കോഴിക്കോട്: കേരള ചരിത്രത്തില്‍ പോരാട്ടവീറിന്റെ വീരേതിഹാസം രചിച്ച 1921 ലെ മലബാര്‍ സമരത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടി പ്രദര്‍ശനം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗവും മേഖലാ ആര്‍കൈവ്സും ചേര്‍ന്നൊരുക്കിയ പ്രദര്‍ശനം ചരിത്ര കുതുകികള്‍ക്ക് ആവേശം പകര്‍ന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മിത്വത്തിനും എതിരേ അരങ്ങേറിയ ജനകീയ പോരാട്ടത്തില്‍ 10,000ത്തോളം പേര് കൊല്ലപ്പെടുകയും 25,000ത്തോളം പേര് നാടു കടത്തപ്പെടുകയും ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. 1921ല്‍ മഹാത്്മാഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതോടു കൂടി ഖിലാഫത്ത് പ്രസ്ഥാനത്തിനു മലബാറില്‍ വ്യാപ്തിയും ശക്തിയും കൂടിവന്നതായി രേഖകളിലുണ്ട്.
ആലി മുസ്്ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, സീതി കോയ തങ്ങള്‍ തുടങ്ങി പോരാട്ട നായകരുടെ തീക്ഷ്ണമായ അനുഭവങ്ങളിലേക്ക് വാതില്‍തുറക്കുന്ന നിരവധി രേഖകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലായിരുന്നു പോരാട്ടത്തിന്റെ പ്രധാനകേന്ദ്രം. 1921 ആഗസ്ത് 21ന് തിരൂരങ്ങാടി വെടിവയ്പോടു കൂടിയാണ് പോരാട്ടം ആരംഭിച്ചത്. 19ാം നൂറ്റാണ്ടില്‍ ഏറനാട്ടിലെയും വള്ളുവനാട്ടിന്റെയും വിവിധ ഭാഗങ്ങളിലുണ്ടായ കലാപങ്ങളാണു മലബാര്‍ സമരത്തിനു വഴി തെളിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ ഭൂരിപക്ഷവും മാപ്പിള കര്ഷകരായിരുന്നതുകൊണ്ടാണു ബ്രിട്ടീഷുകാര്‍ പോരാട്ടത്തെ വര്‍ഗീയലഹളയായി ചിത്രീകരിച്ചതെന്ന് രേഖകള്‍ പറയുന്നു. മതവും കര്‍ഷകപ്രശ്നങ്ങളും സാമ്രാജ്യത്വ വിരോധവും രാസത്വരകമായി വര്‍ത്തിച്ച സമരത്തിന്റെ ഔദ്യോഗിക രേഖകള്‍ പ്രദര്‍ശിപ്പിക്കാനാണു പ്രദര്‍ശനം ശ്രമിച്ചത്.
മുന്‍വിധികളില്ലാതെ ചരിത്ര രേഖകളെ വിലയിരുത്താനുള്ള അവസരം വിദ്യാര്‍ഥികള്‍ക്കു നല്കുകയാണു ലക്ഷ്യമെന്നു ചരിത്രവിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ എം സി വസിഷ്ഠ് പറഞ്ഞു.

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment