കണ്ണമംഗലം: 1921ലെ മലബാര്‍ സമരത്തില്‍ ബ്രട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷികളായ ചേറൂര്‍ പോരാളികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് എസ്.ഡി.പി.ഐ പൂച്ചോലമാട് ബ്രാഞ്ച് കമ്മിറ്റി. രക്തസാക്ഷികളായ നൂറോളം പോരാളികളെ മറവു ചെയ്ത പൂച്ചോലമാട് ദേശം ഉപയോഗപ്പെടുത്തി സ്മാരകം നിര്‍മിക്കാന്‍ കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 27നു നടക്കുന്ന ബ്രാഞ്ച് സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു. ചാലില്‍ അലവി കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കാപ്പന്‍, സി എം സൈനുദ്ദീന്‍, പി എം അഷ്‌റഫ്, ഒ പി ഉമര്‍, പി ശരീഖാന്‍ സംസാരിച്ചു.
News @ Thejas Daily
18.01.2012
News @ Thejas Daily
18.01.2012



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment