പള്ളിക്കല്‍: പള്ളിക്കല്‍ബസാറിലെ കോഴിപ്പുറം മേലായിക്കോടന് അബൂബക്കറി(109)നെ വാന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോഴിപ്പുറം ജുമാമസ്ജിദില്‍ ഖബറടക്കി. ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ സ്പന്ദനമാണു അബൂബക്കറിന്റെ മരണത്തോടെ നാടിന് നഷ്ടമായത്. മതസാമൂഹിക മേഖലകളില്‍ എന്നും നാട്ടുകാര്‍ക്ക് ആവേശമായിരുന്നു അബൂക്ക. 
മലബാര്‍ സമരത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ പൈശാചികതയും വിവരിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിയുമായിരുന്നു. വാര്‍ധക്യത്തിലും ഖുര്‍ആനിക വചനങ്ങള്‍ പാരായണം ചെയ്യാന്‍ കാഴ്ചയ്ക്ക് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. പട്ടിണിയുടെ കാലഘട്ടമായിരുന്ന 1921കളില്‍ മുതിര്‍ന്നവരെല്ലാം നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു വൃതമെടുത്തിരുന്നത് ഇദ്ദേഹം ഇടക്കിടെ അയവിറക്കുമായിരുന്നു. ചരിത്ര വിദ്യാര്‍ഥികളും ഗവേഷകരും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചു ഇവരെ നിത്യസന്ദര്‍ശകരായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഇദ്ദേഹത്തെ അബൂക്കയെന്നായിരുന്നു വിളിച്ചിരുന്നത്. ഈ ചരിത്രത്തിന്റെ ശേഷിപ്പുകാരന് സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായംകൂടിയ വ്യക്തികളില്പ്പെടും.
1921ല്‍ ഗാന്ധിജിയും അലി സഹോദരന്മാരും കോഴിക്കോട് വന്നതും തിരൂരങ്ങാടിയില്‍ നിന്നും ഏറനാട്ടില്‍ നിന്നും ആയിരങ്ങള്‍ ഇതിനായി മുദ്രാവാക്യം വിളിച്ച് നടന്നുപോയതും അബൂക്ക സന്ദര്‍ശകരോട് വിവരിക്കുമായിരുന്നു. പൂക്കോട്ടൂര്‍ കലാപത്തിനു ശേഷം ആഴ്ചകളോളം മുതിര്‍ന്നവര്‍ വീട്ടില്‍ വരാതിരുന്നത് ഇദ്ദേഹം ഗദ്ഘദനത്തോടെയായിരുന്നു സ്മരിച്ചിരുന്നത്. അബൂക്കയുടെ വിയോഗം നാടിനും ചരിത്ര അന്വേഷികര്ക്കും തീരാ ദുഖമാണ്.
Thejas Daiy

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment