കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിലെ തിളങ്ങുന്ന കണ്ണിയായ മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു.
പ്രശസ്്ത നോവലിസ്റ്റ് എന്‍ പി മുഹമ്മദിന്റെ കഥയെ അടിസ്ഥാനമാക്കി പി ടി കുഞ്ഞിമുഹമ്മദ് തിരക്കഥയും സംഭാഷണവും രചിച്ച 'വീരപുത്രന്' എന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നതും പി ടികുഞ്ഞുമുഹമ്മദാണ്.
സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ഇന്നലെ പരപ്പില്‍ കാമക്കന്റകം തറവാട്ടില്‍ നടന്നു. 150 ഓളം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന വീരപുത്രനില്‍ മലയാള സിനിമയിലെ അമ്പതോളം പ്രശസ്്ത നടീ നടന്മാര് വേഷമിടും. മറ്റ് 100 കഥാപാത്രങ്ങളെ പരിച സമ്പന്നരായ നാടക നടീ നടന്മാരും പുതുമുഖങ്ങളുമാണ് അവതരിപ്പിക്കുന്നത്.
മുഹമ്മദ് അബ്്ദുറഹ്്മാന് സാഹിബായി പ്രമുഖ താരം നരേനും സാഹിബിന്റെ പത്്നി കുഞ്ഞി ബീവാത്തുവായി ബോളിവുഡ് നടി റൈമാ സെന്നും അഭിനയിക്കുന്നു. ശാരദാ കൃഷ്ണനായി ലക്ഷ്്മി ഗോപാലസ്വാമിയും വേഷമിടുന്നു. സിദ്ദീഖ്, കലാഭവന്‍ മണി, സായികുമാര്‍, ദേവന്, മാമുക്കോയ, അശോകന്, മാള അരവിന്ദന്, ശ്രീരാമന്, റിസ ബാവ, സുധീഷ്, സാദിഖ്, മധു വാര്യര്‍, രവി വള്ളത്തോള്‍, കലാഭവന്‍ നവാസ്, വിജയ് മേനോന്, ശ്രീജിത്ത് രവി, നിഷാന്ത് സാഗര്‍, വിനയ്, മുസ്തഫ, രമേഷ് പിഷാരടി, നന്ദ കിഷോര്‍, കലാഭവന്‍ റഹ്്മാന്‍, ശോഭാ മോഹന്‍, സജിത മഠത്തില്‍, വല്‍സലാ മേനോന് തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും.
പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ പ്രത്യക്ഷപ്പെടും. അലിഗഢില്‍ നിന്നു വിദ്യാഭ്യാസം കഴിഞ്ഞ് 1921 ല്‍ 23 കാരനായ മുഹമ്മദ് അബ്്ദുറഹ്്മാന് കേരളത്തില്‍ എത്തുന്നതു മുതല്‍ 1945 സാഹിബ് മരിക്കുന്നതു വരെയുള്ള കാലഘട്ടമാണ് വീരപുത്രനില്‍ അവതരിപ്പിക്കുന്നത്.
1921 മുതലുള്ള കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളായ 1921 ലെ മാപ്പിള സമരം, പൂക്കോട്ടൂര്‍ യുദ്ധം, ഉപ്പു സത്യാഗ്രഹം തുടങ്ങിയവ സിനിമയില്‍ പുനര്‍ജനിക്കുന്നുണ്ട്. സാഹിബിന്റെ കുടുംബ ജീവിതവും പൊതുജീവിതവും സിനിമയുടെ മുഖ്യ വിഷയമാണ്. കോഴിക്കോട് സിറ്റി, ചെറുവാടി, മുക്കം,കുറ്റിച്ചിറ,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണു പ്രധാന ലൊക്കേഷന്‍.
ഇടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്, അംശി നാരായണപിള്ള, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്കു രമേശ് നാരായണന് സംഗീതം പകരുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്, ശ്രേയ ഘോഷാല്‍ എന്നിവര്‍ ആലപിക്കുന്ന അഞ്ച് ഗാനങ്ങള്‍ സിനിമയിലുണ്ട്. ഐ.ടി.എല്‍ പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണനാണു നിര്‍വഹിക്കുന്നത്. വസ്്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്, ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍.

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment