന്‍തൈകള്‍ വെച്ച് പിടിപ്പിച്ചിരുന്നു. അനധികൃതമായ നടപടികളില്‍ നീരസം പ്രകടിപ്പിച്ച സര്‍ക്കാര്‍ തൈകള്‍ പറിച്ചൊഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അത് ചെവികൊണ്ടില്ല. കുഞ്ഞിക്കാദര്‍ ഈ നിയമലംഘനത്തിന് നേതൃത്വം നല്‍കി. അവസാനം അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആമു സ്ഥലം നേരില്‍ പരിശോധിക്കുകയും തെങ്ങിന്‍ തൈകള്‍ പറിച്ചൊഴിവാക്കിയില്ലെങ്കില്‍ സംഭവിക്കാവുന്ന അധികൃതരുടെ നടപടികളെകുറിച്ച് താക്കീത് നല്‍കുകുയം ചെയ്തു. അതുകൊണ്ടൊന്നും പ്രയോജനമില്ലാതെ വന്നപ്പോള്‍ അതികൃതര്‍ തൈകള്‍ പറിക്കാന്‍ തീര്‍ച്ചപ്പെടുത്തി.
ഒരാളെപോലും ജോലിക്ക് കിട്ടാതെ വന്നപ്പോള്‍ കുഞ്ഞിക്കാദറും റവന്യൂ ഉദ്യോഗസ്ഥന്‍മാരും തമ്മില്‍ ഒരു സന്ധിയില്‍ ഏര്‍പ്പെടുകയും ആ സംരംഭം ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റം ചെയ്ത സ്ഥലത്തിന് നികുതി ചുമത്തുകയാണ് ഉണ്ടായത്. നേതാക്കന്‍മാരുടെ ആജ്ഞക്കനുസരിച്ച് എന്തും പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സുശക്തമായൊരു വളണ്ടിയര്‍ വിഭാഗം അന്ന് ഖിലാഫത്ത് സംഘടനക്ക് ഉണ്ടായിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റ് ഖിലാഫത്ത് നേതാവായ ആലിമുസ്‌ല്യാരെ തങ്ങളുടെ ശത്രുവും വിപ്ലവകാരിയായും മുദ്രകുത്തുകയും ബന്ധനത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെയും മറ്റ് പതിനൊന്ന് പേരെയും പിടിക്കാനായി അന്നത്തെ മലബാര്‍ കളക്ടറായിരുന്ന തോമസിന്റെയും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആമുവിന്റെയും നേതൃത്വത്തില്‍ രണ്ടായിരത്തോളം പേരടങ്ങുന്ന സായുധ സൈന്യം തിരൂരങ്ങാടി പള്ളിയിലേക്ക് മാര്‍ച്ച് ചെയ്തു.
ആലിമുസ്‌ല്യാരും മറ്റും പള്ളിക്കകത്ത് ഒളിച്ചിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച അധികാരികള്‍ പള്ളി പൊളിക്കുമെന്നും വെടിവെക്കുമെന്നും ഭീഷണി മുഴക്കി. രണ്ടു ചെറുപ്പക്കാര്‍ അമ്പരപ്പിക്കുന്ന ഈ വാര്‍ത്തയുമായി 1921 ആഗസ്ത് 19-ന് വെള്ളിയാഴ്ച താനൂരില്‍ വന്ന് കുഞ്ഞിക്കാദറിനെ വിവരമിറിയിച്ചു. സംഭ്രമജനകമായ ഈ വാര്‍ത്തയെപ്പറ്റി ഗൗരവമായി ചിന്തിക്കുകയും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് ആലോചിക്കാന്‍ ഉടന്‍ തന്നെ ഒരു യോഗം വിളിച്ചു കൂട്ടുകയും പള്ളി പൊളിക്കുന്നതിനെതിരെ തിരൂരങ്ങാടിയിലെ മുസ്‌ലിംകള്‍ നടത്തിയ സഹായഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു.
നിറ തോക്കുകളും അറ്റത്ത് മൂര്‍ച്ചയേറിയ ബയനറ്റുകളുമുള്ള 200 ഓളം സായുധരും പരിചയ സമ്പന്നരുമായ പട്ടാളക്കാരെ നേരിടാന്‍ കുഞ്ഞിക്കാദറുടെയും പരീക്കുട്ടി മുസ്‌ല്യാരുടേയും നേതൃത്വത്തില്‍ കിട്ടാവുന്നിടത്തോളമാളുകളെ സംഘടിപ്പിച്ചു. 1921 ആഗസ്റ്റ് 24ന് രാവിലെ നിരായുധരായ ഒരു സംഘം തിരൂരങ്ങാടി പള്ളി ലക്ഷ്യമാക്കി നടന്നു. ഈ സംഘം മറ്റൊന്നും ആലോചിക്കാതെ തക്ബീര്‍ മുഴക്കി പള്ളിയോടടുത്തു. ആലിമുസ്‌ല്യാരും പാര്‍ട്ടിയും പള്ളിയില്‍ ഇല്ലെന്ന് ബോധ്യം വന്നപ്പോള്‍ മടങ്ങുകയായിരുന്ന ബ്രിട്ടീഷുകാരുടെ സായുധസൈന്യം പള്ളി പൊളിച്ചാണ് വരുന്നതെന്ന് ഖിലാഫത്ത് സംഘക്കാരും തങ്ങളെ നേരിടാനാണ് ഖിലാഫത്തുകാര്‍ വരുന്നതെന്ന് ബ്രിട്ടീഷ് സൈന്യവും തെറ്റിദ്ധരിക്കുകയും വഴിയില്‍വെച്ച് സംഘട്ടനം നടക്കുകയും ചെയ്തു.
