നിലമ്പൂര്‍: പുരോഗമന കലാസാഹിത്യസംഘം വണ്ടൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മലബാര്‍ കലാപം, ചരിത്രത്തിലും വര്‍ത്തമാനത്തിലും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ 90-ാം വാര്‍ഷികാചരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചപ്രകാരമാണ് സെമിനാര്‍. 29ന് മമ്പാട് അങ്ങാടിക്കു സമീപമാണ് സെമിനാര്‍ നടത്തുക.
കെ.ഇ.എന്‍. കുഞ്ഞിമുഹമ്മദ്, എം.എം. നാരായണന്, അനില്‍ ചേലേമ്പ്ര, പി. രാധാകൃഷ്ണന്, ബഷീര്‍ ചുങ്കത്തറ, പി.കെ. കലീമുദ്ദീന് എന്നിവര്‍ പങ്കെടുക്കും. ഹക്കീം ചോലയില്‍ രചിച്ച കഥക്കിടയിലെ ജീവിതം എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.
സെമിനാര്‍ നടത്തിപ്പിനായി 35 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.

Posted in:
0 comments:
Post a Comment