മലപ്പുറം: നിഷ്ക്രിയവും ഔപചാരികവുമായ അനുസ്മരണങ്ങള്ക്കപ്പുറം സക്രിയവും സമരോല്‍സുകവുമായ ഓര്‍മപ്പെടുത്തലുകളാണ് ലോകത്തെ വീണെ്ടടുക്കുകയെന്നു പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് മലബാര്‍ സമര അനുസ്മരണ സമിതി സംഘടിപ്പിച്ച ചരിത്രകാരന്മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍മകളെ തുണ്ടംതുണ്ടമായി വെട്ടിമാറ്റപ്പെട്ട കാലശകലങ്ങളുടെ ലോകത്ത് മാരകമായ മുറിവുകള്‍ മറന്നുപോവുകയാണ്.
1921ലെ മലബാര്‍ സമരം കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാസമരമായിരുന്നു. സമ്പൂര്‍ണ സാമ്രാജ്യത്വവിരുദ്ധ സമരമായിരുന്നു അത്. തെക്കന്‍ മലബാറിലെ പാരിസ്കമ്മ്യൂണ് എന്നാണ് എ.കെ.ജി മലബാര്‍ സമരത്തെ വിശേഷിപ്പിച്ചത്, കെ.ഇ.എന്‍ പറഞ്ഞു. ലോകത്ത് അപ്രഖ്യാപിതമായ സാമ്രാജ്യത്വ യുദ്ധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. മറവിയുടെ മഹാസമുദ്രത്തിലേക്ക് ഒരു ജനതയെ വലിച്ചെറിയുന്ന തന്ത്രങ്ങളാണ് അരങ്ങേറുന്നത്. അനുസ്മരണങ്ങള്‍ ഭൂതകാല കലണ്ടറിലെ ഒരു ദിവസമല്ല. അത് പിന്മടക്കമില്ലാത്ത പ്രക്ഷോഭങ്ങളുടെ മിന്നല്‍പ്പിണര്‍ പോലെയുള്ള സമര സന്ദേശമാണെന്ന് കെ.ഇ.എന്‍ ഒര്‍മപ്പെടുത്തി.
തേജസ് 07.05.2011

Posted in:
0 comments:
Post a Comment