പട്ടാളക്കാരുടെ തോക്കുകളില്‍ നിന്ന് ചീറിപ്പാഞ്ഞ വെടിയുണ്ടകളേറ്റ് കുറെ പേര്‍ നിലംപൊത്തി. നിരവധി പേരുടെ കൈകാലുകള്‍ ഛേദിക്കപ്പെട്ടു. കുറെ പേരെ മുക്കിക്കൊന്നു. ചിലരെ ബയനറ്റ്‌കൊണ്ട് കുത്തികൊന്നു. പരീക്കുട്ടി മുസ്‌ല്യാര്‍ പിടികൊടുക്കാതെ നാടുവിട്ടു. പിന്നീടദ്ദേഹം തിരിച്ചുവന്നിട്ടില്ല. ഈ സമയത്ത് കുഞ്ഞിക്കാദര്‍ പന്താരങ്ങാടി പള്ളിയിലായിരുന്നു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആമുസാഹിബ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഒരു ഉപദ്രവവും ഏല്‍പ്പിക്കില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു ലോഹ്യത്തില്‍ വിളിച്ചുവരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സൂപ്രണ്ടിന് കുഞ്ഞിക്കാദറിനോട് പൂര്‍വ്വ വൈരാഗ്യമുണ്ടായിരുന്നു.
മലബാറിന്റെ ആറ് താലൂക്കുകളില്‍ അപ്പോഴേക്കും പട്ടാള നിയമം നടപ്പാക്കി. മാപ്പിളമാര്‍ക്ക് നിയമജ്ഞന്മാരെ കാണാനോ മറ്റുള്ളവരുമായി ബന്ധപ്പെടുവാനോ സഞ്ചാരസ്വാതന്ത്ര്യമോ അനുവദിച്ചിരുന്നില്ല. കുഞ്ഞിക്കാദറിനെ ഒരു പട്ടാളക്കോടതി വിചാരണ ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തി തൂക്കാന്‍ വിധിക്കുകയും ചെയ്തു. ഈ വിധി മദ്രാസ് ഹൈക്കോടതിയും ശരിവെച്ചു. കുഞ്ഞിക്കാദറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1921 ആഗസ്റ്റ് 20ന് നാട്ടില്‍ നിന്ന് പോയ അദ്ദേഹത്തിന് പിന്നീട് ഒരിക്കലും തന്റെ ജന്മനാട് കാണാന്‍ കഴിഞ്ഞിട്ടില്ല.
1922 ഫെബ്രുവരി 25ന് അന്ത്യാഭിലാഷമായി വല്ലതും പറയാനുണ്ടോ എന്ന് കുഞ്ഞിക്കാതറിനോടാരാഞ്ഞപ്പോള്‍ തന്റെ സഹോദരന്‍ കുഞ്ഞുട്ടിക്ക് ഒരു കത്തെഴുതാന്‍ കടലാസും, പേനയും വേണമെന്ന് മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യലിഖിതത്തിന്റെ ഉള്ളടക്കം അടുത്ത ദിവസം പ്രഭാതത്തില്‍ താന്‍ ഈ ലോകവുമായി വിട്ടുപിരിയുകയാണെന്നതും സ്‌നേഹജനങ്ങളോട് വിടവാങ്ങുന്നതും കുടുംബസംബന്ധമായ ചില കാര്യങ്ങളടങ്ങുന്നതും തന്റെ വൃദ്ധമാതാവിനെ സമാശ്വസിപ്പിക്കുന്നതുമായിരുന്നു.
1922 ഫെബ്രുവരി 26ന് അദ്ദേഹത്തെ തൂക്കിലേറ്റി. കണ്ണൂരിലെ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ മയ്യിത്ത് ഏറ്റുവാങ്ങി ഖബറടക്കി. സ്വാതന്ത്ര്യസമരത്തിലെ ആ വീരഭടന്‍ എന്നെന്നേക്കുമായി യാത്ര പറഞ്ഞു.
