കെ.എന്‍. നവാസ് അലി
1799ലെ ഒരു വേനല്‍ക്കാലം. ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള മപ്പാട്ടുകരയില്‍ പുഴയോരത്തുകൂടി നടന്നുപോവുകയാണ് ഒരു സംഘം. മറുനാട്ടുകാരായ ഈ സംഘത്തെ ആരും തിരിച്ചറിയുന്നില്ല. എന്നാല്‍, ബ്രിട്ടീഷ് പട്ടാളം തലയ്ക്കു വിലപറഞ്ഞ മഞ്ചേരി അത്തന്‍കുട്ടി കുരിക്കളും കൂട്ടരുമാണ് ഇതെന്നു മനസ്സിലാക്കിയ ചില നാട്ടുപ്രമാണിമാര്‍ ഇവരെ സ്നേഹം നടിച്ച് അടുത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി സല്ക്കരിച്ചു. ഇതിനിടയില്‍ രഹസ്യ വിവരം ലഭിച്ച് സ്ഥലത്തെത്തിയ ബ്രിട്ടീഷ് സൈന്യത്തിന്റെ പൊടുന്നനെയുള്ള ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അത്തന്‍കുട്ടി കുരിക്കളും അനുചരന്മാരും മരിച്ചുവീണു. 1921ലെ മലബാര്‍ ലഹളയ്ക്ക് നൂറ്റാണ്ടു മുമ്പു തന്നെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ നിരന്തരം പോരാടി ഒടുവില്‍ വീരചരമം വരിച്ച മഞ്ചേരി അത്തന്‍കുട്ടി കുരിക്കളെന്ന ധീര ദേശാഭിമാനി ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നുപോലും തിരസ്കൃതനാണ്. നമ്മുടെ ചരിത്ര ഗ്രന്ഥങ്ങളിലോ വില്യം ലോഗിന്റെ പ്രസിദ്ധമായ മലബാര്‍ മാന്വലില്‍ പോലും അത്തന്‍കുട്ടി കുരിക്കളെയും അദ്ദേഹത്തിന്റെ സ്വാതന്ത്യ്ര പോരാട്ടങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. നികുതി നല്‍കാതെയും സായുധസമരങ്ങളിലൂടെയും ബ്രിട്ടീഷുകാര്‍ക്ക് ഭീഷണിയാവുന്നത് അത്തന്‍കുട്ടി കുരിക്കളെ ചെര്‍പ്പുളശ്ശേരിയില്‍ വച്ചു സൈന്യം വെടിവച്ചുകൊന്നുവെന്ന വിവരണം മാത്രമാണ് ലോഗന് നല്‍കുന്നത്.
അത്തന്‍കുട്ടി കുരിക്കളുടെ രക്തസാക്ഷ്യത്തിനും സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്കും നേര്‍സാക്ഷ്യമായി നിലനില്ക്കുന്നു.
മഞ്ചേരിക്കടുത്തുള്ള ചെങ്ങണ എന്ന പ്രദേശം ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തിലെ കൊടുത്തുവീട്ടാത്ത കടത്തിന്റെ അവശേഷിപ്പാണിത്. മഞ്ചേരി പാണ്ടിക്കാട് റോഡരുകിലെ ഏതാനും കിലോമീറ്റര്‍ ചുറ്റളവുള്ള ഈ പ്രദേശം. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ രണ്ടുനൂറ്റാണ്ടു മുമ്പ് അത്തന്‍കുട്ടി കുരിക്കളെ വെടിവച്ചുകൊന്ന ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്ത 36 ഏക്കര്‍ ഭൂമി നന്ദികേടിന്റെ രേഖയായി നിലനില്ക്കുന്നു. സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഭൂമി രാജ്യം സ്വതന്ത്രമായി 63 വര്‍ഷം പിന്നിട്ടിട്ടും അവകാശികള്‍ക്കു വിട്ടുനല്‍കാന്‍ നമ്മുടെ നിയമ സംവിധാനത്തിനോ ഭരണകൂടങ്ങള്‍ക്കോ സാധിക്കുന്നില്ല.
പഴശ്ശിരാജാവിന്റെ ഏറനാടന്‍ പടത്തലവന്
ഇന്ത്യന്‍ സ്വാതന്ത്യ്ര സമരചരിത്രത്തില്‍ മഹത്തായ ഒട്ടേറെ സംഭവങ്ങള്‍ക്കു സാക്ഷ്യംവഹിച്ച മണ്ണാണ് ഏറനാടിന്റേത്. മാപ്പിള ലഹളയെന്നു ബ്രിട്ടീഷുകാര്‍ പേരിട്ടുവിളിച്ച 1921ലെ സമരങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടു മുമ്പുതന്നെ മലബാറില്‍ സ്വാതന്ത്യ്ര സമരങ്ങള്‍ ശക്തമായിരുന്നു. 1850 മുതല്‍ 1921 വരെ ഇരുനൂറോളം ചെറിയ സായുധസമരങ്ങളാണ് ഏറനാട്ടില്‍ നടന്നതെന്നു ബ്രിട്ടീഷ് ചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 17ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 18ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മഞ്ചേരിക്കടുത്ത പയ്യനാട് കേന്ദ്രമാക്കി മഞ്ചേരി അത്തന്‍കുട്ടി കുരിക്കള്‍ നടത്തിയ നികുതി നിഷേധസമരങ്ങള് ഏറനാട്ടിലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളില്‍ ആദ്യത്തേതായിരുന്നു.
സാമൂതിരിയുടെ പടനായകരിലൊരാളായിരുന്നു അത്തന്‍കുട്ടി കുരിക്കളുടെ പിതാവ് മൊയ്തീന് കുട്ടി കുരിക്കള്‍. സാമൂതിരിയുടെ ആധിപത്യത്തിനു കീഴിലായിരുന്ന ഏറനാട് ടിപ്പുസുല്‍ത്താന്‍ പിടിച്ചടക്കിയപ്പോള്‍ നികുതിനിഷേധവുമായി മൊയ്തീന്‍കുട്ടി കുരിക്കള്‍ രംഗത്തുവന്നു. മൊയ്തീന്‍കുട്ടി കുരിക്കളെയും മകന് അത്തന്‍കുട്ടി കുരിക്കളെയും പിടികൂടി ശ്രീരംഗപട്ടണത്ത് തടവിലാക്കിയാണ് ടിപ്പു സുല്‍ത്താന്‍ ഇവരുടെ ശല്യം അവസാനിപ്പിച്ചത്. തടവിലിരിക്കെ മൊയ്തീന്‍കുട്ടി കുരിക്കള്‍ മരണപ്പെട്ടു. ശ്രീരംഗപട്ടണം പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ 1799 മാര്‍ച്ച് നാലിന് ടിപ്പുസുല്‍ത്താനെ യുദ്ധത്തില്‍ വധിച്ചതിനു ശേഷം പല തടവുകാരെയും മോചിപ്പിച്ച കൂട്ടത്തില്‍ അത്തന്‍കുട്ടി കുരിക്കളെയും സ്വതന്ത്രനാക്കി.
നാട്ടിലെത്തിയ ഇദ്ദേഹം പിന്നീട് ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമത്തിയ അധിക നികുതിക്കെതിരില് പ്രക്ഷോഭം തുടങ്ങി വീണ്ടും രംഗത്തുവന്നു. ഉണ്ണിമൂത്ത മൂപ്പന്, ചെമ്പന്‍ പോക്കര് എന്നിവരും നികുതിനിഷേധസമരങ്ങള്ക്ക് അത്തന്‍കുട്ടി കുരിക്കളോടൊപ്പമുണ്ടായിരുന്നു.(മലബാര്‍ മാന്വല്‍. ഒന്നാം വാല്യം പേജ് 530)
പിരിവുകാരെ ആക്രമിക്കുകയും ജനങ്ങളെ ബ്രിട്ടീഷ്നിയമങ്ങള് ലംഘിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത അത്തന്കുട്ടികുരിക്കള് പഴശ്ശിരാജാവുമായി ചേര്‍ന്ന് വയനാട്ടിലും നാട്ടുകാരെ സംഘടിപ്പിച്ച് ഏറനാടിന്റെ വിവിധഭാഗങ്ങളിലും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ സായുധസമരങ്ങള്‍ സംഘടിപ്പിച്ചു. അത്തന്‍കുട്ടി കുരിക്കളെ ജീവനോടെയോ അല്ലാതെയോ പിടികൂടാനുള്ള ശ്രമങ്ങളൊന്നും നടക്കാത്തതിനെ തുടര്‍ന്ന് 1799ല്‍ അദ്ദേഹത്തിന്റെ തലയ്ക്ക് ബ്രിട്ടീഷ് പട്ടാളം ഇനാം പ്രഖ്യാപിച്ചു.
ഒടുവില്‍ ചെര്‍പ്പുളശ്ശേരിക്കടുത്ത മപ്പാട്ടുകരയില്വച്ച് അത്തന്‍കുട്ടി കുരിക്കളെ ബ്രിട്ടീഷ് സൈന്യം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. അത്തന്‍കുട്ടി കുരിക്കളെ ഇല്ലാതാക്കിയിട്ടും രോഷം തീരാത്ത വെള്ളപ്പട്ടാളം മഞ്ചേരിക്കടുത്ത് ചെങ്ങണ മുതല്‍ പയ്യനാട് വരെ വ്യാപിച്ചുകിടക്കുന്ന 50 ഏക്കറോളം ഭൂമി കണ്ടുകെട്ടിയാണ് അദ്ദേഹത്തോടുള്ള പക തീര്‍ത്തത്. 1863ല്‍ അത്തന്‍കുട്ടി കുരിക്കളുടെ മൂത്ത പുത്രനായ കുഞ്ഞഹമ്മദ് കുരിക്കള്‍ക്ക് ഈ ഭൂമി നികുതിയും പാട്ടവുമുള്പ്പെടെയുള്ള സംഖ്യ നിശ്ചയിച്ചുകൊണ്ട് വിട്ടുകൊടുത്തു. ഇദ്ദേഹത്തിന്റെ മരണശേഷം മക്കളായ ഖാന് ബഹദൂര്‍ അഹമ്മദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി കുരിക്കള്‍ എന്നിവര്‍ക്കു ജന്മം പതിച്ചുകൊടുക്കുകയും 1864ല്‍ ഇവരുടെ കൈവശത്തിന് ഗവണ്മെന്റ് കച്ചീട്ട് എഴുതിവാങ്ങുകയും ചെയ്തു. 1869ല്‍ കുറച്ചുഭൂമി ഒഴികെ മറ്റുള്ളവ ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറിലെ ചില സത്രങ്ങളുടെ ചെലവിലേക്കായി നീക്കിവച്ചു. സത്രം ഭൂമി എന്നറിയപ്പെടുന്ന ഈ 36.49 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും ഇന്നും സര്‍ക്കാരിന്റെ അധീനതയില്‍ തന്നെയാണുള്ളത്.
നന്ദികേടിന്റെ സാക്ഷ്യപത്രമായി സത്രം ഭൂമി
അത്തന്‍കുട്ടി കുരിക്കളെയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും അക്കാദമിക് ചരിത്രകാരന്മാര് സ്വാതന്ത്യ്രസമര ചരിത്രത്തില്‍ നിന്നുപോലും വെട്ടിമാറ്റിയെങ്കിലും മഞ്ചേരി ചെങ്ങണയിലുള്ള സത്രം ഭൂമി രണ്ടു നൂറ്റാണ്ടുമുമ്പു നടന്ന ചരിത്ര സംഭവത്തിന്റെ ഒഴിവാക്കാനാവാത്ത തെളിവായി നിലനില്‍ക്കുകയാണ്. എന്നാല്‍, രാജ്യം സ്വതന്ത്രമായി 63 വര്‍ഷം പിന്നിട്ടിട്ടും ഈ ഭൂമി അത്തന്‍കുട്ടി കുരിക്കളുടെ അവകാശികള്‍ക്കും അവര്‍ ചുമതലപ്പെടുത്തിയവര്‍ക്കും വിട്ടുകൊടുക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞിട്ടില്ല.
കുരിക്കളുടെ പിന്തലമുറ ഇപ്പോഴും പയ്യനാട് താമസിക്കുന്നുണ്ട്. അവരില്‍ പലരും സത്രം ഭൂമിയുടെ ഉടമസ്ഥരുമാണ്. എന്നാല്‍, ബ്രിട്ടീഷ് പട്ടാളം കണ്ടുകെട്ടിയ ഇവരുടെ ഭൂമിക്ക് പട്ടയം നല്കാന് മാറിമാറി വന്ന ഭരണകൂടങ്ങളൊന്നും തയ്യാറായിട്ടില്ല. അവരില്‍ പലരും പാരമ്പര്യമായി കിട്ടിയ ഭൂമി പട്ടയമില്ലാത്തതിനാല്‍ വളരെ കുറഞ്ഞവിലയ്ക്ക് കൈമാറ്റം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്ക്കാരിനുമെല്ലാം അത്തന്‍കുട്ടി കുരിക്കളുടെ പിന്തലമുറക്കാര് പലകുറി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. യു.ഡി.