ഹജൂര്‍ കച്ചേരി ചരിത്രമ്യൂസിയമാക്കാന് യൂത്ത്ലീഗ് റാലി
Posted on: 30 Nov 2011
Mathrubhumi
തിരൂരങ്ങാടി: മലബാര്‍ കലാപത്തിന്റെ ധീര സ്മരണകളുറങ്ങുന്ന തിരൂരങ്ങാടിയിലെ പഴയ ഹജൂര്‍കച്ചേരി ചരിത്രമ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിന് യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റി ചെമ്മാട്ട് റാലിയും ഒപ്പുശേഖരണവും നടത്തും.
കോടതിയും പോലീസ്സ്റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരിയില്‍ താലൂക്കോഫീസാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ആലിമുസ്ലിയാര്, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങള്‍, ലവക്കുട്ടി തുടങ്ങിയവരെല്ലാം തിരൂരങ്ങാടിയിലെ പോരാട്ടങ്ങള്‍ക്കും സാക്ഷിയായവരാണ്.
മലബാര്‍ കലാപചരിത്രത്തെക്കുറിച്ചും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും പുതുതലമുറയ്ക്ക് അറിവുനല്കാന് ഹജൂര്‍കച്ചേരി ചരിത്രമ്യൂസിയമാക്കണമെന്നാണ് യൂത്ത്ലീഗ് ആവശ്യപ്പെടുന്നത്. താലൂക്കോഫീസ് പുതിയ മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റാന്‍ പുതിയ കെട്ടിടത്തില്‍ സ്ഥല സൗകര്യമില്ലാത്തതും കുടിവെള്ളത്തിന്റെ കുറവും കാരണം കഴിയുന്നുമില്ല.
ഹജൂര്‍കച്ചേരി ചരിത്രമ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് മൂന്നിന് വൈകീട്ട് നാലുമണിക്കാണ് റാലി നടത്തുക. കെട്ടിടം പുരാവസ്തുവകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ട് രാവിലെ ഒമ്പതുമണിക്ക് ഒപ്പുശേഖരണവും നടത്തും. ഡിസംബര്‍ ഒന്നിന് വിവിധ ശാഖാകമ്മിറ്റികളില്‍ നിന്നായി ഇതേആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകളയക്കുമെന്നും മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഇക്ബാല്‍ കല്ലുങ്ങല്‍, സെക്രട്ടറി സൈതലവി കടവത്ത് എന്നിവര്‍ അറിയിച്ചു.



Posted in:
0 comments:
Post a Comment