തിരൂരങ്ങാടി: ഇന്ത്യന്‍ സ്വതന്ത്യ്ര സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ മലബാര്‍ സമരത്തിന് തുടക്കമിട്ട പോരാട്ടത്തിന് തൊണ്ണൂറ് വയസ്സ്. ബ്രട്ടീഷ് പട്ടാളക്കാരുടെ ശവകുടീരങ്ങളും ഹജൂര്‍ കച്ചേരിയും മാപ്പിളമക്കളുടെ പോരാട്ടവീര്യത്തിന്റേയും ദേശക്കൂറിന്റേയും നേര് സാക്ഷ്യങ്ങളായി ഇന്നും നിലനില്ക്കുന്നു. 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ നടന്ന ഏറ്റുമുട്ടലാണ് സ്വാതന്ത്യ്ര സമര പോരാട്ടങ്ങള്‍ക്ക് പ്രചോദനമായ മലബാര്‍ കലാപത്തിനു കാരണമായത്.
ബ്രട്ടീഷ് ആധിപത്യത്തിനെതിരെ സമാന്തര സര്‍ക്കാറുണ്ടാക്കാന്‍ ചങ്കൂറ്റം കാണിച്ച ആലി മുസ്്ല്യാരും അദ്ദേഹത്തിന്റെ പിന്നില്‍ എന്തിനും തയ്യാറായി അണിനിരന്ന ദേശാഭിമാനികളും ഇന്നും മാപ്പിള മക്കളുടെ സ്വരാജ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. എന്നാല്‍ ഇവര്‍ക്ക് അനുയോജ്യമായ സ്മാരകമൊരുക്കാന്‍ ഇവരുടെ പിന്മുറക്കാര്ക്കായിട്ടില്ല.
അകാരണമായി ആറ് മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍ മോചിതരായ പൊറ്റയില്‍ അബൂബക്കര്‍, പൊറ്റിയല് കുഞ്ഞഹമ്മദ്, കല്ലറക്കല്‍ അഹമ്മദ്, വെള്ളാന വളപ്പില്‍ കുഞ്ഞഹമ്മദ്, എന്നിവര്‍ക്ക് സ്വീകരണം നല്‍കാനുള്ള ഖിലാഫത്ത് പ്രവര്‍ത്തകരുടെ നീക്കം ബ്രട്ടീഷ് പോലിസിനെ ഭയപ്പെടുത്തിയതാണു ലഹളക്ക് കാരണമായത്.
തുടര്‍ന്ന് മാപ്പിളമാര്ക്കെതിരേ യുദ്ധസാമഗ്രികള്‍ തയ്യാറാക്കുന്നുവെന്ന വ്യാജറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടിയിലേക്കു മാര്‍ച്ച് ചെയ്ത സൈന്യം ഖിലാഫത്ത് ഓഫിസ്, കിഴക്കെപ്പള്ളി, തെക്കെപ്പള്ളി, എന്നിവ തകര്‍ക്കുകയും നിരപരാധികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ആലി മുസ്്ല്യാര്‍, ലവക്കുട്ടി, കുഞ്ഞലവി, എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ചെമ്മാട്ടുള്ള ഹജൂര്‍ കച്ചേരിയിലേക്ക് കലക്ടറെ കാണാന്‍ പോയി.
ഈ ജനക്കൂട്ടത്തിലേക്ക് പട്ടാളം നിറയെഴിക്കുകയും 17 പേര് വീരചരമം പ്രാപിക്കുകയും ചെയ്തു. ഇതോടു കൂടിയാണു മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഏറനാട്ടില്‍ സമാന്തര ഭരണം സ്ഥാപിച്ച് ബ്രട്ടീഷുകാരെ വിറപ്പിച്ച മലബാര്‍ സമരത്തിന് ഇന്ന് തൊണ്ണൂറ് വയസ്സ് തികയുകയാണ.
Thejas Daily
21.08.2011

Posted in:
3 comments:
ഉടനെ വാള് മുനയാല്‍
അവനുടെ കുടല് മാന്തിടലായ്
കഴുത്തില്‍ കത്തി അമരുകായായ്
തല വേര്‍പെട്ടു പിടയുകയായ്
കുത്തി അത് ഒരു കുന്തമില് അവര്‍ ഒത്ത് ചേര്‍ന്ന് മഞ്ചേരിയില്‍ ഇത്
പത്തു നൂറ്റാണ്ടും കഴിഞ്ഞാല്‍ ഒറ്റുകാര്ക്കൊരു പാഠമാണ്
അധികാരി ചേക്കുട്ടി നമ്മള് കേള്‍ക്കണം ഞെട്ടി..
മനസ്സില്‍ നിറയണം ശക്തി രാജ്യത്തോടും ഒരു ഭക്തി.
Dear ബഡായി. thanks... thankalude ee song ishtapetu.
VERY NICE BASHEER PUKKOTTUR
Post a Comment