സമാധാനപരമായ മാര്‍ഗ്ഗത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത ധീരയോദ്ധാവാണ് കുഞ്ഞിക്കാദറെന്ന് ചരിത്രം ഉദ്‌ഘോഷിക്കുന്നു. കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രമുഖരില്‍ ഒരാളുമായിരുന്ന ഇ മൊയ്തുമൗലവി 'ഓര്‍മ്മകള്‍' എന്ന പുസ്തകത്തില്‍ കുഞ്ഞിക്കാദറിനെക്കുറിച്ചു പറയുന്നതിനെങ്ങിനെ.
താനൂര്‍ യു.പി. കുഞ്ഞിക്കാദര്‍ തികഞ്ഞ ദേശഭക്തനും ശക്തനായ ഖിലാഫത്ത് പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയപരിപാടികള്‍ക്കോ, അഹിംസാ സിദ്ധാന്തങ്ങള്‍ക്കോ വിരുദ്ധമായി അദ്ദേഹമൊരിക്കലും പ്രവര്‍ത്തിച്ചിരുന്നില്ല. എന്നിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്വം ആ ധീരസേനാനിയെ തൂക്കിക്കൊന്നു.
ബാരിസ്റ്റര്‍ ഏ.കെ. പിള്ള കേരളവും കോണ്‍ഗ്രസ്സും എന്ന ഗ്രന്ഥത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തിയത് കാണാം.
ഉണങ്ങിവരണ്ടു കിടക്കുന്ന വെടിമരുന്നിലേക്ക് അധികൃതര്‍ തീകുടുക്കകള്‍ എറിയുകയാണ് ചെയ്തത്. ഖിലാഫത്ത് പ്രവര്‍ത്തകരോട് വിരോധം വെച്ച് പുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍ വളരെ നീചമായാണ് പെരുമാറിയിരുന്നത്. എന്ത് അനീതിയും പ്രവര്‍ത്തിക്കുന്നതിന് അധികാരികിള്‍ മടിച്ചിരുന്നില്ല. വിചാരണ ഒരു മഹാപ്രഹസനമായിരുന്നു.
കുഞ്ഞിക്കാദറിനെ തൂക്കിലേറ്റുന്നതിന് മുമ്പായി അദ്ദേഹത്തോട് തന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മടികൂടാതെ ആ ദീരദേശാഭിമാനി പറഞ്ഞത് ചരിത്രത്തില്‍ എന്നും മായാതെ നില്‍ക്കും. പിറന്ന നാടിന്റെ സ്വാതന്ത്ര്യം മാത്രമാണാവശ്യമെന്ന് പ്രഖ്യാപിച്ച ധീരന് മുമ്പില്‍ അന്തം വിട്ടുനില്ക്കാനല്ലാതെ ആ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. ആശ്ചര്യഭരിതനായ ആ കരാള ഹൃദയന്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ തന്റെ ജ്യേഷ്ഠനായ കമ്മുക്കുട്ടി എന്ന കുഞ്ഞുട്ടിക്ക് കത്തയക്കാന്‍ കടലാസും പേനയം ആവശ്യപ്പെട്ടു.
കുഞ്ഞിക്കാദര്‍ തന്റെ ജ്യേഷ്ഠനയച്ച അന്ത്യസന്ദേശത്തില്‍ ഞാന്‍ നാളെ പുലര്‍ച്ചെ ഈ ലോകത്തോടും നിങ്ങളെല്ലാവരോടും യാത്ര പറഞ്ഞു പിരിയുകയാണ്. ബ്രിട്ടീഷ് ഭരണം എന്നെ നാളെ പുലരുന്നതിന് മുമ്പ് തൂക്കിക്കൊല്ലും. ഈ സംഗതി പൊടുന്നനവെ നമ്മുടെ ഉമ്മയേയും സഹോദരിയെയും അറിയിച്ച് അവരെ കൂടുതല്‍ വേദനിപ്പിക്കരുത്. അല്ലാഹുവിന്റെ വിധിയെ ആര്‍ക്കും തടയാന്‍ സാധ്യമല്ലല്ലോ.
എന്റെ സാധനങ്ങള്‍ ജയിലധികൃതര്‍ അങ്ങോട്ടയക്കും. അതിലുള്ള മോതിരവം മറ്റും എന്റെ പ്രിയപ്പെട്ട ഉമ്മാക്ക് കൊടുക്കണം. എനിക്കതില്‍ അശേഷം കുണ്ഠിതമില്ല. സ്വാതന്ത്ര്യത്തിന് വേണ്ടിയാണല്ലോ ഞാനും പ്രവര്‍ത്തിച്ചത്. എനിക്ക് ഈമാന്‍ കിട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. എല്ലാവര്‍ക്കും അസ്സലാമു അലൈക്കും. ഇപ്പോഴെങ്കിലും അദ്ദേഹത്തിനൊരു സ്മാരകം പണിയാന്‍ മനസ്സുവന്നല്ലോ എന്ന് നമുക്ക് വിശ്വസിക്കാം.
ഇ. സാദിഖലി
News @ Chandrika

Posted in:
0 comments:
Post a Comment