എഫിന്റെ ഭരണകാലത്ത് ഏക്കറിന് പതിനായിരം രൂപ തോതില്‍ കൈക്കൂലി നല്കിയാല് മുഴുവന്‍ ഭൂമിക്കും പട്ടയം നല്‍കാമെന്നു റവന്യുവകുപ്പ് മന്ത്രിയുമായി ബന്ധമുള്ളവര്‍ അറിയിച്ചെങ്കിലും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച അത്തന്‍കുട്ടി കുരിക്കളുടെ ഭൂമിക്ക് കൈക്കൂലി നല്കി പട്ടയം നേടേണ്ട എന്ന നിലപാടാണ് അദ്ദേഹത്തന്റെ പിന്മുറക്കാര് സ്വീകരിച്ചത്. ഏറെ കാലത്തെ അപേക്ഷകള്‍ക്കൊടുവില്‍ 2003 മാര്‍ച്ച് 11ന് അന്നത്തെ ഏറനാട് തഹസില്‍ദാര്‍ സത്രം ഭൂമി വിട്ടുനല്‍കുന്നതിന് സര്‍ക്കാരിന് 359/02 നമ്പര്‍ ഫയല്‍ പ്രകാരം ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭരണചക്രം തിരിക്കുന്നവര്‍ക്കും ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും വിഹിതം എത്താത്തതിനാല്‍ ഈ ശുപാര്‍ശയും സെക്രട്ടേറിയറ്റിന്റെ ഏതോ ഇരുട്ടറകളില്‍ ഒതുങ്ങിപ്പോയി. സത്രം ഭൂമിക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകളില്‍ പലരും ഇപ്പോഴും റവന്യുവകുപ്പിന് അപേക്ഷ നല്‍കുന്നുണ്ട്. ഓരോ അപേക്ഷയുടെയും കൂടെ സത്രം ഭൂമിയുടെയും അത്തന്‍കുട്ടി കുരിക്കളെന്ന സ്വാതന്ത്യ്രസമര രക്തസാക്ഷിയുടെയും ചരിത്രവും ഭരണകൂടത്തിലെ അഭിനവ വൈസ്രോയിമാര്‍ക്ക് സമര്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍, അത്തന്‍കുട്ടി കുരിക്കളോടും അദ്ദേഹത്തിന്റെ പിന്‍തലമുറയോടും നീതി കാണിക്കാന്‍ ഭരണാധികാരികള്‍ക്ക് ഇനിയും സമയമായിട്ടില്ല. ചുവപ്പുനാടകളില്‍ നിന്നും സത്രം ഭൂമിയുടെ രേഖകള്‍ക്ക് മോചനമാകുന്നുമില്ല.
Thejas Daily

Posted in:
1 comments:
വഴിയില്‍ വീണുകിടക്കുന്ന കടലാസു കഷണത്തില്‍ എന്തെങ്കിലും വാഴിക്കുവാനുണ്ടോ എന്ന് നോക്കുന്നവനാണ് ഞാന്‍ ,ഇതെനിക്ക് പുതിയ അറിവാകുമ്പോള്‍ ആ പറയുന്ന അറുപതേക്കറില്‍ അരയേക്കര്‍ കിട്ടിയാല്‍ തന്നെ മഹാ ഞാഗ്യം,അറുപതേക്കറ് ഭൂമിയല്ല അത് ആ കുഇടുംബത്തിനു നഷ്ടപ്പെടാനുണ്ടായ കാരണങ്ങള്‍ മലയാളികളെയെങ്കിലും അറിയിക്കാന്‍ പറ്റിയാല്‍ ആ കൈവഴിയിലൂടെ ചരിത്രത്തിന്റെ വളച്ചൊടിച്ച ഭൂതകാലത്തെ, തെറ്റിദ്ദരിച്ച ഒരാളെങ്കിലും തിരിച്ചറിഞ്ഞാല്‍ ആ ഭൂമി ഒരാളും കൊണ്ടുപോകില്ല,ഞാന്‍ പറഞ്ഞേ മറ്റുള്ളവര്‍ അറിയാന്‍ പാടുള്ളൂ എന്ന ചിന്ത മാറുകയും ഏറ്റവും ചുരുങ്ങിയത് ഇത്തരം കാര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്ലോഗ് ബ്ലോഗ്പതങ്ങള് പോലുള്ള സകല ഇടങ്ങളിലും എത്തിക്കുക,സന്തോഷ് പണ്ടിറ്റിന്റെ ബുദ്ദിയെങ്കിലും ഉപയോഗിച്ച് മലബാര്‍ ലഹളയും മുന്‍ പിന് ചരിത്രങ്ങളും നാം ചര്‍ചയാക്കി മാറ്റണം,മദ്രസകളിലെ കുട്ടികളെ ഉപയോകപ്പെടുത്തി ചരിത്ര നാടകങ്ങള്‍ അവതരിപ്പിക്കണം,ഇരുപത്തൊന്നിലെ കിണറിനു ഒരുപാട് ആഴം തോന്നിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്, ജീവിച്ചിരിക്കുന്നവര്‍ പോലും ഉണ്ടായിട്ടും മറുപടി അതിലേറേ താശ്ചയുള്ളതിലൂടെ നല്കാന്മിനക്കെടാതെ ,,,,,,.ഇനിയാരും വരാനില്ലെന്ന ഉറപ്പിനുശേഷം തലകുനിക്കാന്‍ നേരത്തെ തയ്യാറായിരിക്കുകയാണല്ലോ നാം.
Post a Comment