പെരിന്തല്‍മണ്ണ: ഭാരതം...ബ്രിട്ടീഷുകാര്‍..സ്വാതന്ത്ര്യം.. കേള്‍ക്കുമ്പോള്‍ 97-ാം വയസ്സിലും ബാപ്പുട്ടിമാഷുടെ ഓര്‍മകളില്‍ സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ട സ്മരണകളുണരും. ഒടുവില്‍ താനുള്‍പ്പെടെയുള്ള ദേശസ്‌നേഹികളുടെ ജീവിതംകൊണ്ട് സ്വാതന്ത്ര്യം ലഭിച്ച രാഷ്ട്രം അദ്ദേഹത്തെ വീണ്ടും ആദരിക്കുകയാണ്. വിവരമറിഞ്ഞപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളിലും ജില്ലയിലെ മുതിര്‍ന്ന സമരസേനാനിയുടെ കണ്ണുകളില്‍ സമരാഗ്‌നിയുടെ തിളക്കം. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആദരമൊരുക്കി രാഷ്ട്രം നടത്തുന്ന ചടങ്ങിലേക്കാണ് പുലാമന്തോള്‍ വലിയതൊടി ബാപ്പുട്ടിമാഷിനും ക്ഷണമെത്തിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ആഗസ്ത് ഒമ്പതിന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഒരുക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സംഗമത്തിലേക്കാണ് ക്ഷണം.
1915ല്‍ സിറാജ്-ഫാത്തിമ ദമ്പതിമാരുടെ ഏക മകനായി ജനനം. 15-ാം വയസ്സില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുതുടങ്ങി. 1930 മുതല്‍ വിദേശവസ്ത്ര ബഹിഷ്‌കരണത്തിലും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള മദ്യഷാപ്പ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്തു.1934-ല്‍ പട്ടാമ്പിയിലെത്തിയ ഗാന്ധിജിയെ നേരില്‍കണ്ടു. 1934-ല്‍ ഹരിജനോദ്ധാരണ മുദ്രാവാക്യവുമായി നടന്ന പ്രക്ഷോഭത്തിലും ഉത്തരവാദിത്വഭരണത്തിനായി എ.കെ.ജിയുടെയും പട്ടം താണുപിള്ളയുടെയും നേതൃത്വത്തില്‍ നടന്ന സമരജാഥകളിലും സജീവ സാന്നിധ്യമായി. 1941 ആഗസ്ത് 31ന് അര്‍ധരാത്രി രാജ്യദ്രോഹിയായി മുദ്രകുത്തി പോലീസ് ജയിലിലടച്ചു. പെരിന്തല്‍മണ്ണ സബ്ജയിലില്‍ 15 ദിവസ വാസത്തിന് ശേഷം പുറത്തിറങ്ങിയ മാഷിനെ വീണ്ടും അറസ്റ്റുചെയ്ത് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ഒരുവര്‍ഷത്തോളം ജയിലില്‍. 2003-ല്‍ ക്വിറ്റ് ഇന്ത്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്ത് നിന്ന് അവസരം ലഭിച്ച 10 സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളും മാഷായിരുന്നു. 2004-ല്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചതും മുമ്പ് ഇന്ദിരാഗാന്ധിയില്‍നിന്ന് ബഹുമതി സ്വീകരിച്ചതും രാഷ്ട്രംനല്‍കിയ അംഗീകാരമായാണ് കരുതുന്നത്. സ്വന്തം സ്‌കൂളായ പാലൂര്‍ എ.എം.എല്‍.പി.സ്‌കൂളില്‍നിന്ന് 1969-ലാണ് പ്രധാനാധ്യാപകനായി വിരമിച്ചത്. ഭാര്യ:പരേതയായ നെളിയത്തൊടി കുഞ്ഞീരുമ്മ. ഏഴ് മക്കളുണ്ട്. മാഷുടെ ആരോഗ്യസ്ഥിതിയും യാത്രചെയ്യാനാവുമോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് റവന്യു വിഭാഗത്തില്‍ നിന്ന് വെള്ളിയാഴ്ച ഫോണിലൂടെയാണ് വിവരമെത്തിയത്. വാര്‍ധക്യസഹജമായ അവശതകളുണ്ടെങ്കിലും രാഷ്ട്രം നല്‍കുന്ന ആദരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിക്ക് പോകാനാണ് മാഷുടെ തീരുമാനം. അതിന്റെ സന്തോഷത്തിലുമാണ്.
News @ Mathrubhumi
21 Jul 2012

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment