തിരൂരങ്ങാടി: മലബാര്‍ കലാപത്തിന്റെ പുനര്‍ വായന ആവശ്യമാണെന്ന് ചരിത്രകാരന് ഡോ. കെ എന്‍ പണിക്കര്‍. 
മാറിയ സാഹചര്യത്തില്‍ കലാപത്തിന്റെ രാഷ്ട്രീയ- സാസ്കാരിക മേഖലയില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ധേഹം പറഞ്ഞു. പി എസ് എം ഒ കോളജ് ചരിത്രവിഭാഗം മലബാര്‍ കലാപത്തെകുറിച്ച് യു ജി സി സഹായത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അക്കാദമിക് ചരിത്രം പോലെ തന്നെ ജനകീയ ചരിത്രവും പ്രധാനമാണ്. അക്കാദമിക് ചരിത്രത്തിന് ആധികാരികത കല്പ്പിച്ചിരുന്നു. എന്നാല്‍ ജനകീയ ചരിത്രങ്ങളെയും നാം സ്വീകരിക്കേണ്ടതുണ്ട്. കലാപത്തിന് സാക്ഷികളായവരുടെ വാമെഴികളും വായിച്ചറിഞ്ഞവയേയും ഉള്‍ക്കൊള്ളണം. സാമൂഹിക പ്രശ്നങ്ങളില്‍ മതത്തിന്റേയും വിശ്വാസത്തിന്റേയും പങ്ക് പഠിക്കേണ്ടതുണ്ട്. ചരിത്രത്തെ വിശ്വാസം രണ്ട് തരത്തില്‍ സ്വാധിനിച്ചിട്ടുണ്ട്. അനീതിക്കെതിരേ സമരം ചെയ്യാന്‍ അവര്‍ക്ക് കരുത്തു നല്‍കിയത് അവരുടെ വിശ്വാസമായിരുന്നു. ബ്രട്ടീഷുകാര്‍ ജനത്തെ വിഭജിക്കാന്‍ മതത്തെ ആയുധമാക്കിയിരുന്നുവെന്നും അന്നു യഥാര്‍ത്ഥത്തില്‍ മത സൌഹാര്‍ദ്ദം നിലനിന്നിരുന്നെന്നും അദ്ധേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ മേജര്‍ കെ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. എം കെ ബാവ, ഡോ. എസ് എം മുഹമ്മദ്കോയ, ഡോ. ഇ കെ അഹമ്മദ് കുട്ടി, ഡോ. കെ ഗോപാലന്‍കുട്ടി, അരിമ്പ്ര മുഹമ്മദ് , പ്രൊഫ. കെ കെ മഹ്മൂദ്, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, ഡോ. വാസു തില്ലേരി സംസാരിച്ചു.
ഡോ. കെ എം ഷീബ, ഡോ. ശിവദാസന്‍, ഡോ. മോഹന്‍ദാസ്. എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഇന്ന് ഡോ. പി ഗീത, സുനില്‍ പി ഇളയിടം, പ്രഫ. മണികുമാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ, പ്രഫ. അമീന്‍ദാസ് എന്നിവര്‍ വിഷയങ്ങളവതരിപ്പിക്കും.
News @ Thejas

 Unknown
Unknown
 
 Posted in:
 Posted in:   
 
1 comments:
വളരെ നല്ലൊരു അറിവിടം
Post a Comment