തിരൂരങ്ങാടി: മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പൈതൃക സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനവദി ച്ചിട്ടുണ്ട്. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ ശവക്കല്ലറകള്‍ ഇന്നും ഉണ്ടെങ്കിലും സമരത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ഇതു വരെ സ്മാരകമായിട്ടില്ല.
ഈ ആവശ്യം ഏറെ കാലമായി ഉന്നയിച്ചുവരികയാണ്. ചരിത്ര മ്യൂസി യമാക്കാന്‍ തീരുമാനിച്ച ഹജൂര്‍ കച്ചേരിക്ക് മുമ്പില്‍ സ്തൂപമോ ഗെയ്‌റ്റോ സ്മാരകമായി നിര്‍മ്മിക്കണമെന്ന് പൈതൃക സംരക്ഷണ സമിതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി കെ അബ്ദുറബ്ബിന്റെ സാന്നിദ്ധ്യത്തി ലാണ് നിവേദനം നല്‍കിയത്. ഇതിന്‍മേല്‍ ആവശ്യമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
News @ Chandrika
12.11.2012



Posted in:
0 comments:
Post a Comment